Jump to content
സഹായം

"സി. എ. എൽ. പി. എസ്. ചെവ്വൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ടാഗ് ചേർത്തു.)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
1887 ൽ മെയ്‌ 20 നു തൃശൂർ രൂപത മെത്രാനായി മേഡലിക്കോട്ടു പിതാവ് സ്ഥാനമേറ്റു .'പള്ളിയുളിടത്ത് പള്ളിക്കൂടം ' എന്ന പിതാവിൻറെ ഇടയലേഖനം അനുസരിച്ച് 1890 ജൂണിൽ സർക്കാർ അംഗീകാരത്തോടെ പള്ളിക്കൂടം ആരംഭിച്ചു.സ്കൂളിൻറെ അന്നത്തെ പേര് ചർച്ച് എയ്ഡഡ് സ്കൂൾ ചെവ്വൂർ എന്നായിരുന്നു . അധ്യാപകർക്ക് ശമ്പളം നൽകാനും , സ്കൂളിൻറെ മേച്ചിൽ നടത്താനും ജനങ്ങൾ പിരിവ് നൽകിയിരുന്നു.1910 നു ശേഷം ചെറിയ തുക സർക്കാരിൽ നിന്ന് ലഭിച്ചു തുടങ്ങി.
കല്ലേരി പൊറിഞ്ചു മാസ്റ്ററുടെ വകയായിരുന്ന സ്ഥലത്താണ് പള്ളിക്കൂടം തുടങ്ങിയത് .ആദ്യം 1, 2 ക്ലാസുകളാണ് ആരംഭിച്ചത്. ഓല മെടഞ്ഞ ഷെഡിലായിരുന്നു ക്ലാസുകൾ നടത്തിയിരുന്നത്. അരണാട്ടുകര വറീത് മാസ്റ്ററും അച്യുതമേനോനും ആയിരുന്നു ആദ്യ കാല അധ്യാപകർ. ആകെ 12 കുട്ടികളേ രണ്ട് ക്ലാസിലും കൂടി ഉണ്ടായിരുന്നുള്ളൂ സ്ത്രീകളും പിന്നോക്ക വിഭാഗക്കാരും വിദ്യാഭ്യാസത്തിന് വന്നിരുന്നില്ല.ഇ.സി.വാറുണ്ണി മാസ്റ്റർ, കെ.ആർ പൊറിഞ്ചു മാസ്റ്റർ എന്നിവരുടെ പ്രോത്സാഹനത്തിൻറെയും പ്രയത്നത്തിൻറെയും ഫലമായി വിദ്യാലയം വികസിച്ചു.തുടർന്ന് 3, 4 ക്ലാസുകൾ ആരംഭിക്കുകയും ടി.ദാമോദരനുണ്ണി, പി.ഗോവിന്ദമേനോൻ ,കെ .വാസുദേവൻ ഇളയത് എന്നീ അധ്യാപകരെ നിയമിച്ചു.ശബളം നൽകിയിരുന്നത് മാനേജരായിരുന്നു.1924ൽ കൊച്ചി രാജാവിൻറെ അനുമതിയോടെ ചങ്ങമനാട്ട് നിന്ന് ഇ .ദാമോദരൻ നമ്പ്യാരെ കൊണ്ട് വന്ന് പ്രധാനഅധ്യാപകനായി നിയമിച്ചു.1946 വരെ അദേഹം തന്നെയായിരുന്നു പ്രധാന അധ്യാപകൻ.
പള്ളിയോഗമാണ് സ്കൂൾ നടത്തിയിരുന്നത്.യോഗത്തിൽ നിന്ന് തിരഞ്ഞെടുക്കുന്ന ആളായിരുന്നു മാനേജർ.ഇട്ടൂപ്പ് ദേവസിക്കുട്ടിയായിരുന്നു ആദ്യത്തെ മാനേജർ.അരമനയിൽ നിന്നുള്ള കൽപ്പന പ്രകാരം 1930 മുതൽ പള്ളി വികാരിമാർ സ്കൂൾ മനേജർമാരായി നിയമിതരായി.1940 ൽ ഉണ്ടായ മഴയും കൊടുങ്കാറ്റും നിമിത്തം റെക്കോഡുകൾ നശിച്ചതിനാൽ 1924 വരെ ആരായിരുന്നു ഹെഡ്മാസ്റ്റർ എന്നതിന് രേഖയില്ല.
  ചർച്ച് എയ്ഡഡ് ലോവർ പ്രൈമറി വിദ്യാലയത്തിൽ നാലാം ക്ലാസ്സുവരെയെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അപ്പർ പ്രൈമറിയായും , 1976 ൽ ഹൈസ്ക്കൂളായും ഉയർത്തി.1990 ൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയം ചെയ്യൂർ ദേശത്തിന്റെ അഭിമാനമാണ്.2008-2011 കാലഘട്ടത്തിൽ ഫാ.ജോസഫ് അറാശ്ശേരിയുടെ നേതൃത്വത്തിൽ നല്ലവരായ നാട്ടുകരുടെ സഹകരണത്തോടെ പുതിയ സ്കൂൾ കെട്ടിടം പണി തുടങ്ങുകയും 2010 സെപ്തംബർ 1ന് തൃശൂർ അതിരൂപത അഭിവന്ദ്യ പിതാവ് ഡോ.ആൻഡ്രൂസ് താഴ്ത്ത് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്‌തു. ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടങ്ങി.സ്കൂൾ പിടിഎയുടെ സഹകരണത്തോടെ നാട്ടിക എംഎൽഎ ശ്രീമതി ഗീതഗോപി നൽകിയ കമ്പ്യൂട്ടറുകൾ ( 2011-2012 ) ഉപയോഗിച്ച് സ്കൂളിൽ കമ്പ്യൂട്ടർ പ0നം ആരംഭിച്ചു.വിവിധ മേഖലകളിൽ വ്യക്തിപ്രഭാവം തെളിയിച്ച അനേകരെ അക്ഷരം പഠിപ്പിച്ച വിദ്യാലയമാണിത്. ഇന്നും പുരോഗതിയുടെ പാതയിലൂടെ സഞ്ചരിച്ചുക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം ചെവ്വൂർ ദേശത്തിൻറെ  മാത്രമല്ല അയൽദേശങ്ങളുടെയും വളർച്ചയുടെ നാഴികക്കല്ലാണ്
139

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1349079" എന്ന താളിൽനിന്ന് ശേഖരിച്ചത്