"ഗവ. യു പി എസ് ഉള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് ഉള്ളൂർ (മൂലരൂപം കാണുക)
22:36, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
തലസ്ഥാന നഗരിയുടെ സിരാ കേന്ദ്രമായ മെഡിക്കൽ കോളേജിന് അടുത്തായി ഉള്ളൂർ പ്രദേശത്ത് 1957 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് ഇപ്പോഴത്തെ ഉള്ളൂർ ഗവൺമെൻറ് യുപിഎസ് . കൊല്ലവർഷം 1099 ൽ( 1924 ) ഉള്ളൂർ സി എം സ്മാരക എൽ പി സ്കൂൾ ആയി ആരംഭിച്ച ഇവിടുത്തെ ആദ്യത്തെ വിദ്യാർത്ഥിനി അമ്മുക്കുട്ടി അമ്മ ആയിരുന്നു. ഈ സ്കൂൾ 1957 ജൂണിൽ സർക്കാർ ഏറ്റെടുത്തപ്പോൾ നിയമിതനായ പ്രഥമാധ്യാപകൻ ശ്രീ കൃഷ്ണപിള്ളയാണ്. സ്കൂളിന്റെ തുടക്കത്തിൽ പണികഴിപ്പിച്ച ഓടിട്ട കെട്ടിടത്തിലാണ് ഓഫീസും പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചിരുന്നത്. | |||
മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരുടെ പിതാവ് ഈ പ്രദേശത്തെ ഒരു ബ്രാഹ്മണ കുടുംബത്തിലെ അംഗമായിരുന്നു. മഹാകവിയുടെ പ്രൈമറി വിദ്യാഭ്യാസം അദ്ദേഹത്തിന്റെ ജന്മദേശമായ ചങ്ങനാശ്ശേരിയിൽ ആയിരുന്നു . അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ഉള്ളൂർ എന്ന സ്ഥലനാമം മഹാകവിയുടെ ഖ്യാതിയോടൊപ്പം പ്രസിദ്ധമായിത്തീർന്നു . | |||
എൽ പി സ്കൂളിന് അടുത്തായി 1926 ൽ ദേവാലയം മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ഉണ്ടായിരുന്നു .ഇവിടുത്തെ കുട്ടികൾ ഈ സ്കൂളിലാണ് അപ്പർ പ്രൈമറി വിദ്യാഭ്യാസം നടത്തിയിരുന്നത്. മാനേജ്മെൻറ് ന് സ്കൂൾ നടത്തിക്കൊണ്ടുപോകാൻ താൽപര്യമില്ലാതെ വന്ന സാഹചര്യത്തിൽ 1986 ൽ ശ്രീ ടി.എം ജേക്കബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് സ്കൂൾ നിർത്തലാക്കുകയും ഗവൺമെൻറ് എൽ പി സ്കൂളിനെ അപ്ഗ്രേഡ് ചെയ്ത് അപ്പർ പ്രൈമറി സ്കൂൾ ആക്കുകയും ചെയ്തു . | |||
സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന ഈ സ്കൂളിലെ എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ, സ്പെഷ്യൽ യൂണിഫോം, ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങൾ മുതലായവ നൽകി സഹായിക്കുന്നത് കാനറാബാങ്ക്, ഇളങ്കാവ് ക്ഷേത്ര കമ്മിറ്റി, ഡോക്ടർ ഗോപിനാഥ് സ്കാനിംഗ് സെൻറർ, എഫ്സിഐ ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് മുതലായ സംഘടനകളാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||