Jump to content
സഹായം

"ജി.എച്ച്.എസ്. മുണ്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,656 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2022
വരി 78: വരി 78:


== '''സൗകര്യങ്ങൾ''' ==
== '''സൗകര്യങ്ങൾ''' ==
20 ക്ലാസ്സ് മുറികളുണ്ട്. ഒരു കംമ്പ്യൂട്ടർ ലാബുണ്ട്. എന്നാൽ സയൻസ് ലാബിന് പ്രത്യേക റൂമുകളില്ല.
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് അഞ്ച് കെട്ടിടങ്ങളിലായി ഇരുപത്തി ഏഴ് ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നിലവിലുള്ള കംമ്പ്യൂട്ടർ ലാബിൽ ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്.ഇവയിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ മുഴുവൻ ക്ലാസ്സ് മുറികളും ഹൈടെക്കാണ്. 2020-21 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് അഞ്ച് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്. അയിരത്തിലധികം പുസ്തകങ്ങളുള്ള ഡിസൈൻഡ് ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ മുതൽകൂട്ടാണ്.കുട്ടികളെ ഉയരങ്ങളിലേക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാലയാണ്.സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി ഹൈസ്കൂൾ വിഭാഗം ക്ലാസ് മുറികളെല്ലാം സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് പി.റ്റി.എ യുടെ മേൽ നോട്ടത്തിൽ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും,രുചികരമായും തയ്യാർ ചെയ്യുന്നത്..


== '''[[ജി.എച്ച്.എസ്. മുണ്ടേരി/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]]''' ==
== '''[[ജി.എച്ച്.എസ്. മുണ്ടേരി/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]]''' ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1364504" എന്ന താളിൽനിന്ന് ശേഖരിച്ചത്