Jump to content
സഹായം

"ജി. എൽ. പി. എസ്. മുതലമട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,793 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2022
വരി 63: വരി 63:


==ചരിത്രം==
==ചരിത്രം==
1919 ജൂൺ 11 ന് ഞങ്ങളുടെ സ്കൂൾ പ്രവർത്തനമാരംഭിച്ചു  
'''<u>ഗവൺമെന്റ് എൽ പി സ്കൂൾ മുതലമട</u>''' 
 
ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് മലബാറിന്റെ ഭാഗമായിരുന്ന മുതലമടയിലും കിഴക്കേ തറയിലും ഉള്ള പ്രദേശങ്ങളിൽ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാതിരുന്ന കാലം.ആശാന്മാരുടെ കുടിപ്പള്ളിക്കൂടങ്ങൾ, പൂഴിയെഴുത്ത്, ഓലയെഴുത്ത് തുടങ്ങിയവയിലുള്ള കാലഘട്ടം. നാട്ടുപ്രമാണിമാരുടെ മക്കൾ മാത്രം സവാരിവണ്ടികളിൽ കൊല്ലംകോടോ ചിറ്റൂരോ പോയി പഠിച്ചിരുന്ന കാലം. ജാതി തിരിച്ചു വിദ്യാലയങ്ങൾ അനുവദിച്ചിരുന്ന ഒരു കാലം. ഇന്ന് 143 ച: മൈൽ വിസ്തീർണവും വലുപ്പത്തിൽ കേരളത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നതും ഭൂരിഭാഗം  വനപ്രദേശങ്ങൾ ഉൾകൊള്ളുന്നതുമായ മുതലമട പഞ്ചായത്തിലെ ഔപചാരിക വിദ്യാഭ്യാസം അന്നത്തെ സാമൂഹ്യ പ്രവർത്തകരുടെ ഫലമായി 11.06.1919 ൽ  മായൻകുട്ടി എന്ന കുട്ടിയെ പ്രേവേശിപ്പിച്ചുകൊണ്ട് ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.പി. വി. നാരായണൻ നായർ  തുടക്കമിടുകയുണ്ടായി. ബോർഡ് ഹിന്ദു ബോയ്സ് സ്കൂൾ, ബോർഡ് ഹിന്ദു ഗേൾസ്‌ സ്കൂൾ ഇവ ഒന്നിച്ചു ചേർന്ന് ഹിന്ദു ബോർഡ് എലിമന്ററി സ്കൂൾ മുതലമടയിലെ നണ്ടൻകീഴായയിൽ സ്ഥാപിക്കപ്പെട്ടു.തുടക്കത്തിൽ 27 കുട്ടികളും 2 അധ്യാപകരും ഒന്നു മുതൽ മൂന്നു വരെ ക്ലാസുകളിൽ ഉണ്ടായിരുന്നു. 1925 ൽ പൂർണമായ വിദ്യാലയമായി പ്രവർത്തിക്കുവാൻ തുടങ്ങി. അന്ന് ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളും 144 കുട്ടികളുമുണ്ടായിരുന്നു.80 കുട്ടികൾക്കുള്ള സ്ഥലസൗകര്യമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഈ നിലയിൽ സ്കൂളിന്റെ അംഗീകാരം പിൻവലിക്കേണ്ടി വരുമെന്ന് 1. 7.1925ൽ പാലക്കാട് റെയിഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ രാമനാഥശാസ്ത്രി രേഖപ്പെടുത്തിയിട്ടുണ്ട്. 1.10.1957 ലാണ് ജി. എൽ. പി. എസ് മുതലമട എന്ന പേരിൽ സർക്കാർ ഈ സ്ഥാപനത്തെ ഏറ്റെടുത്തത്. 
 
1919 മുതൽ 1929 വരെ ശ്രീ ഒ.കുഞ്ഞികൃഷ്ണൻ നായരുടെ വക വാടക കെട്ടിടത്തിലും 1929 മുതൽ 1939 വരെ ശ്രീ. എസ്.സുബ്രരാമയ്യർ വക വാടക കെട്ടിടത്തിലും നണ്ടൻകീഴായയിൽ പ്രതിമാസം 13 ക വാടകയ്ക്കാണി വിദ്യാലയം പ്രവർത്തിച്ചത്. 1939 മുതൽ 1969 വരെ നല്ല മീരാൻ റാവൂത്തരുടെ വക 2 കെട്ടിടങ്ങളിൽ 114 ക പ്രതിമാസ വാടകയ്ക്കും 1969 മുതൽ 2000 വരെ അതേ കെട്ടിടങ്ങളിൽ എൻ. എൻ മൂസയുടെ ഉടമസ്ഥതയിലും വാടക നൽകി വിദ്യാലയം പ്രവർത്തിച്ചു വന്നു. വാടക വർധിച്ചു പ്രതിമാസം 807 രൂപ വരെയായി. 
 
ശ്രീ. പി. നാഗുമണി മാസ്റ്റർ വിദ്യാഭ്യാസ ചരിത്രത്തിൽ ഏറെ ശ്രദ്ധ ചെലുത്തിയ വ്യക്തിയായിരുന്നു. പോക്കറ്റിൽ മിട്ടായിയുമായി വീടുകളിൽ ചെന്ന് കുട്ടികളെ കൊണ്ട് വന്നാണ് അദ്ദേഹം പഠിപ്പിച്ചത്. അദ്ദേഹമായിരുന്നു മുതലമട പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡന്റ്. ശ്രീ. എസ്. രാമലിംഗപിള്ള (1924-37) ശ്രീ. എ. എസ് നാരായണ അയ്യർ(1937-55) ശ്രീ. കെ. ശ്രീധരമേനോൻ(1955-59) ശ്രീ. കെ. കൃഷ്ണനുണ്ണി(1959-69) ശ്രീ. പി. കൊച്ചപ്പൻ(1969-1994) ശ്രീ. ടി. പി തുളസിദാസൻ നായർ(1994-95)  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1381034" എന്ന താളിൽനിന്ന് ശേഖരിച്ചത്