Jump to content
സഹായം

"ഇ.എ.എൽ.പി.എസ്സ്. ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,658 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
വരി 161: വരി 161:


ജനകീയ സാഹിത്യകാരൻ സ്വാതന്ത്രസമര പോരാളി ഏറ്റവും കൂടുതൽ പ്രായഭേദമന്യേ വായിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മലയാളത്തിന്റെ സകല കലാകാരൻ, തിരക്കഥാകൃത്ത്, സാമൂഹ്യപ്രവർത്തകൻ, വിമർശകൻ, ചിന്തകൻ എന്നീ നിലകളിലായി പ്രസിദ്ധി നേടിയ പ്രിയങ്കരനായ എഴുത്തുകാരൻ ബഷീർ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ വിയോഗം ജൂലൈ അഞ്ചിനാണ്. ഈ ദിനമാണ് ബഷീർ ദിനമായി ആചരിക്കുന്നത്. ബഷീർ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് അദ്ദേഹത്തിന്റെ കൃതികൾ പരിചയപ്പെടുത്തുകയും, ക്വിസ് നടത്തുകയും പതിപ്പ് തയ്യാറാക്കുക യും പോസ്റ്റർ തയ്യാറാക്കുകയും ചെയ്തു.   
ജനകീയ സാഹിത്യകാരൻ സ്വാതന്ത്രസമര പോരാളി ഏറ്റവും കൂടുതൽ പ്രായഭേദമന്യേ വായിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മലയാളത്തിന്റെ സകല കലാകാരൻ, തിരക്കഥാകൃത്ത്, സാമൂഹ്യപ്രവർത്തകൻ, വിമർശകൻ, ചിന്തകൻ എന്നീ നിലകളിലായി പ്രസിദ്ധി നേടിയ പ്രിയങ്കരനായ എഴുത്തുകാരൻ ബഷീർ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ വിയോഗം ജൂലൈ അഞ്ചിനാണ്. ഈ ദിനമാണ് ബഷീർ ദിനമായി ആചരിക്കുന്നത്. ബഷീർ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് അദ്ദേഹത്തിന്റെ കൃതികൾ പരിചയപ്പെടുത്തുകയും, ക്വിസ് നടത്തുകയും പതിപ്പ് തയ്യാറാക്കുക യും പോസ്റ്റർ തയ്യാറാക്കുകയും ചെയ്തു.   
ജൂലൈ 21 ചാന്ദ്രദിനം. 
ചാന്ദ്രദിനത്തോടനുബന്ധിച്ച് അന്നേ ദിവസം    പ്രത്യേക  അസംബ്ലി   നടത്തി. കുട്ടികൾ  തയ്യാറാക്കിയ  ചാർട്ട്,  മോഡൽ  എന്നിവയുടെ  പ്രദർശനം നടത്തി. തുടർന്ന് സൂര്യ ഗ്രഹണം, ചന്ദ്ര ഗ്രഹണം, ചന്ദ്ര യാൻ   തുടങ്ങിയവയുടെ  വീഡിയോ പ്രദർശനം നടത്തി.ചന്ദ്രനെക്കുറിച്ചുള്ള   കവിതകൾ, കടങ്കഥകൾ   എന്നിവ  അവതരിപ്പിച്ചു.പിന്നീട്   ചാന്ദ്രദിനക്വിസ്  നടത്തി വിജയികൾ ക്ക്  സമ്മാനം   നൽകി. 
ജൂലൈ 27-അബ്ദുൽ കലാം ചരമവാർഷികം. 
ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ മൂന്നാം ചരമവാർഷികാഘോഷങ്ങൾ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. അനുസ്മരണ മീറ്റിംഗിൽ അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് ഹെഡ്മിസ്ട്രസ് ബ്ലോസ്സം ടീച്ചർ സംസാരിച്ചു.  കൂടാതെ അദ്ദേഹത്തിന്റെ പ്രസംഗം കേൾപ്പിക്കുകയും ചാർട്ടുകൾ , മഹദ് വചനങ്ങൾ എന്നിവ പ്രദർശിപ്പിക്കുകയും ചെയ്തു. അഗ്നിച്ചിറകുകൾ, ഇന്ത്യ 2020-എന്നീ പുസ്തകങ്ങളിലെ പ്രസക്തഭാഗങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. 
ഹിരോഷിമ നാഗസാക്കി ദിനം (6 & 9) 
ക്യത്യം 10 മണിയോടെ മീറ്റിംഗ് ആരംഭിച്ചു, സുധീഷ്.കെ.വി അധ്യക്ഷത വഹിച്ചു. യുദ്ധത്തിൽ അന്തരിച്ചവർക്കായി ഒരു നിമിഷ നേരം മൌനപ്രാർഥന നടത്തി. യുദ്ധത്തിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് വ്യക്തമാക്കുകയും സമാധാനം പുലരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കുകയും ചെയ്തു.ശ്രീമതി റെയ്ച്ചൽ റീന മാത്യു ,ശ്രീമതി അശ്വതി.റ്റി.കെ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോകൾ പ്രദർശിപ്പിച്ചു. യുദ്ധവിരുദ്ധ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും എല്ലാ കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.കുട്ടികളെ യുദ്ധം മാനവരാശിക്ക് വരുത്തുന്ന വിപത്തുകളെ പറ്റി ബോധ്യപ്പെടുത്താൻ കഴിഞ്ഞു. 
ഒക്ടോബർ  2 - ഗാന്ധിജയന്തി 
ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152 ആം ജന്മദിനം ആയുധങ്ങളും ആക്രമണങ്ങളും കൈമുതലായിയുള്ള ബ്രിട്ടീഷ് അധികാരികൾക്ക് മുൻപിൽ അഹിംസയും പക്വമായ നിലപാടുകളും മുൻനിർത്തിക്കൊണ്ട് ഗാന്ധിജി രാജ്യത്തിന്റെ പ്രതിഷേധത്തെ എല്ലായിപ്പോഴും പ്രധാനം ചെയ്തു. ഗാന്ധിജിയുടെ മഹത്വം ഏറെ പ്രശസ്തമായ ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇതിനോടനുബന്ധിച്ച് സ്കൂളിൽ ക്വിസ് മത്സരവും, പതിപ്പും തയ്യാറാക്കി, കൂടാതെ കുട്ടികൾ ഗാന്ധിജിയുടെ വേഷം ധരിക്കുകയും, കഥകളും കവിതകളും അവതരിപ്പിക്കുകയും ചെയ്തു 
കേരളപ്പിറവി, മലയാള ദിനാഘോഷം. 
സ്കൂളിൽ കേരളപ്പിറവിയും മലയാള ദിനവും സംയുക്തമായി ആഘോഷിച്ചു .ആഘോഷ പരിപാടികൾ സ്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി  റെയിച്ചൽ റീന  മാത്രു ദീപം തെളിയിച്ച്  നിർവഹിച്ചു.തുടർന്ന് അധ്യാപികമാരും കുട്ടികളൂം മൺചിരാതുകൾ തെളിയിച്ച് നവകേരളത്തിനായി പ്രാർത്ഥിച്ചു. പിന്നീട്  മാതൃഭാഷാപ്രതിജ്ഞ ചൊല്ലി . മാതൃഭാഷയുടെ മഹത്വം വർണിക്കുന്ന കവിതകളൂം ഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ചു.സ്വന്തം നാടിനെയും ഭാഷയെയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ടതിനെക്കുറിച്ച് ശ്രീമതി അശ്വതി.റ്റി.കെ, നിഷ ഓമനക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.വൈവിധ്യമാർന്ന ധാരാളം പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ജാതി-മത-രാഷ്ട്രീയ വേർതിരിവുകളില്ലാതെ ,മത സൗഹാർദ്ദത്തിന്റെയും  ഒത്തൊരുമയുടെയും കാഹളം മുഴക്കുന്ന നവകേരളത്തിന്റെ  പ്രതീകാത്മകത വിളിച്ചോതുന്ന കുട്ടികൾ അവതരിപ്പിച്ച പ്രച്ഛന്നവേഷങ്ങൾ  ശ്രദ്ധേയമായിരുന്നു. 


== ക്ലബുകൾ ==
== ക്ലബുകൾ ==
165

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1396663" എന്ന താളിൽനിന്ന് ശേഖരിച്ചത്