Jump to content
സഹായം

"തുവ്വക്കോട് എ എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രം ചേർത്തു)
(ചരിത്രം)
 
വരി 1: വരി 1:
  {{PSchoolFrame/Pages}}തൂവ്വക്കോട് എൽ പി സ്കൂൾ, ചേമഞ്ചേരിയുടെ മുഖം ;ഗ്രാമീണഹൃദയങ്ങൾ നെഞ്ചേറ്റിയ വിദ്യാലയം.ചേമ‍‍ഞ്ചേരിപ്പ‍ഞ്ചായത്തിലെ ആദ്യ വിദ്യാലയമായിരുന്നു.1886ൽ കുടിപ്പള്ളിക്കൂടമായ് കല്ലാനിക്കുളങ്ങരയിലാണ് സ്ഥാപിക്കുന്നത്.കീക്കോത്ത് ചന്തുക്കുട്ടിനായരാണ് സ്ഥാപകൻ. കേളപ്പൻ കിടാവായിരുന്നു ആശാൻ. അന്നൊക്കെ ഉയർന്ന ജാതിക്കാർക്ക് മാത്രമായിരുന്നു പ്രവേശനം. ഏകദേശം നൂറു വർഷങ്ങൾക്കു മുമ്പാണ് ഇന്ന് കാണുന്ന സ്ഥലത്തേക്ക് സ്കൂൾ മാറുന്നതും എല്ലാവർക്കും പ്രവേശനം അനുവദിക്കുന്നതും. അന്നത്തെ സമ്പ്രദായമനുസരിച്ച് 5ാം തരം വരെയായിരുന്നു സ്കൂൾ. പിന്നീട് പ്രൈമറി സ്കൂൾ എന്ന രീതി നിലവിൽവന്നപ്പോൾ 4ാം ക്ലാസ് വരെയായി മാറി. വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത് നിരവധി കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തിയ തുവ്വക്കോട് എൽ.പി.സ്കൂൾ നൂറ്റാണ്ടുകളിലെ ചേമഞ്ചേരിയുടെ ജീവിതവും വളർച്ചയും അടയാളപ്പെടുത്തുന്നു.
  {{PSchoolFrame/Pages}}തുവ്വക്കോട് എൽ പി സ്കൂൾ , ചേമഞ്ചേരിയുടെ മുഖം , ഗ്രാമീണ ഹൃദയങ്ങൾ നെഞ്ചേറ്റിയ വിദ്യാലയം. ചേമഞ്ചേരി പഞ്ചായത്തിലെ ആദ്യ വിദ്യാലയം.
 
തുവ്വക്കോടും ചുറ്റുപാടുമായുള്ള അഞ്ച് ഇല്ലങ്ങളിലെ നമ്പൂതിരിക്കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനു വേണ്ടി യശ:ശരീരനായ കിഴുക്കോത്ത് ചന്തുക്കുട്ടി നായർ ക്രിസ്തുവർഷം 1887 ൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. തച്ചാറമ്പത്ത് താഴേപ്പറമ്പിലെ ഒരു കെട്ടിടത്തിലായിരുന്നു ഇതിന്റെ തുടക്കം. കാലക്രമത്തിൽ നമ്പൂതിരിക്കുട്ടികളല്ലാത്തവർക്കും പ്രവേശനം നൽകിയപ്പോൾ കെട്ടിയുണ്ടാക്കിയ ഓല മേഞ്ഞ ഷെഡ്ഡിലേക്ക് ഈ എഴുത്തുപള്ളി മാറ്റപ്പെട്ടു. "ചാതുർവർണ്യം " നിലനിൽക്കുന്ന, ജാതിവ്യവസ്ഥകൾ കൊടുമ്പിരിക്കൊണ്ടിരുന്ന കാലഘട്ടം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും
 
കർക്കശമായും പാലിക്കപ്പെട്ടിരുന്ന സാമൂഹ്യ വ്യവസ്ഥ . മുന്നോക്കക്കാർ , പിന്നോക്കക്കാർ എന്ന ചേരിതിരിവ് കുടിപ്പള്ളിക്കൂടത്തിലും പാലിക്കപ്പെട്ടു വന്നു.
 
1904 ആവുമ്പോഴേക്കും ബോയ്സ് എലമന്ററി സ്കൂൾ എന്ന അംഗീകാരം ലഭിച്ചു. തുടർന്നുള്ള ചരിത്രങ്ങൾ സ്കൂളിലെ
 
പരിശോധനാ പുസ്തകത്തിൽ നിന്നും
 
വായിച്ചെടുക്കാൻ കഴിയുന്നുണ്ട്. 1, 2, 3
 
ക്ലാസുകൾ അടങ്ങിയ പ്രൈമറി വിഭാഗത്തിൽ 41 ഉം ശിശുവിൽ 19 ഉം അടക്കം 60 കുട്ടികൾ ആകെ ഉണ്ടായിരുന്നതായും 3 അധ്യാപകർക്ക് അംഗീകാരം നൽകിയതായും രേഖപ്പെടുത്തിയിട്ടുണ്ട്.
 
1913 ആകുമ്പോഴേക്കും പ്രത്യേക കരിക്കുലം സ്കൂളിലേക്ക് നിർദ്ദേശിക്കപ്പെട്ടു. പ്രകൃതിപാഠം, ഭൂമിശാസ്ത്രം എന്നിവ പുതുതായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി.
 
1930 മുതൽ കുട്ടികളുടെ എണ്ണം കൂടിക്കൂടി 103 വരെ എത്തിയതായും 4 ഗുരുക്കന്മാർ ഉള്ളതായും പറയുന്നു. ഹെഡ് മാസ്റ്റർ ഹയർ എലിമെന്ററി പാസായ ആളും മറ്റ് മൂന്നുപേർ എട്ടാം തരം ജയിച്ചവരും ആയിരുന്നു.
 
1935 ന് ശേഷമാണ് 4 ഉം 5 ഉം ക്ലാസുകൾ അനുവദിച്ച് അംഗീകാരമായത്.
 
1942 ൽ തച്ചാറമ്പത്ത് താഴെ നിന്നും കരീറ്റാടത്ത് പറമ്പിലേക്ക് പള്ളിക്കൂടം മാറ്റി സ്ഥാപിക്കപ്പെട്ടു. ഓലമേഞ്ഞ വലിയൊരു ഷെഡ്ഡായിരുന്നു നിർമ്മിച്ചത്. ഷെഡ്ഡ് അധികകാലം നിലനിന്നില്ല. ഒരു മഴയത്ത് അത് തറപറ്റി. ആയിടക്ക് നാരട്ടോളി പറമ്പിൽ ഒരു ഷെഡ് കെട്ടി താൽക്കാലികമായി സ്കൂൾ അവിടേക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്. ആ സമയത്ത് കരീറ്റാടത്ത് പറമ്പിൽ തന്നെ കല്ലു കൊണ്ട് തറകെട്ടി, കൽത്തൂണുകളിൽ മേൽപ്പുര കെട്ടിയുണ്ടാക്കിയ കെട്ടിടമാണ് ഇന്നും കാണുന്ന പ്രധാന കെട്ടിടം.
 
വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത് നിരവധി കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തിയ തുവ്വക്കോട് എൽ.പി.സ്കൂൾ നൂറ്റാണ്ടുകളിലെ ചേമഞ്ചേരിയുടെ ജീവിതവും വളർച്ചയും അടയാളപ്പെടുത്തുന്നു.
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1395788" എന്ന താളിൽനിന്ന് ശേഖരിച്ചത്