Jump to content
സഹായം


"ഇ. എ. എൽ. പി. എസ്. നെല്ലിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 123: വരി 123:
കൊല്ലവർഷം 1096 ഇടവമാസം പത്താം തീയതി അതായത് ക്രിസ്താബ്ദം 1921 മെയ് 23 ന് മലങ്കര മാർത്തോമ സഭയുടെ സുവിശേഷ സംഘം ജനറൽ സെക്രട്ടറിയായിരുന്ന ദിവംഗതനായ അയിരൂർ ചെറുകര സി.പി. ഫിലിപ്പോസ് കശ്ശീയയുടെ ഉദ്യമത്തിലും നെല്ലിമല നെല്ലിക്കൽ പാലമറ്റത്ത് പരേതനായ ശ്രീ മാത്തൻ ഔസേപ്പ് ഔദാര്യമായി സംഭാവന ചെയ്ത സ്ഥലത്തും അദ്ദേഹത്തിൻറെ സ്ഥലവാസികളുടെയും പരിശ്രമ ത്തോടും നെല്ലിമല ബഥേൽ മാർത്തോമ്മാ ഇടവക വികാരിയായിരുന്ന വട്ടക്കോട്ട ആയി കലമണ്ണിൽ പരേതനായ റവ. കെ. ഇ ജേക്കബ് കശ്ശീശ്ശയുടെ തീവ്രയജ്ഞത്തോടുകൂടി ആണ് നെല്ലിമല എൽപി സ്കൂൾ സ്ഥാപിതമായത്.
കൊല്ലവർഷം 1096 ഇടവമാസം പത്താം തീയതി അതായത് ക്രിസ്താബ്ദം 1921 മെയ് 23 ന് മലങ്കര മാർത്തോമ സഭയുടെ സുവിശേഷ സംഘം ജനറൽ സെക്രട്ടറിയായിരുന്ന ദിവംഗതനായ അയിരൂർ ചെറുകര സി.പി. ഫിലിപ്പോസ് കശ്ശീയയുടെ ഉദ്യമത്തിലും നെല്ലിമല നെല്ലിക്കൽ പാലമറ്റത്ത് പരേതനായ ശ്രീ മാത്തൻ ഔസേപ്പ് ഔദാര്യമായി സംഭാവന ചെയ്ത സ്ഥലത്തും അദ്ദേഹത്തിൻറെ സ്ഥലവാസികളുടെയും പരിശ്രമ ത്തോടും നെല്ലിമല ബഥേൽ മാർത്തോമ്മാ ഇടവക വികാരിയായിരുന്ന വട്ടക്കോട്ട ആയി കലമണ്ണിൽ പരേതനായ റവ. കെ. ഇ ജേക്കബ് കശ്ശീശ്ശയുടെ തീവ്രയജ്ഞത്തോടുകൂടി ആണ് നെല്ലിമല എൽപി സ്കൂൾ സ്ഥാപിതമായത്.


[[കൂടുതൽ ചരിത്രം ]]ഒന്നാം ക്ലാസ് മാത്രമായി ആരംഭിച്ച ഈ സ്കൂളിൽ 25 കുട്ടികൾ മാത്രമാണ് അന്ന് പഠനത്തിനായി ഉണ്ടായിരുന്നത്. ആദ്യ അധ്യാപകനായി എണ്ണി കാട്ടിൽ പുത്തൻപറമ്പിൽ പരേതനായ ശ്രീ പി.കെ കോരുതും മാർത്തോമാ സഭയുടെ മേൽനോട്ടത്തിൽ സ്കൂൾ മാനേജരായി പരേതനായ ശ്രീ. റാവു സാഹിബ് ജി. സക്കറിയയും സേവനമനുഷ്ഠിച്ചു
[[കൂടുതൽ ചരിത്രം]]
 
നെല്ലിമല ബഥേൽ മാർത്തോമ്മാ ഇടവക സ്വന്തമായി ഒരു ആരാധനാലയം ഇല്ലാതിരുന്നതിനാൽ ഈ സ്കൂളിൽ വച്ചാണ് ആരാധന ആരംഭിച്ചതും സൺഡേ സ്കൂളിന് തുടക്കം കുറിച്ചതും.
 
1921 ഒന്നാം ക്ലാസ് മാത്രമായി തുടങ്ങിയ സ്കൂൾ 1922 രണ്ടാം ക്ലാസും തുടർച്ചയായി 1955 അഞ്ചാം ക്ലാസും ആരംഭിച്ച ഒരു പൂർണ്ണ ലോവർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. പിൽക്കാലത്ത് കേരള ഗവൺമെൻറ് നിയമപ്രകാരം ഈ സ്ഥാപനം ഒരു എയ്ഡഡ് സ്കൂളായി അംഗീകരിക്കുകയും ചെയ്തു.
 
1961ലെ കേരള ഗവൺമെൻറ് ഓർഡർ പ്രകാരം അഞ്ചാംക്ലാസ് അപ്പർ പ്രൈമറി സെക്ഷൻ ഇലേക്ക് മാറ്റിയതിനാൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ക്രമമായി നടന്നുവരുന്നു.
 
ആദ്യകാലത്ത് വെറും ചെറ്റക്കുടിലിൽ ആരംഭിച്ച സ്കൂൾ പിൽക്കാലത്ത് വെട്ടുകല്ലുകൊണ്ട് ഭിത്തികൾ തീർത്തു ഓലമേഞ്ഞ് ഉപയോഗപ്രദം ആക്കി.
 
വീണ്ടും 1975 -77 ൽ അന്നത്തെ എൽ. എ. സി പ്രസിഡൻറ് ആയിരുന്നു റവ. കെ. എം. മാത്യു, റവ. പി. സി ജോൺ എന്നിവരുടെ നേതൃത്വത്തിലും പി.റ്റി.എ പ്രസിഡൻറ് ആയി പ്രവർത്തിച്ച മരുതു പറമ്പിൽ ശ്രീ എം എസ് നാരായണൻ, കൺവീനർമാരായി പ്രവർത്തിച്ച മൈലനിൽക്കുന്നതിൽ ശ്രീ എം ജി തോമസ്, നെല്ലാനിക്കൽ ശ്രീ എൻ ജെ ജോസഫ് മെസ്സി അംഗങ്ങൾ എന്നിവരുടെ ഉത്സാഹത്തിൽ സ്കൂൾ കെട്ടിടത്തിന് അറ്റകുറ്റപ്പണികൾ തീർത്ത് മേൽക്കൂര ഓടിട്ട് ഭദ്രമാക്കുകയും ചെയ്തു. കൂടാതെ 1991 അന്നത്തെ എൽഐസി പ്രസിഡണ്ട് ആയിരുന്ന റവ എം പി ജേക്കബ് ഹെഡ്മിസ്ട്രസ് ശ്രീമതി അമ്മിണികുട്ടി വിവിധ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഒരു വികസന പരിപാടി ആരംഭിക്കുകയും 1991 ഓഗസ്റ്റ് 29 ന് നിർവഹിക്കുകയും ചെയ്തു.
 
വികസന പരിപാടിയുടെ ഭാഗമായി ഒരു അടുക്കളയും സ്കൂളിലേക്ക് ആവശ്യമായ ബെഞ്ച് ഡെസ്ക് പണികഴിപ്പിക്കുകയും ചെയ്തു. കൂടാതെ കുട്ടികളുടെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ഒരു ലൈബ്രറി തുടങ്ങുന്നതിന് ആഗ്രഹിക്കുകയും അതിലേക്ക് ആവശ്യമായ അലമാരി വാങ്ങിച്ചു പുസ്തകങ്ങൾ ശേഖരിച്ചും ലൈബ്രറിയുടെ ഔപചാരികമായ ഉദ്ഘാടനം 29/ 6 /96 അന്നത്തെ എൽഐസി പ്രസിഡണ്ട് ആയിരുന്ന റവ കുര്യൻ തോമസ് നിർവഹിക്കുകയും ചെയ്തു.
 
പൂർവ്വ അധ്യാപകർ
 
ഈ സ്കൂളിൻറെ ആദ്യ അധ്യാപകനും ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചത് നെല്ലിമല എണ്ണി കാട്ടിൽ പുത്തൻപറമ്പിൽ ശ്രീ പി കെ കോരുത് അതിനുശേഷം ശ്രീ സി പോത്തൻ, റ്റിപി മത്തായി, പി എൻ ചാണ്ടി, പി പി ചാക്കോ, കെ ജെ മത്തായി, ശ്രീമതി മറിയം, ജോൺ വർഗീസ്, സി എ അമ്മിണികുട്ടി, ശോശാമ്മ എബ്രഹാം, ലളിത അമ്മ തോമസ് , എന്നിവർ പ്രധാന അധ്യാപകരായി സ്തുത്യർഹമായ സേവനമനുഷ്ഠിച്ചിരുന്നു.
 
പ്ലാറ്റിനം ജൂബിലി ആഘോഷം
 
75 വർഷം പിന്നിട്ട സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന കർമ്മം 1966 നവംബർ ഒന്നാം തീയതി റവ ഡോക്ടർ ഡോക്ടർ മാർക്ക് സഫ്രഗൻ മെത്രാപ്പോലീത്ത നിർവഹിക്കുകയുണ്ടായി. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പ്രവർത്തന പരിപാടികൾക്ക് അ ജൂബിലി കമ്മിറ്റി രൂപം നൽകുകയുണ്ടായി. വൈദ്യുതീകരണം ടോയ്ലറ്റ് ആൻഡ് യൂറിനൽ ഷെഡ് പഠനോപകരണങ്ങൾ സ്കൂൾ ഫർണിച്ചറുകൾ സ്കൂളിൽ അപകടസാധ്യതയുള്ള കനാലിനെ ഭാഗം മുള്ളുവേലി ഇടുക കുടിവെള്ള സൗകര്യം എൻഡോവ്മെൻറ് എന്നിവ നടത്തുന്നതിന് സാധിച്ചു.
 
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം 1997 ഡിസംബർ അഞ്ചാം തീയതി മോസ്റ്റ് റവ അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലീത്ത നിർവഹിക്കുകയുണ്ടായി.
 
ഈ സ്കൂൾ പത്തനംതിട്ട ജില്ലയിൽ കോയിപ്രം പഞ്ചായത്തിൽ പുല്ലാട് സബ് ജില്ലയിലാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
208

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1349391" എന്ന താളിൽനിന്ന് ശേഖരിച്ചത്