"എം.എസ്.എം.യു.പി.എസ്. നിരണം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എസ്.എം.യു.പി.എസ്. നിരണം/ചരിത്രം (മൂലരൂപം കാണുക)
06:21, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
""ചരിത്രം"" | |||
1964 ൽ അഭിവന്ദ്യ മാർ സേവേറിയോസ് തിരുമേനിയുടെ നാമത്തിൽ തിരുവല്ല അതിരൂപത മലങ്കര കത്തോലിക്കാ സഭ കോർപ്പറേറ്റ് മാനേജ്മെൻറിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ ബഥനി സിസ്റ്റേഴ്സ് മേൽനോട്ടം വഹിച്ചുവരുന്നു.45 കുട്ടികളേയും കൊണ്ട് ആദ്യത്തെ 5-ാം ക്ലാസ്സ് ബാച്ച് ആരംഭിച്ചു.23 പെൺകുട്ടികളും 22 ആൺ കുട്ടികളും വിദ്യാർത്ഥികളായി ഉണ്ടായിരുന്നു. സിസ്റ്റർ മേരി ലൂയിസ് ആയിരുന്നു പ്രഥമാധ്യാപിക. സ്കൂളിൻ്റെ ആരംഭത്തിൽ ഹെഡ്മിസ്ട്രസ് കൂടാതെ പാർട്ട് ടൈം ആയി മറ്റൊരു അധ്യാപിക സേവനം അനുഷ്ഠിച്ചിരുന്നു.1965 മുതൽ ഹിന്ദി അധ്യാപിക ഉൾപ്പടെ 4 അധ്യാപകരായി.1966ൽ സി.തെയോഫിൻ എസ്.ഐ.സി ഹെഡ്മിസ്ട്രസ് ആയി. പ്യൂൺ തസ്തിക ഉണ്ടായി. 1976 മുതൽ സംസ്കൃത പഠനം ആരംഭിച്ചു. അക്കാലത്ത് 2 കെട്ടിടങ്ങളായിരുന്നു. ക്ലാസിന് ഉപയോഗിച്ചിരുന്നത്. ഓഫീസിനോട് ചേർന്ന് കെട്ടിടം നിലനിർത്തി 3 നിലയിൽ മറ്റൊരു കെട്ടിടവും നിർമ്മിച്ചു. ക്ലാസ്സ് റൂം, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി എന്നിവ പ്രവർത്തന സജ്ജമായി. | |||
1997 മുതൽ മലയാളം മീഡിയത്തിനു സമാന്തരമായി ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. നിർധനരായ പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിന് ഹോസ്റ്റൽ സൗകര്യവും സ്കൂളിനോട് ചേർന്ന് സംലഭ്യമാണ്. കരുവേലിൽ കോർ എപ്പിസ്കോപ്പായാണ് ഈ വിദ്യാലയത്തിനായി സ്ഥലം നൽകിയതും ഇതിനകം ഒരു എയ്ഡഡ് സ്കൂൾ ആയി ഉയർത്തുവാൻ പ്രയത്നിച്ചതും. നാടിന്റെ വിളക്കായ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ആത്മീയ, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു. | |||
2012 മുതൽ ബഥനി സിസ്റ്റേഴ്സ് എഡ്യൂക്കേഷൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.തങ്ങളുടെ കഴിവും സഹായവുമെല്ലാം വളരുന്ന തലമുറയുടെ ഭൗതീകവളർച്ചക്കും ആത്മീയതയിൽ ഊന്നിയ ജീവിതത്തിനും മൂല്യാധിഷ്ഠിതപ്രവർത്തനങ്ങൾക്കും പരിശീലനം നൽകുവാൻ ബഥനി സന്യാസിനി സമൂഹം ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനവും നിസ്തുലസേവനവും ഇത്തരുണത്തിൽ പ്രത്യേകം സ്മരിക്കുന്നു. ഇവിടെ ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ 7 അദ്ധ്യാപകരും ഒരു അനദ്ധ്യപകനും സേവനം ചെയ്യുന്നു. | |||
പ്രാർത്ഥനയും കഠിനാധ്വാനവും കൈമുതലായുള്ള അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഒരു പറ്റം ആൾക്കാരുടെ സമർപ്പണ ബുദ്ധ്യ ഉള്ള പരിശ്രമ ഫലമായി ഈ വിദ്യാനികേതനത്തിൽനിന്ന് വിജ്ഞാന ദീപമേന്തി പടിയിറങ്ങി വിവിധ ജീവിത പന്ഥാവുകളിൽ ചെക്കേയറിയവരും ഇന്ന് ഈ കർമ്മപീഠത്തിലൂടെ ചരിക്കുന്നവരും , ഈ കലാലയത്തിലേക്കു ഓടിയെത്താൻ വെമ്പൽ കൊള്ളുന്ന അനേകം പിഞ്ചോമനകളും ഒന്നു ചേർന്ന് നാഥാ , അങ്ങേ തിരുമുമ്പിൽ കൈകുമ്പിളുകൾ നീട്ടി അനുഗ്രഹത്തിനായി പ്രണമിച്ചു നിൽക്കുന്നു . | |||
" പരിശ്രമം ചെയ്യുകിലെന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യനെ പാരിതിലയച്ചതീശൻ " | |||
എന്ന കവിവചനം ആപ്തവാക്യങ്ങളായി സ്വീകരിച്ചുകൊണ്ട് നേട്ടങ്ങളുടെയും വിജയത്തിന്റെയും വർണചിറകിലേന്തി അനന്തവിഹായുസിലേക്കു പറന്നുയർന്നു വിദ്യയാകുന്ന മുത്തുകളും ചിപ്പികളും വാരിക്കൂട്ടുവാൻ ഈ കലാലയത്തിനു സാധിക്കട്ടെ . അതിനുവേണ്ടതായ ശക്തിയും അനുഗ്രഹവും ലഭിക്കുവാൻ നമുക്കു ജഗദീശ്വരനോട് യാചിക്കാം . |