"ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട് (മൂലരൂപം കാണുക)
14:33, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ചരിത്രം
(ചെ.) (→ചരിത്രം) |
|||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
ശ്രീമൂലം തിരുനാൾ മഹാരാജാവ് കാശിയിലേക്ക് തീർഥയാത്ര പോവുകയും സന്ദർഭവശാൽ അവിടത്തെ സംസ്‌കൃത കലാലയം സന്ദർശിക്കുകയും ചെയ്തു .കലാലയത്തിന്റെ പ്രവർത്തനത്തിൽ ആകൃഷ്ടനായി അതേരീതിയിൽ ഒരു പഠന സമ്പ്രദായം തിരുവനന്തപുരത്തും ആരംഭിക്കണം എന്ന ഉദ്ദേശത്തോടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും സംസ്‌കൃത പണ്ഡിതന്മാരെ ക്ഷണിച്ചുവരുത്തുകയുണ്ടായി .എ.ഡി.1889 -ൽ ബനാറസ് രീതിയിൽ ഒരു സംസ്‌കൃത കലാശാല സ്ഥാപിച്ചു .രാജകീയ സംസ്‌കൃത പാഠശാല എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം മിത്രാനന്തപുരത്ത് ഒരു സക്ഷേത്രത്തിലാണ് പ്രവർത്തിച്ചിരുന്നത്.ഇവിടെ വേദ പഠനം പ്രധാനമായി പരിഗണിച്ചു.പ്രഥമ,ദ്വിതീയ,തൃതീയ,ചതുർഥി,പഞ്ചമി ക്ലാസുകൾ കഴിഞ്ഞാൽ ശാസ്ത്രീയ ക്ലാസുകളിലേക്ക് പ്രവേശനം ലഭിക്കും.ഉപാദ്ധ്യായ,മഹോപാദ്ധ്യായ,ആചാര്യ എന്നിങ്ങനെ പോകുന്ന ഉപരിപഠനം തുടക്കത്തിൽ നാമമാത്രമായ കുട്ടികളായിരുന്നെങ്കിലും പിന്നീട് ധാരാളം കുട്ടികൾ പഠിക്കാൻ എത്തി. | |||
കുട്ടികൾക്കുവേണ്ടി പാഠപുസ്തകങ്ങൾ രൂപകൽപന ചെയ്തത് എ.ആർ.രാജരാജവർമ്മയുടെ നേതൃത്വത്തിലായിരുന്നു.അദ്ധേഹത്തെ ആദ്യ പ്രിൻസിപ്പലായി നിയമിച്ചു.അക്കാലത്തു സാഹിത്യത്തിനും,ശാസ്ത്രത്തിനും നല്ല പ്രാധാന്യം നൽകിയിരുന്നു.എ.ഡി .1899 -ൽ ഡോ.ഗണപതി ശാസ്ത്രികൾ പ്രഥമാധ്യാപകനായി നിയമിതനായി. | |||
ശ്രീ.ചിത്തിരതിരുനാൾ മഹാരാജാവ് രാജാധികാരം ഏറ്റപ്പോൾ വിദ്യാലയത്തിന് കാതലായ മാറ്റങ്ങൾ ഉണ്ടാവുകയും വിദ്യാലയം രണ്ട് തട്ടിലായി വിഭജിക്കുകയും ചെയ്തു.പ്രാഥമിക പഠനത്തിന് രാജകീയ സംസ്‌കൃത പാഠശാലയും ഉപരിപഠനത്തിന് രാജകീയ സംസ്‌കൃത കലാശാലയും സ്ഥാപിതമായി. | |||
1919-ൽ പാൽകുളങ്ങര ഡി .കൃഷ്ണൻ തമ്പിയുടെ വസതിയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 1942 -ൽ ദിവാൻ സർ സി.പി.രാമസ്വാമി അയ്യരുടെ സന്ദർശനത്തോടുകൂടിയാണ് സ്കൂൾ വിഭാഗം കോട്ടയ്ക്കകത്തെ കുതിരാലയത്തിലേക്കും,കോളേജ് വിഭാഗം ആർട്സ് കോളേജിലേക്കും മാറ്റി സ്ഥാപിക്കപ്പെട്ടത്. | |||
ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ഗോപാലപിള്ളയായിരുന്നു. | |||
1936-ൽ ക്ഷ്ട്രപ്രവേശന വിളംബരത്തിനു ശേഷം നാനാജാതി മതസ്ഥർക്ക് സ്കൂളിൽ പ്രവേശനം ലഭിച്ചു.1948 -ൽ സംസ്കൃതപഠനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്‌കൃത സ്കൂളുകളെയും കോളേജുകളെയും പറ്റി പഠിച്ച് നിർദ്ദേശിക്കുന്നതിന് ഒരു കമ്മറ്റിയെ നിയമിക്കുകയും അതിന്റെ ഫലമായി സ്കൂളുകളിൽ സംസ്‌കൃതം ഐശ്ചിക വിഷയമെടുത്ത് ഒന്നാം ഭാഷയായി പഠിക്കാം എന്ന തീരുമാനമാവുകയും ചെയ്തു.കാലക്രമത്തിൽ സ്കൂളിൽ 5 മുതൽ 10 വരെ ക്ലാസുകൾ ക്രമീകരിക്കുകയും ചെയ്തു.തിരുവനന്തപുരം ജില്ലയിലെ ഏക സംസ്‌കൃതം ഓറിയന്റൽ സ്കൂൾ എന്ന നിലയിൽ ഈ സ്കൂൾ ഇന്നും തലയെടുപ്പോടെ പ്രവർത്തിച്ചുവരുന്നു ഈ സ്കൂളിന്റെ ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി.ശശികല .എൽ ഉൾപ്പെടെ 8 അധ്യാപകരും ,4 അനധ്യാപകരുമാണുള്ളത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |