Jump to content
സഹായം

"ജി യു പി എസ് പിണങ്ങോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരണം
(വിവരണം)
(വിവരണം)
വരി 1: വരി 1:
കോഴിക്കോട് ,മലപ്പുറം, കണ്ണൂർ ജില്ലകളിലെ പല പ്രദേശങ്ങളിൽ നിന്നും കുടിയേറിയ മുസ്ലിം വിഭാഗമാണ് കൂടുതലായും ഇവിടെ പാർപ്പുറപ്പിച്ചിരിക്കുന്നത്. കൃഷിയിലും, കാപ്പി എസ്റ്റേറ്റുകളിലെ ജോലിയിലും വ്യാപാരത്തിലമാണ് ഇവർ ശ്രദ്ധയൂന്നിയത്. ഹൈന്ദവ സമൂഹത്തിലെ ഏതാനും വിഭാഗങ്ങളും, ആദിവാസികളിൽ പെട്ട പണിയ,കുറിച്യ വിഭാഗങ്ങളും ഇവിടെ ഉണ്ടായിരുന്നു.പിണങ്ങോട് പുഴക്കൽ എന്നറിയപ്പെട്ടിരുന്ന കണാഞ്ചേരി പുഴ മുതൽ വെങ്ങപ്പള്ളി വരെനീണ്ടു കിടന്നിരുന്ന ഈ പ്രദേശത്ത് സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങൾ സജീവമായി നടന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നുവന്നത്.
പതിനെട്ടാം നൂറ്റാണ്ടിനൻെറ രണ്ടാംപകുതിയിൽ ആരംഭിക്കുകയും പത്തൊമ്പതാം നൂറ്റാണ്ടിൻെറആദ്യപാദത്തിൽ സജീവമാവുകയും ചെയ്ത കുടിയേറ്റ പ്രക്രിയയിലൂടെ വയനാടിന്റെ ചരിത്രത്തിൽ ഇടം പിടിച്ച ഒരു പ്രദേശമാണ് പിണങ്ങോട്. പിണങ്ങളുടെ നാട് എന്നതിൽ നിന്നാണ് പിണങ്ങോട് എന്ന പദം ഉണ്ടായത് എന്ന് പറയപ്പെടുന്നു. ധാരാളം ശവങ്ങൾ അടക്കം ചെയ്ത പ്രദേശം ആയതുകൊണ്ടാവാം ഇങ്ങനെ ഒരു പേര് വന്നത് എന്ന് കരുതപ്പെടുന്നു.കോഴിക്കോട് ,മലപ്പുറം, കണ്ണൂർ ജില്ലകളിലെ പല പ്രദേശങ്ങളിൽ നിന്നും കുടിയേറിയ മുസ്ലിം വിഭാഗമാണ് കൂടുതലായും ഇവിടെ പാർപ്പുറപ്പിച്ചിരിക്കുന്നത്. കൃഷിയിലും, കാപ്പി എസ്റ്റേറ്റുകളിലെ ജോലിയിലും വ്യാപാരത്തിലമാണ് ഇവർ ശ്രദ്ധയൂന്നിയത്. ഹൈന്ദവ സമൂഹത്തിലെ ഏതാനും വിഭാഗങ്ങളും, ആദിവാസികളിൽ പെട്ട പണിയ,കുറിച്യ വിഭാഗങ്ങളും ഇവിടെ ഉണ്ടായിരുന്നു.പിണങ്ങോട് പുഴക്കൽ എന്നറിയപ്പെട്ടിരുന്ന കണാഞ്ചേരി പുഴ മുതൽ വെങ്ങപ്പള്ളി വരെനീണ്ടു കിടന്നിരുന്ന ഈ പ്രദേശത്ത് സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങൾ സജീവമായി നടന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നുവന്നത്.

ജി യു പി സ്കൂൾ പിണങ്ങോട് എന്നറിയപ്പെടുന്ന ഈ സ്ഥാപനത്തിന്റെ തുടക്കം 1905ൽ കണാഞ്ചേരി പുഴക്കടുത്തുള്ള ഒരു പ്രദേശത്ത് ആയിരുന്നു. ഒരു ഷെഡിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയം ആയിരുന്നു അത്. ഏകദേശം അഞ്ച് വർഷക്കാലം പ്രവർത്തിച്ച ഈ സ്ഥാപനം 1910 ൽ പിണങ്ങോട് ടൗണിനടുത്തുള്ള  നാരങ്ങക്കണ്ടി എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. കാതിരിപ്പക്കർ എന്ന മഹാമനസ്കനായിരുന്നു ഇവിടെ സ്ഥലവും ഷെഡ്ഡും അനുവദിച്ചു നൽകിയത്. ഇന്നത്തെ കുനിയിൽ അടുത്തായിരുന്നു നാരങ്ങാ കണ്ടി. ഇത് പിന്നീട് സ്കൂൾ കണ്ടി എന്നറിയപ്പെടാൻ തുടങ്ങി. ഏതാനും വർഷങ്ങൾക്കു ശേഷം സ്കൂൾ തൊട്ടടുത്തുള്ള മണക്കോടൻ അബ്ദുവിന്റെ പീടിക മുറിയിലേക്ക് മാറ്റപ്പെട്ടു .1920 കാലഘട്ടത്തിലാണ് സ്കൂൾ ഇന്ന് പ്രവർത്തിക്കുന്ന പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ,സാമൂഹ്യപരിഷ്കരണങ്ങളിലും താല്പര്യമുള്ള വ്യക്തിത്വമായ സി പുനത്തിൽ മമ്മദ് ഹാജി എന്നവരാണ് സ്കൂൾ പ്രവർത്തിക്കാനുള്ള കെട്ടിട സൗകര്യം ഒരുക്കി കൊടുത്തത്. 35 സെന്റ് സ്ഥലത്ത് L ആകൃതിയിലുള്ള ഒരു കെട്ടിടം, ഇഷ്ടിക, ഓട്, മരം എന്നിവ ഉപയോഗിച്ച് നിർമ്മിക്കുകയും ഗവൺമെന്റിന് വാടകയ്ക്ക് നൽകുകയും ചെയ്യുകയായിരുന്നു. ഈ കെട്ടിടം 2010 വരെ സ്കൂളിന്റെ ഗൃഹാതുര സ്മൃതികൾ ഉയർത്തി ഇവിടെ നിലനിന്നിരുന്നു.

351

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1379085" എന്ന താളിൽനിന്ന് ശേഖരിച്ചത്