Jump to content
സഹായം

"തിരുമന. എൽ .പി. സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലെ തോടന്നൂർ ബ്ളോക്കിൽപ്പെടുന്ന വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് തിരുമന എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
പഴയ കടത്തനാടിന്റെ ഭാഗമായ ഈ പ്രദേശത്ത് കാർഷിക മേഖലക്ക് പ്രാധാന്യം കൊടുത്ത ഒരു സമൂഹമാണ് നിലവിലുണ്ടായിരുന്നത്. ചുരുക്കം ചില ജന്മിമാരുടേയും തമ്പുരാക്കന്മാരുടേയും ഉടമസ്ഥതയിലായിരുന്നു അന്നത്തെ കൃഷി ഭൂമി മുഴുവനും. ജന്മിത്വം ശക്തമായി വേരോടിയിരുന്ന പ്രദേശമായിരുന്നു ഇതെന്നുള്ളതിന് നാടൻപാട്ടുകളും വടക്കൻപാട്ടുകളും തെളിവു നൽകുന്നുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റേയും അലയൊലികൾ ഈ പ്രദേശത്തും ഉണ്ടായിട്ടുണ്ട്. ലോകനാർകാവ് ക്ഷേത്രപ്രവേശനം, പൊതു കുളങ്ങളിൽ കുളിക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തിയ സമരം, പന്തിഭോജനം തുടങ്ങിയ അയിത്ത വിരുദ്ധസമരരൂപങ്ങൾ വില്യാപ്പള്ളിയിലും ഉണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം 60-കളുടെ അവസാനത്തിൽ പഞ്ചായത്തിലെ വയലുകൾ പുരയിടങ്ങളാക്കി മാറ്റപ്പെട്ടു തുടങ്ങി. എഴുപതുകളിലും എൺപതുകളിലും ഈ പ്രക്രിയയ്ക്ക് വേഗം കൂടി. പരമ്പരാഗത രംഗത്തുണ്ടായിരുന്ന പല യൂണിറ്റുകളും ഇന്ന് നിലവിലില്ലെങ്കിലും കൈത്തറിമേഖലയിലും കയർ മേഖലയിലും പേരിനെങ്കിലും ചില യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. പരമ്പരാഗതരീതിയിൽ നടക്കുന്ന എണ്ണയാട്ട് യൂണിറ്റ്, അവൽ ഇടിക്കൽ, മൺപാത്രനിർമ്മാണം എന്നീ കുടിൽ വ്യവസായങ്ങളും ഉണ്ടായിരുന്നു. വിദ്യാഭ്യാസ സൌകര്യങ്ങളുടെ കാര്യത്തിൽ താരതമ്യേന മെച്ചപ്പെട്ട അവസ്ഥയാണ് വില്യാപ്പള്ളിക്കുള്ളത്. വളരെ പഴയകാലത്തുതന്നെ കടപ്പൊട്ടമ്മാർ എന്ന നാടോടി ഗുരുനാഥന്മാർ പല പ്രദേശങ്ങളിലും വിദ്യാഭ്യാസ പ്രവർത്തനം നടത്തിയതായി പറയപ്പെടുന്നു. പിന്നീട് എഴുത്താശാന്മാരുടെ നേതൃത്വത്തിലുള്ള വിദ്യാകേന്ദ്രങ്ങൾ പ്രചാരത്തിൽ വന്നു. ഇങ്ങനെയുള്ള ചില കേന്ദ്രങ്ങൾ പിൽക്കാലത്ത് വിദ്യാലയങ്ങളായി രൂപപ്പെടുകയുണ്ടായി. തീരുമന എൽ പി സ്‍കൂൾ  പഴയകാലം മുതലേ പ്രശസ്തമായ വിദ്യാലയമാണ്.വിവിധ കാലങ്ങളിലായി ഈ വിദ്യാലയത്തിൽ  അതിപ്രശസ്തരും പണ്ഡിതരുമായ ധാരാളം അധ്യാപകർ പ്രവർത്തനം നടത്തിയിട്ടുണ്ട്.
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1268774" എന്ന താളിൽനിന്ന് ശേഖരിച്ചത്