Jump to content
സഹായം

"ജി യു പി എസ് കരിങ്ങാരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രം)
(ചരിത്രം)
വരി 38: വരി 38:


സ്കൂൾ ഇന്നു കാണുന്ന പച്ചപ്പിന്റെ കാരണക്കാരൻ ആദ്യത്തെ പ്യൂൺ പട്ടാമ്പി സ്വദേശി രാമനുണ്ണി നായരായിരുന്നു.മരങ്ങൾ വച്ചുപിടിപ്പിച്ച് സ്കൂൾ പരിസരം ഹരിതാഭമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.കരകൗശല വിദഗ്ദൻ,തേനീച്ച വളർത്തുകാരൻ,കർഷകൻ എന്നിങ്ങനെ ബഹു മുഖ പ്രതിഭയായിരുന്ന അദ്ദേഹം നാട്ടുകാരുടെ മാർഗ ദർശിയായിരുന്നു.
സ്കൂൾ ഇന്നു കാണുന്ന പച്ചപ്പിന്റെ കാരണക്കാരൻ ആദ്യത്തെ പ്യൂൺ പട്ടാമ്പി സ്വദേശി രാമനുണ്ണി നായരായിരുന്നു.മരങ്ങൾ വച്ചുപിടിപ്പിച്ച് സ്കൂൾ പരിസരം ഹരിതാഭമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.കരകൗശല വിദഗ്ദൻ,തേനീച്ച വളർത്തുകാരൻ,കർഷകൻ എന്നിങ്ങനെ ബഹു മുഖ പ്രതിഭയായിരുന്ന അദ്ദേഹം നാട്ടുകാരുടെ മാർഗ ദർശിയായിരുന്നു.
'''വിദ്യാലയത്തിന്റെ അപ്ഗ്രഡേഷൻ'''
1956 ലാണ് ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടത്.ആദ്യത്തെ കെട്ടിടം നിർമ്മിച്ചത് സ്വാതന്ത്ര്യ സമര സേനാനിയും പൊതുപ്രവർത്തകനുമായിരുന്ന ശ്രീ പനങ്കുറ്റി കേശവൻ നമ്പീശനായിരുന്നു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അനിവദിച്ച രണ്ട് ക്ലാസ് മുറികളാണ് കെഈ.ആർ നിബന്ധന പാലിച്ചു കൊണ്ടുള്ള ആദ്യകെ ട്ടിടം.ഡി.പി.ഇ.പി ബിൽഡിങ്ങ്,ശ്രീ മുല്ലപ്പള്ളി രാമ ചന്ദ്രൻ,ശ്രീ എ.പി അബ്ദുള്ളക്കുട്ടി എന്നീ പാർലമെന്റ് മെമ്പർമാരുടെ പ്രാദേശിക വികസനഫണ്ടുകൾ കൊണ്ട് നാലു ക്ലാസ് മുറികളും ജില്ലാ പഞ്ചായത്തിന്റെ സഹായമുപയോഗിച്ച് ഒരു ക്ലാസ് മുറിയും നിർമ്മിച്ചു.എസ്.എസ്.എ ഫണ്ടുപയോഗിച്ച് നാലു ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം നിർമ്മിച്ചു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് നൽകിയ ഫണ്ടുപയോഗിച്ച് സ്റ്റേജായി ഉപയോഗിക്കാവുന്ന ഒരു ക്ലാസ് മുറിയും നിർമ്മിച്ചു.ശ്രീ കെ.സി കുഞ്ഞിരാമൻ എം.എ പാചകപ്പരക്കുള്ള ഫണ്ട് അനുവദിച്ചു.ഗ്രാമ , ബ്ലോക്ക് പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് സ്കൂളിന്റെ ചുറ്റു മതിലിന്റെ എഴുപത്തയഞ്ച് ശതമാനവും പണി പൂർത്തീകരിച്ചു.സ്കൂളിലുള്ള കമ്പ്യൂട്ടറുകളും ലാപ്ടോപ്,എൽ.സി.ഡി പ്രൊജക്ടർ,പ്രിന്റർ തുടങ്ങിയ അനുബന്ധ ഉപകരണങ്ങളും വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്,എസ്.എസ്.എ.കൈറ്റ് മുതലായ ഏജൻസികളാണ്.
വിവര സാങ്കേതിക വിദ്യയുടെനൂതന സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പഠനം കാര്യക്ഷമമാക്കുന്നതിനായി ഒരു സ്മാർട്ട് ക്ലാസ്  മുറിയും അനുബന്ധ സൗകര്യങ്ങളും എസ്.എസ്.എയാണ് നൽകിയിട്ടുള്ളത്.
'''അധ്യാപകരുടെ സ്തുത്യർഹമായസേവനങ്ങൾ'''
ആത്മാർത്ഥതയും അർപ്പണ ബോധവുമുള്ള അനേകം അധ്യാപകരുടെ സേവനങ്ങൾ ഈ പ്രദേശത്ത് ളഭ്യമായിട്ടുണ്ട്.പലരുടെയും സേവനങ്ങളെപറ്റി അന്യത്ര സൂചിപ്പിട്ടുള്ളതിനാൽ അധ്യാപക അവാർഡ് നേടിയവരെ പറ്റി മാത്രം ഇവിടെ സൂചിപ്പിക്കാം.
സംസ്ഥാന അധ്യാപക അവാർഡ് നേടിയ ശ്രീ എൻ.ടി ഗോപാലൻ മാസ്റ്റർ ഒരു ദശകത്തോളം ഈസ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു.അക്കാദമിക രംഗത്തും സാമൂഹിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ സേവനങ്ങൾക്കുള്ള ഒരു അംഗീകാരമായിരുന്ന ഈ അവാർഡ്.
ദേശീയ അധ്യാപക അവാർഡ് ലഭിച്ച ശ്രീ എം. ഗോപാലപ്പിള്ള മാസ്റ്റർ ഒന്നര പതിറ്റാണ്ടിലധികം ഈ വിദ്യാലയത്തിലെ അധ്യാപകനും ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞവ്യക്തിത്വവുമായിരുന്നു.
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1316222" എന്ന താളിൽനിന്ന് ശേഖരിച്ചത്