Jump to content
സഹായം

"ഗവ.എച്ച്.എസ്.എസ് , കടമ്മനിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (മുൻ കാല സാരഥികൾ)
(ചെ.)No edit summary
വരി 27: വരി 27:
പഠന വിഭാഗങ്ങൾ2=ഹയർ സെക്കൻററി സ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കൻററി സ്കൂൾ|
പഠന വിഭാഗങ്ങൾ3=‍|
പഠന വിഭാഗങ്ങൾ3=‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=201|
ആൺകുട്ടികളുടെ എണ്ണം=201|
പെൺകുട്ടികളുടെ എണ്ണം=180|
പെൺകുട്ടികളുടെ എണ്ണം=180|
വിദ്യാർത്ഥികളുടെ എണ്ണം=381|
വിദ്യാർത്ഥികളുടെ എണ്ണം=381|
അദ്ധ്യാപകരുടെ എണ്ണം=9|
അദ്ധ്യാപകരുടെ എണ്ണം=9|
പ്രിൻസിപ്പൽ=ശ്യാമള പി കെ|
പ്രിൻസിപ്പൽ=ശ്രീദേവി അമ്മ|
പ്രധാന അദ്ധ്യാപകൻ=അജിതകുമാരി സി  |
പ്രധാന അദ്ധ്യാപകൻ=മോഹനൻ പി. ഡി |
പി.ടി.ഏ. പ്രസിഡണ്ട്= അരവിന്ദാക്ഷൻപിള്ള|
പി.ടി.ഏ. പ്രസിഡണ്ട്= അരവിന്ദാക്ഷൻപിള്ള|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=55|

വരി 51: വരി 51:
     കടമ്മനിട്ട ഗവ.ഹയർ സെക്കന്ററിസ്ക്കൂളിന്റെ ചരിത്രം ഈ ഗ്രാമത്തിന്റെ ചരിത്രം കൂടിയാണ്.  കടമാൻകൂട്ടം കൂത്താടിയിരുന്ന കാടും മേടും നിറഞ്ഞ മലമ്പ്രദേശത്തെ ഒരു ജനവാസ ഗ്രാമമാക്കിയെടുക്കാൻ ഒരു നൂറ്റാണ്ടിനു മുൻപ് പരിശ്രമിച്ച കുലപൂർവ്വികന്മാരാണ് കവുങ്കോട്ടു ഗോവിന്ദക്കുറുപ്പും പുത്തൻപുരയ്ക്കൽ ഗീവറുഗീസ് കത്തനാരും. ഇവരുടെ സ്നേഹ സൗഹ്യദങ്ങളുടെ വാമൊഴിക്കഥകൾ തലമുറ കൈമാറി പ്രചരിക്കുന്നുണ്ട്.  മണ്ണാറക്കുളഞ്ഞി കോഴഞ്ചേരി റോഡ് വെട്ടിയുണ്ടാക്കിയ കഥ നാടിന്റെ വീരേതിഹാസമാണ്. അമ്പലവും പള്ളിയും ആശുപത്രിയും അഞ്ചലാഫീസും ഒക്കെ  നേടിയെടുത്തതിനു പിന്നിൽ ഇവർ രണ്ടു പേരാണുള്ളത്. തിരുവിതാംകൂർ രാജാവിനെ നേരിട്ടു മുഖം കാണിക്കാൻ അനുവാദമുണ്ടായിരുന്ന പ്രമാണിയായ കരനാഥനായിരുന്നു കവുങ്കോട്ടു ഗോവിന്ദക്കുറുപ്പ്. ഇംഗ്ലീഷ് വശമുള്ള പുത്തൻപുരയ്ക്കൽ ഗീവറുഗീസ് കത്തനാർ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി എഴുത്തുകുത്തു നടത്തിയിരുന്നു. കുറുപ്പച്ചനും കത്തനാരച്ചനും ഒത്തുചേർന്നു പരിശ്രമിച്ചതിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ , കടമ്മനിട്ട നിരവത്ത് കവലയിൽ ഒരു പ്രാഥമിക വിദ്യാലയം ഉയർന്നുവന്നു.

       നാലാം ക്ലാസ്സ് വരെ മാത്രമായി ഇരുപത്തഞ്ചിൽ പരം വർഷം അങ്ങനെ നിരവത്ത് തുടർന്നു. പിന്നീട് കടമ്മനിട്ടയുടെ ഹൃദയഭൂമിയിലേക്ക് അതു പറിച്ചുനട്ടു. ഇന്ന് കടമ്മനിട്ട ഗവ.എൽ പി.സ്ക്കൂൾ പ്രവർത്തിക്കുന്ന കെട്ടിടമാണ് ആദ്യമായി നിർമ്മിക്കപ്പെട്ടത്. തൊട്ടടുത്തുള്ള എൻ.എസ്.എസ് കരയോഗ കെട്ടിടവും വിദ്യാലയപ്രവർത്തനത്തിന് വർഷങ്ങളോളം ഉപയോഗിച്ചിരുന്നു. ഓല മേഞ്ഞ ഒരു താൽക്കാലിക ഷെഡ് അനുബന്ധമായി ഉണ്ടായിരുന്നു. അവിടെയിരുന്നു പഠിച്ചതിന്റെ ഓർമ്മകൾ  അയവിറക്കുന്ന പഴയ തലമുറ ഇന്നുമുണ്ട്. പിന്നീട് 1954-ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും എൽ.പി.വിഭാഗം വേറേ വിദ്യാലയമായി വേർപെടുത്തുകയും ചെയ്തു. 1955 ജൂൺ 13 മുതൽ 1956 ആഗസ്റ്റ് 13 വരെ ചുമതലയിലുണ്ടായിരുന്ന ശ്രീ.വി.ജി. സഖറിയസാറാണ് വിദ്യാലയരേഖകൾ പ്രകാരം ഹൈസ്ക്കൂൾ വിഭാഗത്തിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ.

       നിലവിൽ ഹയർസെക്കന്ററി വിഭാഗം പ്രവർത്തിക്കുന്ന പഴയ കെട്ടിട്ടമാണ് തുടർന്നു പണിതത്.  ഗ്രാമീണവാസ്തുവിദ്യയുടെ മനോഹരശില്പമായി അത് നിലനിൽക്കുന്നു.  പഴയതലമുറയുടെ സമ്പാദ്യവും അധ്വാനവും പൂർണമായി സമർപ്പിച്ചുണ്ടാക്കിയതാണ്  ആ കെട്ടിടം. കല്പടവുകളും വർണവൈവിധ്യമാർന്ന വാകപ്പൂമരങ്ങളും അങ്കണത്തിൽ നിന്നു ദർശിക്കാവുന്ന കുന്നിൻചരിവിലെ സൂര്യാസ്തമയവുമെല്ലാം  ചേർന്ന് വിദ്യാലയത്തിന് ഒരു കാല്പനികകവിതയുടെ കാന്തി നല്കുന്നുണ്ട്. പ്രഫ. കടമ്മനിട്ട വാസുദേവൻ പിള്ള , ആദരണീയരായ ഡോ. സാമുവൽ മാർ ഐറേനിയോസ് , യൂഹാനോൻ മാർ ക്രിസോസ്റ്റം തിരുമേനിമാർ ഉൾപ്പെടെ നിരവധി പ്രതിഭാശാലികളുടെ കുട്ടിക്കാലം ഈ മുറ്റത്തായിരുന്നു. കവി കടമ്മനിട്ട രാമകൃഷ്ണനും അല്പകാലം ഇവിടെ വിദ്യാർത്ഥിയായിരുന്നിട്ടുണ്ട്. കടമ്മനിട്ടയിൽ നിന്ന് കളക്ടറായ മടുക്കാനാക്കുഴി കോശി സാർ , ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് മികവിന്റെ അംഗീകാരം നേടിയ എൻജിനീയർ ഐക്കാട്ടക്കര ശശിധരൻനായർ , നാട്ടിലെ ആദ്യത്തെ ഡോക്ടർ താഴത്തേതിൽ അയ്യപ്പൻ നായർ മുതലായ പ്രതിഭാശാലികളുടെ മാതൃവിദ്യാലയം ഇതുതന്നെയാണ്. കലാ കായിക മേഖലകളിൽ ശ്രദ്ധേയനായ ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കടമ്മനിട്ട കരുണാകരൻ , നാടകനടനും കവിയുമായ മഹേഷ്കുമാർ , ചുവർചിത്രകലാകാരൻ ശ്രീക്കുട്ടൻനായർ മുതലായവരിലൂടെ പുതു തലമുറയിലും മികവിന്റെ ഗാഥകൾ രചിക്കപ്പെടുന്നു..  വോളിബോളിനു പണ്ടുമുതലേ പ്രസിദ്ധമായിരുന്ന കടമ്മനിട്ടയുടെ പ്രധാന കായികക്കളരി ഈ വിദ്യാലയാങ്കണമായിരുന്നു. പിന്നീട് ഇന്ത്യൻ ടീമിൽ വരെ ഇടം നേടിയ സാജൻ കളിച്ചു തുടങ്ങിയത് ഇവിടെയാണ്. പടയണിയും പന്തുകളിയും കവിതയും നാടകവും ഓരോ മൺതരിയിലും തുടിച്ചു നിൽക്കുന്ന സാംസ്ക്കാരികാന്തരീക്ഷമാണ് ഈ തിരുമുറ്റത്തിനുള്ളത്.
       നിലവിൽ ഹയർസെക്കന്ററി വിഭാഗം പ്രവർത്തിക്കുന്ന പഴയ കെട്ടിട്ടമാണ് തുടർന്നു പണിതത്.  ഗ്രാമീണവാസ്തുവിദ്യയുടെ മനോഹരശില്പമായി അത് നിലനിൽക്കുന്നു.  പഴയതലമുറയുടെ സമ്പാദ്യവും അധ്വാനവും പൂർണമായി സമർപ്പിച്ചുണ്ടാക്കിയതാണ്  ആ കെട്ടിടം. കല്പടവുകളും വർണവൈവിധ്യമാർന്ന വാകപ്പൂമരങ്ങളും അങ്കണത്തിൽ നിന്നു ദർശിക്കാവുന്ന കുന്നിൻചരിവിലെ സൂര്യാസ്തമയവുമെല്ലാം  ചേർന്ന് വിദ്യാലയത്തിന് ഒരു കാല്പനികകവിതയുടെ കാന്തി നല്കുന്നുണ്ട്. പ്രഫ. കടമ്മനിട്ട വാസുദേവൻ പിള്ള , ആദരണീയരായ ഡോ. സാമുവൽ മാർ ഐറേനിയോസ് , യൂഹാനോൻ മാർ ക്രിസോസ്റ്റം തുടങ്ങിയ തിരുമേനിമാർ ഉൾപ്പെടെ നിരവധി പ്രതിഭാശാലികളുടെ കുട്ടിക്കാലം ഈ മുറ്റത്തായിരുന്നു. കവി കടമ്മനിട്ട രാമകൃഷ്ണനും അല്പകാലം ഇവിടെ വിദ്യാർത്ഥിയായിരുന്നിട്ടുണ്ട്. കടമ്മനിട്ടയിൽ നിന്ന് കളക്ടറായ മടുക്കാനാക്കുഴി കോശി സാർ , ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് മികവിന്റെ അംഗീകാരം നേടിയ എൻജിനീയർ ഐക്കാട്ടക്കര ശശിധരൻനായർ , നാട്ടിലെ ആദ്യത്തെ ഡോക്ടർ താഴത്തേതിൽ അയ്യപ്പൻ നായർ മുതലായ പ്രതിഭാശാലികളുടെ മാതൃവിദ്യാലയം ഇതുതന്നെയാണ്. കലാ കായിക മേഖലകളിൽ ശ്രദ്ധേയനായ ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കടമ്മനിട്ട കരുണാകരൻ , നാടകനടനും കവിയുമായ മഹേഷ്കുമാർ , ചുവർചിത്രകലാകാരൻ ശ്രീക്കുട്ടൻനായർ മുതലായവരിലൂടെ പുതു തലമുറയിലും മികവിന്റെ ഗാഥകൾ രചിക്കപ്പെടുന്നു..  വോളിബോളിനു പണ്ടുമുതലേ പ്രസിദ്ധമായിരുന്ന കടമ്മനിട്ടയുടെ പ്രധാന കായികക്കളരി ഈ വിദ്യാലയാങ്കണമായിരുന്നു. പിന്നീട് ഇന്ത്യൻ ടീമിൽ വരെ ഇടം നേടിയ സാജൻ കളിച്ചു തുടങ്ങിയത് ഇവിടെയാണ്. പടയണിയും പന്തുകളിയും കവിതയും നാടകവും ഓരോ മൺതരിയിലും തുടിച്ചു നിൽക്കുന്ന സാംസ്ക്കാരികാന്തരീക്ഷമാണ് ഈ തിരുമുറ്റത്തിനുള്ളത്.
       കവുങ്കോട്ടു ഗോവിന്ദക്കുറുപ്പിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച കെ.ജി.കെ.എം ദേശസേവിനി വായനശാല, പുത്തൻപുരയ്ക്കലച്ചന്റെ പേരിൽ വോളി ബോൾ മാമാങ്കം നടത്തുന്ന USC - കടമ്മനിട്ട, നാടിന്റെ നാടകസ്വപ്നങ്ങൾക്ക് രംഗഭാഷ ചമയ്ക്കുന്ന കടമ്മനിട്ട കലാവേദി , കടമ്മനിട്ടക്കവിതയുടെ ദൃശ്യരൂപം വിടർന്നു വിലസുന്ന കാവ്യശില്പസമുച്ചയം, ഗോത്രകലാ കളരിയുടെ തനിമയും പെരുമയും പ്രദർശിപ്പിക്കുന്ന കടമ്മനിട്ട പടയണിഗ്രാമം എന്നിവ വിദ്യാലയത്തോടു ചേർന്നു കാണുന്ന സാംസ്കാരിക വിസ്മയങ്ങളാണ്.

       ഈ വിദ്യാലയത്തിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത നാട്ടുകാരായ അനേകം അധ്യാപകർ മികവിന്റെ മറ്റൊരു മുഖമാണ്. യശ:ശരീരരായ മേച്ചേരിൽ പരമേശ്വരൻപിള്ള സാർ , പുത്തൻപുരയ്ക്കൽ ശെമ്മാശ്ശൻ സാർ , വടക്കത്രയിൽ അമ്മുക്കുട്ടിസാർ , കൊച്ചുതുണ്ടിയിൽ അന്നമ്മ സാർ, പുത്തൻപുരയ്ക്കൽ ചാണ്ടിസാർ , മേലാട്ട് സരോജിനിയമ്മ സാർ , പാലയ്ക്കൽ ജാനകിയമ്മ സാർ , മടുക്കാനാക്കുഴി അന്നമ്മ സാർ ,ഇളപ്പുങ്കൽ ഗംഗാധരൻനായർ സർ , മുട്ടത്തിൽ ഗോപാലകൃഷ്ണൻ നായർ സാർ , കുരീക്കാട്ടിൽ റേച്ചൽ സാർ , കാവുംപുറത്ത് സോമരാജിയമ്മ സാർ  മുതലായവരുടെ സേവനം നാടിനും വിദ്യാലയത്തിനും വലിയ മുതൽക്കൂട്ടായിരുന്നു. അതുപോലെ , അംഗൻവാടികളും കെ.ജി. ക്ലാസ്സുകളും വരുന്നതിനു മുൻപ് നൂറുകണക്കിനു കുരുന്നുകളെ അക്ഷരവിദ്യ പരിശീലിപ്പിച്ച നാട്ടാശാൻമാരും ആശാട്ടിയമ്മമാരും സ്മരണയിൽ വരേണ്ടതാണ്. പുറത്തൂട്ട്, മേലേത്ത്രയിൽ , പാറേൽ , മഠത്തിൽ കുടുംബങ്ങളിൽ പാരമ്പര്യ എഴുത്തുകളരികൾ നിലനിന്നിരുന്നു. നിരവത്തു പരമേശ്വരൻപിള്ള , കവുങ്കോട്ടു ലക്ഷ്മിയമ്മ എന്നിവരെ പ്രത്യേകം ഓർമ്മിക്കുന്നു. പാരമ്പര്യത്തിന്റെ തിരി മുറിയാതെ ഇന്നും തുടരുന്ന പൂവണ്ണുംമൂട്ടിൽ മറിയാമ്മ സാറിനെ നമിക്കുന്നു.  വീർത്ത തുണിസഞ്ചിയിൽ പുസ്തകങ്ങളും മറ്റ് അത്യാവശ്യ സാമഗ്രികളും പേറി വീടുതോറും വന്നു കുട്ടികളെ പഠിപ്പിച്ചും വാർത്തകൾ കൈമാറിയും ചില്ലറ വില്പനകൾ നടത്തിയും കഴിഞ്ഞു കൂടിയ,  "സഞ്ചരിക്കുന്ന പാഠശാല " യെന്നു തോന്നിച്ചിരുന്ന നാട്ടാശാൻമാർ ഓർമ്മയിൽ വരുന്നു. വിദ്യാലയത്തിന്റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാവുന്നു.

2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1347606" എന്ന താളിൽനിന്ന് ശേഖരിച്ചത്