Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
മെയില്‍ ഒരു .....സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. .1.8.1915..ണ് വിദ്യാലയം സ്ഥാപിച്ചത്. .കുഞഞിരമ..നായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. ..1947-ല്‍ ഇതൊരു .യു പ്.....സ്കൂളായി....1980-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ പ്.രുഗ്ക്‍മ്ണ്...രുഗ്മിനി .....രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിട
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍, കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കള്‍ എന്ന നിലത്തെഴുത്താശാന്‍ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയര്‍സെക്കന്ററി സ്ക്കൂള്‍ ആയി പരിണമിച്ചത്. ചാവശ്ശേരിയില്‍ ആരംഭിച്ച തപാലാഫീസില്‍ പോസ്റ്റ് മാസ്റ്റര്‍ ആയി എത്തിയ പൂക്കോട് സ്വദേശിയായ അദ്ദേഹം ചാവശ്ശേരി കോവിലകത്തിന്റെ അഭ്യര്‍ത്ഥന അനുസരിച്ച് കോവിലകത്തോട് ചേര്‍ന്ന പൂവളപ്പ് എന്ന പറമ്പില്‍ ഒരു എഴുത്തുപള്ളിക്കൂടം ആരംഭിക്കുകയുണ്ടായി.
പിന്നീട് കോവിലകം വകയായുള്ള സ്ഥലം വിദ്യാലയം തുടങ്ങുന്നതിനായി റജിസ്ട്രര്‍ ചെയ്ത് നല്‍കി. ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് മണ്‍കട്ടയും വൈക്കോല്‍ മേഞ്ഞ മേല്‍ക്കൂരയുമായി ഒരു കെട്ടിടം ഗുരുക്കള്‍ പണിതു. പൂഴിയില്‍ വിരലുകള്‍ ചേര്‍ത്ത് രൂപപ്പെട്ട ആദ്യാക്ഷരങ്ങള്‍ ചാവശ്ശേരിക്ക് അറിവിന്റെ വാതായനങ്ങള്‍ തുറന്നു തന്നു. കരിക്കിന്‍തൊണ്ടില്‍ പൂഴിയും തോര്‍ത്തുമുണ്ടുമായെത്തിയ അന്നത്തെ കുട്ടികളാണ് ഔപചാരിക വിദ്യാഭ്യാസം സ്വായത്തമാക്കിയ ചാവശ്ശേരിയിലെ ആദ്യതലമുറ.  
1914 ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പള്ളിക്കൂടത്തെ ഏറ്റെടുത്ത് സര്‍ക്കാര്‍ വിദ്യാലയമാക്കി. ആ വര്‍ഷം തന്നെ ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്‍കിയ പത്രപ്പരസ്യത്തെ തുടര്‍ന്ന് ചൊക്ലി നെരുവമ്പ്രം സ്വദേശിയായ, പത്തൊന്‍പതുകാരനായ കുണ്ടാഞ്ചേരി കുഞ്ഞിരാമന്‍ നമ്പ്യാര്‍ ചാവശ്ശേരി സ്ക്കൂളിലെ ആദ്യ അധ്യാപകനായി എത്തിച്ചേര്‍ന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് നാടും വീടും ഉപേക്ഷിച്ച് , തലശ്ശേരി-കുടക് മണ്‍പാതയിലൂടെ നഗ്നപാദനായി, തലപ്പാവും വെള്ളമുണ്ടും ഉത്തരീയവുമായി, നടന്നെത്തിയ അദ്ദേഹമാണ് ചാവശ്ശേരിയുടെ ആദ്യ സര്‍ക്കാര്‍ അംഗീകൃത അധ്യാപകന്‍. ഈ ഏകാധ്യാപക വിദ്യാലയം രസകരമായ പലതും പുതുതലമുറയ്ക്ക് നല്‍കുന്നു. ഒരു ബെഞ്ചില്‍ ഒന്നാം ക്ലാസ്സും ചേര്‍ത്തിട്ട മറ്റൊരു ബെഞ്ചില്‍, പുറംതിരിഞ്ഞിരിക്കുന്ന രണ്ടാം ക്ലാസ്സുകാരും. കുറെ സമയം ഒന്നാം ക്ലാസ്സുകാരെയും തുടര്‍ന്ന് രണ്ടാം ക്ലാസ്സുകാരെയും പഠിപ്പിക്കും. അവധി ദിവസം അധ്യാപകനെ  വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന രക്ഷിതാക്കള്‍. രക്ഷിതാക്കളുടെ മുന്നില്‍ വെച്ച് അധ്യാപകന്‍ കുട്ടികളെ  വടികൊണ്ട് അടിക്കുക, മറ്റ് ശിക്ഷകള്‍ നല്‍കുക. ശിക്ഷണത്തിനൊപ്പം ശിക്ഷയ്ക്കും മഹിമ നല്‍കിയ ഒരു കാലത്തിന്റെ നാട്ടുവര്‍ത്തമാനം. !
1957 ല്‍ യു. പി. സ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ചാവശ്ശേരി സ്വദേശിയായ ശ്രീ. രാഘവവാര്യര്‍ പ്രഥമാധ്യപകനായെത്തി, തുടര്‍ന്ന് 1980 ല്‍ ഹൈസ്ക്കൂളായും 1997ല്‍ ഹയര്‍സെക്കന്ററി സ്ക്കൂളായും ഉയര്‍ന്നു വന്നു.  
വിദ്യാഭ്യാസപരമായും സാമ്പത്തികമായും തീര്‍ത്തും പിന്നോക്കം നിന്ന ഒരു പ്രദേശത്ത് അറിവിന്റെ ആദ്യാക്ഷരം കുറിച്ചുനല്‍കാനെത്തിയ അവധൂതര്‍ക്ക്, നന്മയുടെ പ്രകാശനാളത്തിന് എണ്ണ പകര്‍ന്നു നല്‍കിയ തദ്ദേശീയര്‍ക്ക്, ചാവശ്ശേരി കോവിലകത്തിന്, സ്ഥലം ലഭിക്കാന്‍ പ്രയത്നിച്ച പൗരപ്രമുഖര്‍ക്ക്, അധ്വാനവും കെട്ടിട സാമഗ്രികളും സംഭാവന ചെയ്ത നാട്ടുകാര്‍ക്ക്, കുഞ്ഞുകൈകളില്‍ മുള ചുമന്ന ബാല്യങ്ങള്‍ക്ക്, പനമ്പു തട്ടിയിലെ  ടാറിന്റെ അംശം കുപ്പായങ്ങളില്‍ കരി പടര്‍ത്തിയ കുട്ടികള്‍ക്ക്, ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയുടെ കഥകള്‍ ഇനിയുമേറെ പറയാനുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/138401" എന്ന താളിൽനിന്ന് ശേഖരിച്ചത്