"ദേശമിത്രം യു പി എസ് പെരുവളത്ത്പറമ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദേശമിത്രം യു പി എസ് പെരുവളത്ത്പറമ്പ്/ചരിത്രം (മൂലരൂപം കാണുക)
21:24, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022.
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(.) |
||
വരി 1: | വരി 1: | ||
1949 കാലഘട്ടം സ്വാതന്ത്ര്യാനന്തര ഇന്ത്യ - നാട്ടിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് മാത്രമേ സൗകര്യമുണ്ടായിരുന്നുള്ളൂ. അതു കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസത്തിന് വിദൂരദേശങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം. അപൂർവം ചിലർക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഈ സാഹചര്യത്തിൽ ചേടിച്ചേരി, കുട്ടാവ് ചൂളിയാട് പ്രദേശത്തെ ഏതാനും പേർ തുടർ പഠന സൗകര്യം വേണമെന്ന ആശയം മുന്നോട്ട് വച്ചു. സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ വി.ടി.കേപ്പുക്കുട്ടി നായനാർ ദീർഘകാലം സ്കൂളിൻ്റെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ടി.ഇ. കുഞ്ഞിരാമൻ നമ്പ്യാർ, കെ.പി.മമ്മദ്, ശ്രീ അനന്തൻ നമ്പ്യാർ, ശ്രീ കക്കാടൻ്റെകത്ത് കുഞ്ഞമ്മദ്, ശ്രീ സി.വി.ശങ്കരൻ നമ്പ്യാർ, ശ്രീ കെ.കെ കുഞ്ഞിരാമൻ നമ്പ്യാർ, ശ്രീ കെ.ഗോവിന്ദൻ നമ്പ്യാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തനം തുടരുകയും ശ്രീകേപ്പുക്കുട്ടി നായനാർ പ്രസിഡൻ്റും ശ്രീ ടി.ഇ.കുഞ്ഞിരാമൻ നമ്പ്യാർ സെക്രട്ടറിയും ആയി ഒരു കമ്മറ്റി നിലവിൽ വരികയും ചെയ്തു. | |||
കമ്മിറ്റി അംഗവും ഉദാരമനസ്കനുമായ ശ്രീ കെ.പി.മമ്മദ് സ്കൂൾ തുടങ്ങാനാവശ്യമായ സ്ഥലം സൗജന്യമായിനൽകി.പ്രസ്തുത സ്ഥലത്ത് ഒരു ഓലഷെഡിൽ സ്കൂളിൻ്റെ പ്രവർത്തനം ആരംഭിച്ചു. വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമേ ആദ്യം ഉണ്ടായിരുന്നുള്ളൂ. ഒരു വർഷം കഴിഞ്ഞപ്പോൾ ഓലഷെഡ്കാറ്റിലും മഴയിലും തകർന്നു പോയി.പിന്നീട് കുറേ നാൾ ശ്രീ കെ.പി.മമ്മദിൻ്റെ കടയിലാണ് സ്കൂൾ പ്രവർത്തിച്ചത്. 1949 ൽ ആറാം തരം തുടങ്ങി.1960 ൽ ഒന്നാം ക്ലാസിനുള്ള അംഗീകാരം കിട്ടി. ഇതിനിടയിൽ കമ്മറ്റിയുടെ പ്രവർത്തനം നിർജീവമായി. സാമ്പത്തീക ബാധ്യതകൾ സ്വയം ഏറ്റെടുത്ത് പ്രസിഡൻ്റായിരുന്ന ശ്രീ.വി.ടി.കേപ്പുക്കുട്ടി നായനാർ സ്കൂളിൻ്റെ മാനേജരായി. 2014ൽ പുതിയ മാനേജ്മെൻറ് സ്കൂൾ ഏറ്റെടുത്തു. ഇപ്പോൾ ശ്രീ സി.ദിനേഷ് കുമാർ ആണ് മാനേജർ.ശ്രീ കെ.സി.ബാലകൃഷ്ണൻ വാഴുന്നവരായിരുന്നു പ്രധാന അധ്യാപകൻ. ഇപ്പോൾ ശ്രീമതി പി.സാവിത്രി ടീച്ചറാണ് പ്രധാന അധ്യാപിക .ഇപ്പോൾ 15 അധ്യാപകരും ഒരു ഓഫീസ് സ്റ്റാഫും അടക്കം 16 പേരും 321 വിദ്യാർത്ഥികളും ഉണ്ട്. സ്കൂളിന് സ്വന്തമായി വാഹനസൗകര്യവും,വിശാലമായ കളിസ്ഥലവും പാചകപ്പുരയും ഉണ്ട്.മികച്ച ഒര്ലൈബ്രറിയും ലാബും ഉണ്ട്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഉപജില്ലയിലെ തന്നെ മികച്ച വിദ്യാലയമാണ് ഞങ്ങളുടേത്. | |||
സ്കൂളിൻ്റെ ചരിത്രം എഴുതാൻ സഹായിച്ചത് - സ്കൂളിൻ്റെ ചരിത്ര പുസ്തകം മുൻ അധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, നാട്ടുകാർ, രക്ഷിതാക്കൾ{{PSchoolFrame/Pages}} |