6,636
തിരുത്തലുകൾ
വരി 10: | വരി 10: | ||
== തൊഴില്‍ മേഖലകള്‍ == | == തൊഴില്‍ മേഖലകള്‍ == | ||
== സ്ഥിതി വിവരക്കണക്കുകള്‍, പട്ടികകള്‍, ഡയഗ്രങ്ങള്‍ == | == സ്ഥിതി വിവരക്കണക്കുകള്‍, പട്ടികകള്‍, ഡയഗ്രങ്ങള്‍ == | ||
== ചരിത്രപരമായ വിവരങ്ങള്‍ == | == ചരിത്രപരമായ വിവരങ്ങള്‍ == | ||
ചവറ എന്ന പേര് ചീനക്കാര്‍ നല്‍കിയതാണെന്ന് കരുതപ്പെടുന്നു. ചൈനാക്കാര്‍ ചരക്കുകള്‍ വാങ്ങി സൂക്ഷിക്കുന്നതിനായി ചവറയുടെ തെക്കുപടിഞ്ഞാറന്‍ കായല്‍ത്തീര പ്രദേശങ്ങളില്‍ പണ്ടകശാലകള്‍ തീര്‍ത്തിരുന്നതായി പറയപ്പെടുന്നു. നൂറ്റിനാല്‍പ്പതു വര്‍ഷത്തോളം പഴക്കമുള്ള വിദ്യാലയമാണ് ചവറ ഗ്രാമത്തിലെ ഏക ഹൈസ്കൂളായ കൊറ്റങ്കുളങ്ങര വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍. ജലഗതാഗതമായിരുന്നു ആദ്യ കാലങ്ങളില്‍ ഇവിടുത്തെ പ്രധാന വാണിജ്യ മാര്‍ഗം. പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ തന്നെ വ്യവസായവല്‍ക്കരണം നടപ്പിലായ ഒരു ഗ്രാമപ്രദേശമാണ് ചവറ. ലോഹമണല്‍ വ്യവസായത്തിലൂടെയാണ് ചവറ ലോകശ്രദ്ധാകേന്ദ്രമായി മാറിയത്. 1922-ലാണ് ചവറയില്‍ നിന്നും ആദ്യമായി ഇല്‍മനൈറ്റ് കയറ്റി അയച്ചത്. കയര്‍ വ്യവസായം പ്രധാന തൊഴില്‍മേഖലയായിരുന്ന ഇവിടെ നിന്നും വിദേശ രാജ്യങ്ങളിലേക്ക് കയറുല്‍പ്പന്നങ്ങള്‍ കയറ്റിയയച്ചിരുന്നു. കൊറ്റന്‍കുളങ്ങര, കാമന്‍കുളങ്ങര, ഭരണിക്കാവ് തുടങ്ങി ഒട്ടനവധി പ്രസിദ്ധവും പുരാതനവുമായ ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. സ്ത്രീവേഷം കെട്ടിയ പുരുഷാംഗനമാര്‍ ഉദ്ദിഷ്ടകാര്യസാധ്യത്തിനായി താലപ്പൊലിയെടുക്കുന്ന അത്യപൂര്‍വ്വ അനുഷ്ഠാനം ആചരിക്കുന്നതെന്ന നിലയില്‍ അതിപ്രശസ്തമായ ക്ഷേത്രമാണ് കൊറ്റങ്കുളങ്ങര ഭഗവതി ക്ഷേത്രം. ചവറ ബ്ളോക്ക് പ്രദേശം അപൂര്‍വ്വ ധാതുമണല്‍ കൊണ്ട് സമ്പുഷ്ടമാണ്. 1940-കള്‍ മുതല്‍ പാശ്ചാത്യരുടെ ശ്രമഫലമായി ലോഹമണല്‍ വേര്‍തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ലോഹമണല്‍ സംസ്കരണത്തിനു വേണ്ടിയുള്ള വ്യവസായം ഇവിടെ ആരംഭിക്കുകയുമുണ്ടായി. അതിന്റെ ഭാഗമായാണ് 1984-ല്‍ കെ.എം.എം.എല്‍-ന്റെ ഘടകസ്ഥാപനമായി ടൈറ്റാനിയം ഡൈ ഓക്സൈഡ് പിഗ്മെന്റ് പ്ളാന്റ് ഇവിടെ ആരംഭിച്ചത്. ഇത് ഇന്ന് ഇന്ത്യയിലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു വ്യവസായശാലയാണ്. കയര്‍മേഖലയാണ് ഇവിടുത്തെ മറ്റൊരു പ്രധാന വ്യവസായം. ഇവിടെ ഉല്‍പാദിപ്പിക്കുന്ന കയര്‍ വളരെ പണ്ടുമുതല്‍ തന്നെ വിദേശങ്ങളിലേക്ക് കയറ്റി അയച്ചുവരുന്നു. കേരളത്തിലെ ഏറ്റവും പ്രധാന മത്സ്യബന്ധന തുറമുഖമായ നീണ്ടകര ഈ ബ്ളോക്ക് പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. അതിപ്രശസ്തമായ നീണ്ടകര തുറമുഖം പുരാതന കാലം മുതല്‍ തന്നെ പ്രവര്‍ത്തിച്ചു വരുന്നതാണ്. കടല്‍ മത്സ്യബന്ധന മേഖലയിലും സമുദ്രോല്‍പ്പന്ന കയറ്റുമതിയിലും നീണ്ടകര കേരളത്തില്‍ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നു. 1880-കളില്‍ തെക്കുംഭാഗത്ത് കുളങ്ങരവെളിയില്‍ സ്ഥാപിതമായ വിദ്യാലയമാണ് ഈ പ്രദേശത്തെ ആദ്യത്തെ സര്‍ക്കാര്‍ സ്ക്കൂള്‍. പോര്‍ച്ചുഗീസുകാരുടെ വരവിന്റെ ചരിത്രാവശിഷ്ടമായ കാക്കാത്തിക്കുരിശ്ശ് ഇന്നും തെക്കുംഭാഗം ഗ്രാമത്തില്‍ കാണാം. തിരുവിതാംകൂര്‍ രാജകുടുംബവുമായി ബന്ധമുള്ള എട്ടരയോഗത്തിലെ അരയോഗക്കാരായ അഴകത്ത് ജന്മി കുടുംബം തെക്കുംഭാഗം ഗ്രാമത്തിലായിരുന്നു താമസിച്ചിരുന്നത്. വേലുത്തമ്പി ദളവയുടെ ഒളിത്താവളങ്ങളിലൊന്നായ ദളവാപുരവും, അദ്ദേഹത്തിന്റെ പല പടനിലങ്ങളും ഈ ഗ്രാമത്തിന്റെ ഭാഗമാണ്. ചരിത്രപരമായി ചവറയുടെ ഭാഗമായിരുന്ന ഗ്രാമത്തിനെ മാധവരായര്‍ എന്ന ദിവാന്‍ പാവുമ്പാ തോടും പാലവും നിര്‍മ്മിച്ചു വേര്‍തിരിച്ചതോടെ ഇവിടം ചവറയുടെ തെക്കുഭാഗം ആയി. ക്രമേണ തെക്കുഭാഗം തെക്കുംഭാഗമായി മാറി. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് നിയമലംഘന സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസവും പീഡനങ്ങളും അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനികളാണ് വെട്ടത്താഴത്ത് വാസുപിള്ള, കാരാണ നാരായണപിള്ള, കടാകുളങ്ങര സിറില്‍ തുടങ്ങിയവര്‍. 400 വര്‍ഷം പഴക്കമുളള നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തോടു ചേര്‍ന്നും, തെക്കുംഭാഗം സെന്റ് ജോസഫ് ദേവാലയത്തോടു ചേര്‍ന്നും 1870-കളില്‍ ഓരോ വിദ്യാലയങ്ങള്‍ സ്ഥാപിതമായി. ഭവാനിതുരുത്ത്, പൂത്തുരുത്ത്, ദളവാപുരം കൊച്ച് തുരുത്ത് എന്നിവ തെക്കുംഭാഗം ഗ്രാമത്തിലെ പ്രകൃതി രമണീയത ഏറെയുള്ള പ്രദേശങ്ങളാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ക്ഷേത്രമാണ് മേജര്‍ ശ്രീ പനയ്ക്കറ്റോടില്‍ ദേവീക്ഷേത്രം. തെക്കുംഭാഗത്തെ ഏറ്റവും പ്രാചീനമായ ക്രൈസ്തവ ദേവാലയമാണ് സെന്റ് ജോസഫ് ദേവാലയം. തിരുവിതാംകൂര്‍ രാജകുടുംബവുമായി തേവലക്കര ഗ്രാമത്തിന് അഭേദ്യമായ ബന്ധമുണ്ട്. അതിനുമുമ്പ് തേവലക്കര ഗ്രാമം വേണാട്ടുരാജാക്കന്മാരുടെ അധീനതയിലായിരുന്നു. ദേവലോകക്കരയാണ് തേവലക്കരയായതെന്നാണ് ഐതിഹ്യം. “ദേവലന്മാരുടെ സ്ഥലം” എന്ന അര്‍ത്ഥത്തിലാണ് തേവലക്കര ഉണ്ടായതെന്ന് മറ്റൊരു നിഗമനവും കാണുന്നുണ്ട്. ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ളീഹ കേരളത്തില്‍ സ്ഥാപിച്ച “ഏഴരപ്പള്ളികള്‍” കഴിഞ്ഞാല്‍ ഏറ്റവും പുരാതനമായ പള്ളികളിലൊന്നാണ് തേവലക്കര ഓര്‍ത്തഡോക്സ് പള്ളി. പരിശുദ്ധ “മാര്‍ ആബോ” അന്ത്യവിശ്രമം കൊള്ളുന്ന ഈ പള്ളി ഒരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്. തേവലക്കര ദേവിക്ഷേത്രം, തേവലക്കര മുസ്ളീം പളളി എന്നിവയാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട മറ്റ് ആരാധനാലയങ്ങള്‍. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്ത ധീര ദേശാഭിമാനി ബാരിസ്റ്റര്‍ എ.കെ.പിളള തേവലക്കര സ്വദേശിയായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ അനിഷേധ്യനേതാവായിരുന്ന കുമ്പളത്തു ശങ്കുപിളളയുടെ നേതൃത്വത്തിന്‍ കീഴില്‍ പാവുമ്പയിലും, അരിനെല്ലൂരും അയ്യന്‍കോയിക്കലും പ്രചാരണയോഗങ്ങളും നിയമലംഘനപ്രക്ഷോഭവും നടന്നിട്ടുണ്ട്. 1945-ല്‍ പ്രവര്‍ത്തനമാരംഭിച്ച നേതാജി ഗ്രന്ഥശാലയാണ് തേവലക്കര ഗ്രാമത്തിലെ ആദ്യത്തെ സാംസ്കാരികനിലയം. ഏകദേശം 150 വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിക്കപ്പെട്ട അയ്യന്‍ കോയിക്കല്‍ ഗവണ്‍മെന്റ് എല്‍.പി.എസ് ആണ് ഈ ഗ്രാമത്തിലെ ആദ്യത്തെ സ്കൂള്‍. ബസ് സര്‍വ്വീസ് വരുന്നതിനുമുമ്പ് മരക്കരിയുടെ സഹായത്തോടെ ഓടുന്ന ഒരു ആവിവണ്ടിയായിരുന്നു ഇവിടെ സര്‍വ്വീസ് നടത്തിയിരുന്നത്. ആദ്യകാലത്ത് ബൌഡ-ആര്യന്‍മാര്‍ അധിവസിച്ചിരുന്ന പ്രദേശമാണ് പന്മന എന്നു കരുതപ്പെടുന്നു. മുന്‍കാലത്ത് ജന്മി-കുടിയാന്‍ സാമൂഹ്യക്രമം ശക്തമായി നിലനിന്നിരുന്ന പ്രദേശമായിരുന്നു പന്മന. പല മനകളുടെ നാട് പന്മനയായി എന്നു കരുതപ്പെടുന്നു. പുരാതനകാലത്ത് ചെറുതും വലുതുമായി കേരളത്തിന്റെ പശ്ചിമതീരത്തുണ്ടായിരുന്ന നിരവധി തുറമുഖങ്ങളില്‍ ഒന്നായിരുന്നു പന്മന. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയ കുമ്പളത്തു ശങ്കുപിള്ള, എം.കെ.രാമന്‍, ജി.എം.ഫെറിയ, എം.എസ്.നീലകണ്ഠന്‍ എന്നിവരുള്‍പ്പെടെ ഒട്ടനവധി ദേശാഭിമാനികള്‍ കര്‍മ്മം കൊണ്ടോ, ജന്മം കൊണ്ടോ ഈ ഗ്രാമത്തെ ധന്യമാക്കിയവരായിരുന്നു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മൂന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പന്മനയിലുണ്ട്. ട്രേഡ് യൂണിയനുകള്‍, നാവികത്തൊഴിലാളി യൂണിയന്‍, കിസാന്‍ സഭ, കര്‍ഷകസംഘടനാ യൂണിറ്റുകള്‍ എന്നിവയ്ക്കെല്ലാം ശക്തമായ വേരോട്ടമുള്ള മണ്ണാണിത്. ദേശീയപാത-47, കോവളം-കോട്ടപ്പുറം ദേശീയജലപാത എന്നിവ പന്മനയിലൂടെയാണ് കടന്നു പോകുന്നത്. വടക്കുംതല ദേവീക്ഷേത്രം, പന്മന ക്ഷേത്രം, കണ്ണന്‍കുളങ്ങര ക്ഷേത്രം, കൊല്ലുകാ ക്രിസ്ത്യന്‍ പള്ളി, പുതുശ്ശേരികോട്ട പള്ളി തുടങ്ങി ഒട്ടനവധി ആരാധനാലയങ്ങള്‍ പന്മന ഗ്രാമത്തിലുണ്ട്. ശ്രീ ചട്ടമ്പിസ്വാമികള്‍ സമാധി കൊള്ളുന്ന പന്മന ആശ്രമം ഈ ഗ്രാമത്തിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമാണ്. പുരാതന വേണാട് രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്ന ഒരു ചെറുദ്വീപ് ആയിരുന്നു പുരാതനകാലത്ത് നീണ്ടകര ഗ്രാമം. നീളംകൂടി വീതി കുറഞ്ഞ പ്രദേശമായതിനാല്‍ നീണ്ടകര എന്ന പേരു കൈവന്നുവെന്ന് കരുതപ്പെടുന്നു. കേരളത്തിലെ ഏറ്റവും പ്രധാന മത്സ്യബന്ധന തുറമുഖമാണ് നീണ്ടകര. അതിപ്രശസ്തമായ നീണ്ടകര തുറമുഖം പുരാതന കാലം മുതല്‍ തന്നെ പ്രവര്‍ത്തിച്ചു വരുന്നതാണ്. കടല്‍ മത്സ്യബന്ധന മേഖലയിലും സമുദ്രോല്‍പ്പന്ന കയറ്റുമതിയിലും നീണ്ടകര കേരളത്തില്‍ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നു. ഗാന്ധിജിയോടൊപ്പം ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനികളായിരുന്നു വി.റ്റി.മോസ്, അയ്യപ്പന്‍ കാട്ടില്‍ എന്നിവര്‍. സെന്റ് സെബാസ്റ്റ്യന്‍ എല്‍.പി.എസ്, പരിമണം ഗവ.എല്‍.പി.എസ്, എ.എസ്.യു.പി.എസ് പുത്തന്‍തുറ എന്നിവയായിരുന്നു ഇവിടെ സ്ഥാപിതമായ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഗവണ്‍മെന്റ് റൂറല്‍ ലൈബ്രറിയായിരുന്നു ആദ്യമായി രൂപംകൊണ്ട ഗ്രന്ഥശാല. നീണ്ടകര പ്രദേശത്ത് അതിപുരാതന കാലം മുതല്‍ക്ക് നിലനിന്നിരുന്ന ഒരു പരമ്പരാഗത വ്യവസായമാണ് കയര്‍മേഖല. കൊല്ലം-ആലപ്പുഴ ദേശീയപാത നീണ്ടകര ഗ്രാമത്തിലൂടെയാണ് കടന്നുപോകുന്നത്. പോര്‍ട്ടുഗീസുകാര്‍ സ്ഥാപിച്ച ക്രൈസ്തവ ദേവാലയമാണ് പുരാതനമായ നീണ്ടകരപള്ളി. പരിമണം ദുര്‍ഗ്ഗാദേവി ക്ഷേത്രം, ആല്‍ത്തറമൂട് ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഹൈന്ദവാരാധനാലയങ്ങള്‍. അഷ്ടമുടിക്കായലും, നീണ്ടകര തുറമുഖവും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. | |||
== സ്ഥാപനങ്ങള്‍ == | == സ്ഥാപനങ്ങള്‍ == | ||
== വ്യവസായ സ്ഥാപനങ്ങൾ == | == വ്യവസായ സ്ഥാപനങ്ങൾ == |