Jump to content
സഹായം

"ഗവ.എൽ.പി.എസ്. വിഴിഞ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,461 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2022
വരി 63: വരി 63:
[[പ്രമാണം:44221_1.jpg|thumb|നമ്മുടെ സ്കൂൾ]]
[[പ്രമാണം:44221_1.jpg|thumb|നമ്മുടെ സ്കൂൾ]]
[[പ്രമാണം:44221_2.jpg|thumb|center|998mb]]
[[പ്രമാണം:44221_2.jpg|thumb|center|998mb]]
==ചരിത്രം ==
അതിപുരാതനകാലം മുതൽക്കേ ചരിത്രത്തിന്റെ ഏടുകളിൽ വിഴിഞ്ഞത്തിന് പ്രേത്യേക സ്ഥാനമുണ്ട്.രാപകൽ കടലിനോട് മല്ലിട്ട് ഉപജീവനമാർഗം കണ്ടെത്തി ജീവിക്കുന്ന  അവികസിത പ്രദേശമായിരുന്നു വിഴിഞ്ഞം. ബ്രിട്ടീഷ് ഭരണക്കാലത്ത്, സംസ്കാരമുള്ള ഒരു ജനതയെ വാർത്തെടുക്കുന്നതിനും,നിരക്ഷരത ഉന്മൂലനം ചെയ്യുന്നതിനും,ഒരു വിദ്യാലയം സ്ഥാപിച്ചേ പറ്റൂ എന്ന് അന്നത്തെ ദിവാനായിരുന്ന സർ, സി. പി. രാമസ്വാമി അയ്യർ തീരുമാനിച്ചു. അതിന്റെ ആദ്യ ചുവടുവയ്പ്പായി കുറച്ചുഭൂമിക്ക് വേണ്ടി പല ഭൂവുടമകളെയും സമീപിച്ചു.
അന്ന് വിഴിഞ്ഞത്തെ അല്പം ഭേദപ്പെട്ട കുടുംബത്തിലെ അംഗമായ ശ്രീ, അസ്സനാരു പിള്ള അര ഏക്കർ സ്ഥലം സൗജന്യമായി നൽകുകയും ചെയ്തു.
ശ്രീ, സി. പി. രാമസ്വാമി അയ്യർ മുൻകൈയെടുത്ത് ഒരു ഓലകെട്ടിടം നിർമ്മിക്കുകയും, 10.6.1882-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുടിപ്പള്ളിക്കൂടത്തിന്റെ മാതൃകയിൽ പ്രവർത്തനമാരംഭിച്ച വിഴിഞ്ഞം ഗവ. എൽ. പി. സ്കൂൾ വിഴിഞ്ഞം പ്രദേശവാസികളുടെ സാമൂഹിക-വൈജ്ഞാനിക പുരോഗതിയിൽ വരുത്തിയ മാറ്റങ്ങൾ വളരെ വലുതാണ്.
പ്രഥമാദ്ധ്യാപകനെന്ന പദവി ആദ്യമായി ലഭിച്ചത് ഈ പ്രദേശത്തെ സാമൂഹിക പരിഷ്കർത്താവായിരുന്ന ശ്രീ. അയ്യങ്കാളിയുടെ സഹോദരനായ-      ശ്രീ. കുഞ്ഞിരാമൻ സാറിനാണ്. സഹ അദ്ധ്യാപകരായി ശ്രീ. മൊറായിസ്, താജുദ്ദീൻ, ശ്രീധരൻ എന്നിവരും സേവനമനുഷ്ഠിച്ചു. നാലുവർഷം കൊണ്ട് നാലാം ക്ലാസ്സ്‌വരെയുള്ള പള്ളിക്കൂടമായി ഈ വിദ്യാലയം പരിണമിച്ചു.
1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു.  ഈ പ്രദേശത്ത് ആദ്യമായി രൂപംകൊണ്ട വിദ്യാലയവും ഇതു തന്നെ.  1948-ൽ ഓലക്കെട്ടിടം മാറ്റി "H" അകൃതിയിലുള്ള ഒരു ഓടിട്ടക്കെട്ടിടം സർക്കാർ പണിതു. ക്രമേണ വിദ്യാർത്ഥികളുടെ ആധിക്യം മൂലം 1970-75 കാലഘട്ടത്തിൽ " I " അകൃതിയിൽ ഓഫീസ് റൂം സ്ഥിതിചെയ്യുന്ന കെട്ടിടവും പണിതു. ഈ കെട്ടിടവും മതിയാകാതെ വന്നു. തൊട്ടടുത്തു താമസിക്കുന്ന ഷേഖ്‌ അബാകണ്ണിന്റെ നല്ല മനസ്സുമൂലം രണ്ടു ഘട്ടങ്ങളിലായി ഒരേക്കർ ഭൂമി ഗവൺമെന്റിന് പൊന്നും വിലയ്ക്ക് നൽകി. അങ്ങനെ സ്കൂൾ വ്യാപ്തി 1½ ഏക്കറായി വർദ്ധിച്ചു.
വിദ്യാർത്ഥികൾക്കിരിക്കാൻ ക്ലാസ്സ്‌ റൂമുകൾ തികയുന്നില്ല എന്ന് സർക്കാരിന് ബോധ്യപ്പെട്ടപ്പോൾ ലോകബാങ്കിന്റെ സഹായത്തോടുക്കൂടി " I " അകൃതിയിലുള്ള രണ്ട് ടെറസ് കെട്ടിടങ്ങൾ  പണിതു. പിന്നീടുള്ള കാലഘട്ടം സ്കൂളിന്റെ "സുവർണ്ണകാലഘട്ടം" എന്ന് വിശേഷിപ്പിച്ചു.
1948-ൽ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ പ്രൈമറി സ്കൂൾ എന്ന ബഹുമതി ലഭിക്കുകയും ഒരു അദ്ധ്യാപക തസ്തിക അനുവദിക്കുകയും ചെയ്തു. അന്ന് ഇരുപതിലേറെ അദ്ധ്യാപകർ ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു.
യു. പി സ്കൂൾ ആക്കണമെന്ന നാട്ടുകാരുടെ ആവശ്യപ്രകാരം സർക്കാർ പിൽക്കാലത്ത് കിഴക്ക് ഭാഗത്തായി ഒരേക്കർ സ്ഥലം അനുവദിക്കുകയും സ്കൂൾ കോബൗണ്ടിന്റെ വിസ്തീർണ്ണം കൂടുകയും ചെയ്തു. ഈ സ്ഥലത്ത് കോർപ്പറേഷന്റെ വകയായി ഒരു പാർക്ക്‌ നിർമ്മിക്കുകയും പ്രവർത്തനയോഗ്യമാക്കി.


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1316657" എന്ന താളിൽനിന്ന് ശേഖരിച്ചത്