Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
'''ആമുഖം'''
 
'''നീലംപേരൂർ ഗ്രാമപഞ്ചായത്ത്.'''
 
ആലപ്പുഴ ജില്ലയുടെ കിഴക്ക് വടക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് നീലംപേരൂർ ഗ്രാമപഞ്ചായത്ത് . കുട്ടനാട് താലൂക്കിൽപ്പെട്ട നീലമ്പേരൂർ ,നാട്ടകം, കുന്നുമ്മ, കാവാലം എന്നീ  വില്ലേജ് ഓഫീസുകളുടെ ഭാഗിക അധികാര പരിധിയിൽപ്പെടുന്ന പ്രദേശമാണ് നീലംപേരൂർ ഗ്രാമപഞ്ചായത്ത്. മാവേലിക്കര പാർലമെൻറ് മണ്ഡലത്തിയും ഭാഗമാണ് ഈ പഞ്ചായത്ത്. വെളിയനാട് ബ്ലോക്കിൽ ഉൾപ്പെടുന്ന ആറ് പഞ്ചായത്തുകളിൽ ഒന്നാണ് നീലംപേരൂർ ഗ്രാമപഞ്ചായത്ത്.
 
'''സ്ഥലനാമ ഉല്പത്തി'''
 
ആദിമഗോത്രതലവന്മാരിൽ പ്രമാണിയായ നീലന്റെ പേരിൽ നിന്നാണ് നീലംപേരൂർ എന്ന നാമം രൂപപ്പെട്ടതെന്നു കരുതപ്പെടുന്നു.
 
പെരിയ ഊര് (വലിയനാട്) എന്നുള്ളത് നീലംപേരൂർ ആയി മാറിയതാവാം എന്ന് ചരിത്രകാരനായ വി.വി.കെമാലത്ത് തന്റെ സ്ഥലനാമചരിത്രങ്ങൾ എന്ന ഗ്രന്ഥത്തിൽ പറയുന്നു.
 
'''ഭൂപ്രകൃതി'''
 
പ്രാചീന കേരളത്തിലെ പ്രസിദ്ധി നേടിയ കായലോരപ്രദേശം ആയിരുന്നു നീലംപേരൂർ. ജലനിരപ്പിൽ നിന്നും ഉയർന്ന ചെങ്കല്ലുകൾ നിറഞ്ഞ പ്രദേശമായിരുന്നു ഇത്. ചരിത്രാതീതകാലം മുതൽ കടലിലേക്ക് തള്ളി നിൽക്കുന്ന മുനമ്പായിരുന്നു ഈ പ്രദേശം. കാലക്രമേണ കടൽ പിൻവാങ്ങുകയും നദികളുടെ രൂപങ്ങൾ കൈവരികയും ഫലഭൂയിഷ്ഠമായ എക്കൽമണ്ണ് അടിഞ്ഞ് ചെറിയ തുരുത്തുകൾ രൂപപ്പെടുകയും ചെയ്തു. ചുറ്റുമുള്ള സ്ഥലങ്ങൾ മരങ്ങൾ വെച്ചുപിടിപ്പിച്ച് ചതുപ്പുനിലങ്ങൾ സംരക്ഷിക്കുകയും കാലക്രമേണ അവ നികത്തിജനവാസകേന്ദ്രങ്ങൾ ആക്കുകയും ചെയ്തു. ചെറുതുരുത്തുകൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് നീണ്ടതും വിസ്താരമേറിയതുമായ വരമ്പുകൾ നിർമിക്കുകയും ചെയ്തു.  അങ്ങനെ പല സ്വതന്ത്ര തുരുത്തുകളും ബന്ധിപ്പിക്കപ്പെട്ടതോടുകൂടി ചെറുതും വലുതുമായ കരകൾ ഒന്നിച്ചുചേർന്ന് ഇന്നത്തെ നീലംപേരൂർ രൂപപ്പെട്ടു .
 
നീലംപേരൂർ ഗ്രാമപഞ്ചായത്തിൽ ഈര, വാലടി, 18 -ൽ ചിറ, ചക്കച്ചംപാക്ക,പയറ്റുപാക്ക, ആക്കനടി, കൈനടി , ചെറുകര ,പുല്ലായം,ചേന്നംങ്കരി എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്നു.
 
നീലംപേരൂർ ഗ്രാമ പഞ്ചായത്തിലെ 13-ാം വാർഡ് ആണ് കൈനടി എന്ന പ്രദേശം. ധാരാളം കായലുകളും നെൽപ്പാടങ്ങളും കനാലുകളും നിറ‍ഞ്ഞ ഒരു ചെറിയ കരയാണിത്.വേമ്പനാട്ടുകായലിന്റെ കിഴക്കേ അറ്റത്താണ് കൈനടി ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഈ ഗ്രാമം ജലഗതാഗതമായും റോഡ് ഗതാഗതമായും ,ചങ്ങനാശ്ശേരി ,കോട്ടയം ടൗണുകളുമായും ബന്ധപ്പെട്ടിരിക്കുന്നു .
 
'''കൈനടി ഗ്രാമത്തിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾ'''
 
1)ഏ ജെ ജോൺ  മെമ്മോറിയൽ  കൈനടി
 
2)എസ്എൻഡിപി യുപി സ്കൂൾ ചെറുകര
 
3)കൈനടി പോലീസ് സ്റ്റേഷൻ
 
4)കോ-ഓപ്പറേറ്റീവ് ബാങ്ക് കൈനടി
 
5)കൈനടി പോസ്റ്റ് ഓഫീസ്
 
'''പള്ളിയും പള്ളിക്കൂടവും'''
 
ഇന്നത്തെ പരിശുദ്ധ വ്യാകുലമാതാവിന്റെ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം പ്രദാനം ചെയ്തത് പള്ളിത്താനം മത്തായി അച്ചനാണ് . പ്രജാസഭയിലുള്ള അദ്ദേഹത്തിന്റെ  സ്വാധീനംമൂലം, 1921-ൽ കൈനടി പള്ളിയോടു ചേർന്നു ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു . 1952-ൽ സെന്റ്മേരീസ് മിഡിൽ സ്കൂളായി അപ്-ഗ്രേഡ് ചെയ്തു. 1960-ൽ ബഹു.വടക്കുംമുറിയിൽ അച്ഛൻ വികാരിയായിരുന്നപ്പോൾ മിഡിൽ സ്കൂൾ എ ജെ ജോൺ മെമ്മോറിയൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
 
'''സ്വാതന്ത്ര്യ സമരത്തിലെ പോരാളികൾ-സാമൂഹ്യപരിഷ്കർത്താക്കൾ'''
'''വീര പുരുഷന്മാർ'''
'''ശ്രീ പള്ളിത്താനം ലൂക്കാ മത്തായി'''
 
പള്ളിത്താനം ലൂക്കാമത്തായിയുടെ ജന്മദേശമാണ് കൈനടി. കൈനടിയുടെ സാമൂഹിക-സാംസ്കാരിക കാർഷിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് പള്ളിത്താനം ലുക്കാമത്തായി.
 
അദ്ദേഹം 1920-ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നു. കുട്ടനാട്ടിലെ സഹകരണ കാർഷിക പ്രസ്ഥാനത്തിന്റെ പിതാവും, കുട്ടനാടൻ കർഷകരുടെ ശബ്ദവുമായിരുന്നു അദ്ദേഹം. ധാരാളം കാർഷിക സമരങ്ങൾ നടത്തിയതിലൂടെ കാർഷിക കടാശ്വാസ നിയമം നിലവിൽ കൊണ്ടു വന്നു.
 
ഒരു സാമൂഹികപരിഷ്കർത്താവു കൂടിയായിരുന്നു അദ്ദേഹം. സാമൂഹികപരിഷ്കർത്താവായ അയ്യങ്കാളിയുടെ ആശയങ്ങളാൽ സ്വാധീനിയ്ക്കപ്പെട്ട്, സാമൂഹിക അസമത്വങ്ങൾക്കെതിരെ പോരാടുകയും പള്ളിത്താനം തറവാട്ടിലേയ്ക്ക് അയ്യങ്കാളിയെ ക്ഷണിക്കുകയും ജാതീയതയ്ക്കും, സമൂഹത്തിൽ നിലനിന്നിരുന്ന പന്തീഭോജനത്തിനുമെതിരായി പോരാടാനുള്ള ചർച്ചകൾ നടത്തുകയും ചെയ്തു .1962 -ഡിസംബർ 25-ന് അദ്ദേഹം അന്തരിച്ചു.
 
'''ശ്രീ ഏ.ജെ ജോൺ'''
 
പ്രസിദ്ധനായ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും അഭിഭാഷകനുമാ യിരുന്നു ശ്രീ.ഏ.ജെ ജോൺ.അദ്ദേഹം തിരു-കൊച്ചിയുടെ മുഖ്യമന്ത്രിയും മദ്രാസ് സ്റ്റേറ്റ് ഗവർണ്ണറുമായിരുന്നു.
 
1893  ജൂലൈ 18ന് തലയോലപ്പറമ്പ് ആനപ്പറമ്പാൻ വീട്ടിലാണ് അദ്ദേഹം ജനിച്ചത്. അഭിഭാഷകവൃത്തിയിലേയ്ക്ക് തിരിഞ്ഞ അദ്ദേഹം 1920-ൽ, വൈക്കം ആലപ്പുഴ ജില്ലയിൽ ആയപ്പോൾ ആലപ്പുഴ ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്തു.ആലപ്പുഴ കൈനടി കണ്ടക്കുടി കുടുംബത്തിൽ നിന്ന് മേരിയെ വിവാഹം കഴിച്ചു.അഞ്ചു വർഷം ആലപ്പുഴയിൽ പ്രാക്ടീസ് നടത്തിയ ശേഷം ജോൺ സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചു .
 
രാഷ്ട്രീയക്കാർക്കുള്ള ഒരു നിത്യ മാതൃകാപുരുഷനായിരുന്നു ശ്രീ.ഏ.ജെ ജോൺ സ്റ്റേറ്റ് കോൺഗ്രസ് നേതാവ് എന്ന നിലയിൽ സ്വാതന്ത്ര്യസമരത്തിന്റെ മുൻനിര പോരാളിയായിരുന്നു.
 
1931-ൽ ചിത്തിരതിരുനാൾ മഹാരാജാവ് സ്ഥാനാരോഹണം ചെയ്തതോടെ ഏർപ്പെടുത്തിയ ഭരണപരിഷ്കാരങ്ങൾ സമൂഹത്തെ തകർക്കുകയും സമുദായങ്ങളെ ഭിന്നിപ്പിയ്ക്കുമെന്നും മനസ്സിലാക്കിയ ജോൺസാർ നിവർത്തന പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തവരിൽ ഒരാളായിരുന്നു. 1932-ൽ ദിവാൻ സർ സി. പി രാമസ്വാമി അയ്യർ ഏർപ്പെടുത്തിയ ദ്വിമണ്ഡല  നിയമസഭാ പരിഷ്കാരങ്ങൾ നിവർത്തനപ്രക്ഷോഭത്തിന്റെ മുമ്പിൽ മുട്ടുമടക്കേണ്ടി വന്നു.
 
1936-ൽ നടന്ന തെരഞ്ഞെടുപ്പിൽ സംയുക്ത രാഷ്ട്രീയ സഭ വൻപിച്ച ഭൂരിപക്ഷം നേടി ശ്രീ. ഏ.ജെ.ജോൺ വൈക്കം നിയോജകമണ്ഡലത്തിൽ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
 
ഉത്തരവാദിത്ത ഭരണം സ്ഥാപിച്ചു കിട്ടുവാൻ സ്റ്റേറ്റ് കോൺഗ്രസ് സമരം നടത്തിയ കാലത്ത് സർ സി പി കോൺഗ്രസിനെ  നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചപ്പോൾ ജോണിന് കുറേക്കാലം ജയിലിൽ കിടക്കേണ്ടിവന്നു. 1944-ൽ ആയിരുന്നു ഇത്. ഇതേ തുടർന്ന് ജോണിന് സ്ഥാനാർഥിത്വം നഷ്ടപ്പെടുകയുണ്ടായി.
 
തിരുവിതാംകൂർ നിയമസഭ രൂപംകൊണ്ടപ്പോൾ സ്പീക്കറായും,പറവൂർ ടി.കെ നാരായണപിള്ളയുടെ കൂടെയും,സി.കേശവന്റെ കൂടെ മന്ത്രിയായും, തമിഴ്നാട് കോൺഗ്രസിന്റെ പിന്തുണയോടെ പിന്നീട് മുഖ്യമന്ത്രിയായും പ്രവർത്തിച്ചു.{{PHSSchoolFrame/Pages}}
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1269249" എന്ന താളിൽനിന്ന് ശേഖരിച്ചത്