Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
അന്തർ ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവനസന്നദ്ധത , സ്വഭാവ രൂപീകരണം, ദയ, സ്നേഹം, ആതുര ശുശ്രൂഷ, വിദ്യാഭ്യാസ പ്രചാരണം എന്നീ ഗുണങ്ങൾ വളർത്തുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ്ക്രോസ്. ഇത് പ‍ൂർണ്ണമായും ജാതി മത വർഗ്ഗ രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ നിഷ്പക്ഷമായി പ്രവർത്തിക്കുന്ന സംഘടനയാണ്. മാതൃ സംഘടനയെ പോലെ ലോകത്തിന്റെ എല്ലാ ഭാഗത്തും ജൂനിയർ റെഡ്ക്രോസിന് ശാഖകളുണ്ട്. ജീൻ ഹെന്റി ഡുനാന്റിന് സോൾഫെറിനോ യുദ്ധം നല്കിയ പ്രചോദനം റെഡ്ക്രോസിനു രൂപം നല്കിയെങ്കിൽ ഒന്നാം ലോക മഹാ യുദ്ധകാലത്തെ മനുഷ്യക്കുരുതിയുടെ കഥ കാനഡയിലെ ബാലികാ ബാലന്മാരുടെ കണ്ണുതുറപ്പിക്കാൽ പോന്നവയായിരുന്നു. യുദ്ധത്തിൽ മുറിവേറ്റു കിടക്കുന്ന ഭടൻമാരെ ശത്രു മിത്ര ഭേദം കൂടാതെ സഹായിക്കുന്ന റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് കുട്ടികളുടെ സംഭാവന വിലപ്പെട്ടതായിരുന്നു. ഭടന്മാർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ ആവശ്യമായ ബാന്റെജും മറ്റു വസ്തുക്കളും ശേഖരിച്ചു നൽകുവാൻ ആ കുട്ടികൾ കാണിച്ച സേവന സന്നദ്ധത മുതിർന്നവരെപ്പോലും അത്ഭുതപ്പെടുത്തി. നാളത്തെ വാഗ്ദാനങ്ങൾ ഇന്ന് സേവനത്തിന്റെ പാഠങ്ങൾ ഗ്രഹിച്ചാൽ ലോകത്തെ ദുരിത വിമുക്തമാക്കാൻ കഴിയുമെന്ന് അനുഭവ സമ്പന്നയായ ക്ലാര ബർറ്റൻ എന്ന മഹതി മനസ്സിലാക്കി. കുട്ടികളുടെ ഉത്സാഹം പ്രവർത്തന മണ്ഡലത്തിലേക്ക് തിരിച്ചു വിടാൻ വേണ്ടി 1920 ൽ അവർ ജൂനിയർ റെഡ് ക്രോസ്സിനു രൂപം നൽകി. മനുഷ്യ സ്നേഹികളായ ഉത്തമ പൗരന്മാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ് ക്രോസ്സിന്റെ അംഗങ്ങൾ ആവുന്നത് ഒരു അഭിമാനം ആയി കണക്കാക്കി.  

രണ്ടായിരത്തി പതിനഞ്ചിലാണ് നമ്മ‍ുടെ സ്കൂളിൽ ജൂനിയർ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് നമ്മുടെ സ്ക്കൂളിലെ160 കുട്ടികളാണ് ജൂനിയർ റെഡ്ക്രോസിന്റെ അംഗങ്ങളായി പ്രവർത്തിക്കുന്നത്. നിമ്മി മേപ്പുറത്ത്, നിലീന എസ് എന്നീ അദ്ധ്യാപകരാണ് ജൂനിയർ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
== പ്രളയബാധിതരായ സഹപാഠികൾക്ക് കൈത്താങ്ങ് ==
2017 - 18 അധ്യയന വർഷത്തിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസിലെ 20 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ജൂനിയർ റെഡ്ക്രോസിന്റെ ആദ്യയൂണിറ്റ് ആരംഭിച്ചു. സ്കൂളിലെ എല്ലാ പരിപാടികളിലും ജെ ആർ സി കേഡറ്റുകളുടെ സേവനങ്ങൾ ഉണ്ടായിരുന്നു. പ്രളയബാധിതരായ സഹപാഠികൾക്ക് കൈത്താങ്ങാകാൻ ജെ ആർ സി  അംഗങ്ങൾ മുന്നോട്ടു വന്നു.
 
== ഫലവൃക്ഷത്തൈകൾ പരിസ്ഥിതി ദിനത്തിൽ ==
നല്ലയിനം വിത്തുകൾ പാകി മുളപ്പിച്ച ഫലവൃക്ഷത്തൈകൾ പരിസ്ഥിതി ദിനത്തിൽ സഹപാഠികൾക്കും പൊതുജനങ്ങൾക്കും നൽകി.
 
== പറവകൾക്കൊരു പാനപാത്രം ==
2020-21 അധ്യയന വർഷത്തിൽ എട്ടാം ക്ലാസിൽ 30 കുട്ടികൾ വീതമുള്ള 2 യൂണിറ്റും യു.പി യിൽ 20 കുട്ടികൾ വീതമുള്ള 2 യൂണിറ്റും തുടങ്ങാൻ കഴിഞ്ഞു. 'പറവകൾക്കൊരു പാനപാത്രം 'വീട്ടിലും സ്കൂളിലും ഒരുക്കി.
 
== ഗവ. ഹോസ്പിറ്റലിലെക്ക് മാസ്ക് ==
കോവിഡ് മഹാമാരിക്കാലത്ത് ഏറ്റവും അവശ്യ വസ്തുവായ മാസ്ക് സ്വന്തമായി നിർമ്മിച്ച് ഗവ. ഹോസ്പിറ്റലിലെക്ക് നൽകി. ദുരിതമനുഭവിക്കുന്ന സഹപാഠികൾക്ക് ഓണത്തിന് ആവശ്യമായ സാധനങ്ങൾ ഉൾപ്പെടുത്തി 'ഓണക്കൂട " തയ്യാറാക്കി സഹപാഠികൾക്ക് കൈത്താങ്ങായി .ജെ ആർ സി  കേഡറ്റുകൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരം , ക്വിസ് എന്നിനങ്ങളിൽ മികവു തെളിയിച്ചു
 
== എ, ബി, സി ലെവൽ പരീക്ഷകളിൽ തിളക്കമാർന്ന വിജയം ==
എ, ബി, സി ലെവൽ പരീക്ഷകളിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ ജെ ആർ സി  യിലെ മുഴുവൻ മിടുക്കികൾക്കും കഴിഞ്ഞു. നിമ്മി മേപ്പുറത്ത്, നിലീന എസ് എന്നീ അദ്ധ്യാപകരാണ് ജൂനിയർ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

==സ്വാതന്ത്ര്യ ദിനത്തിൽ കൂട്ടുകാർക്ക് ഓണക്കൂടയുമായി എസ്.പി.സി & ജെ.ആർ.സി. ടീം==
==സ്വാതന്ത്ര്യ ദിനത്തിൽ കൂട്ടുകാർക്ക് ഓണക്കൂടയുമായി എസ്.പി.സി & ജെ.ആർ.സി. ടീം==
2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1355552" എന്ന താളിൽനിന്ന് ശേഖരിച്ചത്