Jump to content
സഹായം

"എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂളിന്റെ ചരിത്രം എഴുതി ചേർത്ത്
(ഉപതാൾ ചേർത്തു)
 
(സ്കൂളിന്റെ ചരിത്രം എഴുതി ചേർത്ത്)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}തൃശ്ശൂർ ജില്ലയിലെ കലാസാംസ്കാരിക കേന്ദ്രമായി വിലസുന്ന, പഴമയും പുതുമയും നിലനിർത്തുന്ന പ്രധാന പട്ടണങ്ങളിലൊന്നാണ് ഇരിഞ്ഞാലക്കുട. കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ ഉൾക്കൊണ്ട് ജനങ്ങളുടെ ആവശ്യകതയെ പരിഗണിച്ച് സമൂഹനന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുവാനും കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിയും 1923 മെയ്‌ ഇരുപത്തിയെട്ടാം തീയതി ആരംഭിച്ച പ്രൈമറി സ്കൂൾ ഇന്ന് സകലവിധ പ്രൗഢി കളോടും കൂടി ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് തലയുയർത്തിനിൽക്കുന്നു. വിദ്യ തേടിവരുന്ന കുരുന്നു ഹൃദയങ്ങൾക്ക് വിജ്ഞാനത്തിന്റെ വെള്ളി വെളിച്ചം വീശിയ കഥ പറയുകയാണ് ഈ വിദ്യാലയം.
 
മുകുന്ദപുരം താലൂക്കിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി അതിർത്തിയിൽ മനവല ശ്ശേരി വില്ലേജിൽ ഉയർന്നുനിൽക്കുന്ന വിദ്യാലയത്തിലെ സമീപ സ്കൂളുകളാണ് സി.എം. എസ്.എൽ.പി.എസ്, ജി എൽ.പി.എസ് ഇരിഞ്ഞാലക്കുട, ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്നിവ.ചുറ്റുമ്മുള്ള ഈ വിദ്യാലയങ്ങളുമായി നല്ല ബന്ധം പുലർത്തി വരുന്നു.
 
ധാരാളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇരിഞ്ഞാലക്കുട യുടെ ഹൃദയഭാഗത്ത് ഉയർന്ന് ശോഭിക്കുന്ന ഈ സരസ്വതീക്ഷേത്രം വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണം, ധാർമ്മിക വളർച്ച എന്നിവയെ ലക്ഷ്യം വെച്ചു കൊണ്ട് ആൺകുട്ടികൾക്കും വിശിഷ്യ പെൺകുട്ടികൾക്കും പഠനത്തിനുള്ള സൗകര്യമൊരുക്കുന്നു. ഇരിഞ്ഞാലക്കുട പടിഞ്ഞാറെ പള്ളി വികാരി  ചിറ്റിലപ്പിള്ളി ഔസേപ്പച്ചൻ ന്റെയും കിഴക്കേ പള്ളി വികാരി ചിറയത്ത് ഔസേപ്പച്ചന്റെയും മുകുന്ദപുരം താലൂക്ക് തഹസിൽദാർ തൃശ്ശൂർ ആലേങ്ങാട്ടുക്കാരൻ പൊറിഞ്ചു അന്തോണി യുടെയും നിരന്തര ശ്രമഫലമായി  1923 മെയ് ഇരുപത്തിയെട്ടാം തീയതി ഇരിഞ്ഞാലക്കുട ലിറ്റിൽ ഫ്ലവർ മഠത്തിനടുത്തുള്ള തട്ടിൽ വറീതിന്റെ വീട് മാസം 20 രൂപ വാടകയ്ക്ക് വിട്ടു തരികയും പ്രൈമറി ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.1924 മെയ്‌ 29ന് പുതിയ കെട്ടിടത്തിലേക്ക് മാറുകയും ചെയ്തു. ഇന്നത്തെ ഈ വിദ്യാലയത്തിന്റെ വിജയ സോപാനത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് പ്രധാനാധ്യാപിക ആയിരുന്ന സി. ക്രിസ്റ്റീനയുടെതായിരുന്നു.1926 മെയ്‌ 31 ന് ഈ വിദ്യാലയം പൂർണ്ണ ലോവർ പ്രൈമറി യായി ഉയർത്തപ്പെട്ടു. ഇതിന്റെ പ്രധാന അധ്യാപികയായി ഈ നാട്ടുകാരി കാളിയങ്കര വള്ളിവട്ടത്തുകാരൻ റോസയെ നിയമിക്കുകയും ചെയ്തു.
 
' ഞാൻ എന്റെ സമയം ഭൂമിയിൽ നന്മ ചെയ്യുന്നതിനായി നിയോഗിക്കുമെന്ന് ' പറഞ്ഞ വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം നാനാജാതിമതസ്ഥരായ കുഞ്ഞുങ്ങളെ അക്ഷര ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്നു. കൊച്ചി മഹാരാജാവിന്റെ യും, കൊച്ചിദിവാൻ സർ. ആർ. കെ. ഷണ്മുഖൻ ചെട്ടിയുടെയും ദിവാൻജിയുടെയും പാദസ്പർശനത്താൽ അനുഗ്രഹീതവുമാണീ വിദ്യാലയം. മാറി മാറി വരുന്ന പ്രധാനാധ്യാപകർ ചുക്കാൻ പിടിച്ചു കൊണ്ട് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും നല്ലവരായ നാട്ടുകാരും ഒന്നു ചേർന്ന് പ്രവർത്തിച്ചതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഈ വിദ്യാലയം ഇന്ന്. പാഠ്യ പാഠ്യേതര രംഗങ്ങളിലും മതസന്മാർഗ ബോധത്തിലും സംഘടനാ പ്രവർത്തനങ്ങളിലും വ്യക്തി രൂപീകരണത്തിലും ശ്രദ്ധ പതിപ്പിച്ചു കൊണ്ട് മുന്നേറുന്ന ഈ വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ഓരോ കാലഘട്ടത്തിലും വിദ്യാലയത്തിലെ ഉയർച്ചയ്ക്ക് വേണ്ടി യത്നിച്ച  കരങ്ങൾ വളരെയാണ്. എം.പി, എം.എൽ.എ മുതലായവരും പ്രാദേശിക ഭരണാധികാരികളും ഈ  വിദ്യാലയത്തോടു  കാണിച്ചിട്ടുള്ള സഹായസഹകരണങ്ങൾ നിർലോഭമാണ്.
 
ഇന്നത്തെ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യംവച്ചുകൊണ്ട് മുനിസിപ്പാലിറ്റി അധികൃതരും എസ്.എസ്. ജി, എസ്.ആർ.ജി, എസ്. എസ്.എ, പി.ടി.എ, എം.പി. ടി.എ, മാനേജ്മെന്റ് എന്നിവരും ചെയ്തുതന്ന പ്രോത്സാഹനങ്ങളാണ് ഈ വിദ്യാലയത്തിന്റെ അഭിവൃദ്ധിയുടെ കാതൽ. കാലപ്പഴക്കം കൊണ്ടും വിദ്യാർത്ഥികളുടെ ബാഹുല്യം കൊണ്ടും സ്ഥലപരിമിതി നേരിട്ട ഈ വിദ്യാലയം 2006 ഓഗസ്റ്റ് 28 ന് പുതിയ കെട്ടിട നിർമ്മാണത്തിനുള്ള ശിലാസ്ഥാപനം അന്നത്തെ മഠം കപ്ലോൻ ഫാ. റാഫേൽ പുത്തൻവീട്ടിൽ നടത്തി.2007 ജൂൺ രണ്ടാം തീയതി മഠം കപ്ലോൻ ആയിരുന്ന ഫാ. ജോൺസൺ മാനാടൻ കെട്ടിടത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നടത്തി.
 
കലാ കായിക ശാസ്ത്ര രംഗങ്ങളിൽ മികവ് തെളിയിച്ച് സംസ്ഥാന തലം വരെ പ്രശസ്തിയാർജ്ജിച്ചതാ ണീ വിദ്യാലയം. സബ്-ജില്ലാ-റവന്യൂ ജില്ലാ കായിക ശാസ്ത്ര മത്സരങ്ങളിലും മത സന്മാർഗ്ഗബോധത്തിലും സംസ്ഥാന മത്സര പരീക്ഷകളിലും വിവിധ മാധ്യമങ്ങൾ നടത്തുന്ന പരീക്ഷകളിലും വിജ്ഞാനോത്സവം, എൽ. എസ്.എസ്  സ്കോളർഷിപ്പ് പരീക്ഷകളിലും റാങ്കുകൾ കൊയ്തെടുക്കുന്ന ഈ വിദ്യാലയത്തിന്റെ അഭിവൃദ്ധിക്ക് ഇനിയും ആവശ്യങ്ങൾ ഏറെയാണ്.
 
ഇത് ചൂണ്ടി കാണിക്കുമ്പോഴും ഈ കാലയളവിൽ എം.പി,എം. എൽ.എ,എസ്. എസ്.എ, മുൻസിപ്പാലിറ്റി എന്നീ ഫണ്ടുകളിൽ നിന്നും നൽകിയ സാമ്പത്തിക സഹായം മറക്കാവുന്നതല്ല. സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് രക്ഷാധികാരികളുടെയും, മാതൃസംഘത്തിന്റെയും പ്രധാനധ്യാപികയുടെയും മറ്റു അധ്യാപകരുടെയും കൂട്ടായപ്രവർത്തനം മികച്ച മുതൽക്കൂട്ടാണ്. ഈ വിജയം കൈവരിക്കാൻ ഞങ്ങളെ സഹായിച്ച ഞങ്ങളോട് സഹകരിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുകയും ഇനിയും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു.
762

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1351146" എന്ന താളിൽനിന്ന് ശേഖരിച്ചത്