"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ചരിത്രം (മൂലരൂപം കാണുക)
23:14, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
<p align="justify">ചേരാനല്ലൂരിന്റെ ഹൃദയതാളമായി മാറിയ അൽഫാറൂഖിയ സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജറും ആയിരുന്നു വി കെ കുട്ടി സാഹിബ്.ചേരാനല്ലൂരിലെയും പരിസരപ്രദേശങ്ങളിലെയും സാധാരണക്കാരായ ജനങ്ങളുടെ സാമൂഹിക വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി കൊണ്ട് 1943 ചേരാനല്ലൂരിൽ അൽ ഫാറൂഖിയ ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിക്കുകയും മരണംവരെ മാനേജരായി തുടരുകയും ചെയ്തു. കുട്ടി സാഹിബിന് പാലിയത്തച്ഛൻ രാജ കുടുംബവുമായുള്ള അടുത്തബന്ധം ഒന്നുകൊണ്ടുമാത്രമാണ് അൽഫാറൂഖിയ ഹൈസ്കൂൾ അനുവദിക്കപ്പെട്ടത്.അൽ ഫാറൂഖിയ ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തത് അന്ന് കൊച്ചി ദിവാനായിരുന്ന സർ ഷൺമുഖം ഷെട്ടി ആയിരുന്നു.അദ്ദേഹം പിന്നീട് കേന്ദ്ര ഫൈനാൻസ് മിനിസ്റ്റർ ആയി. രാജകുടുംബാംഗങ്ങളുമായി കുട്ടി സാഹിബിനുള്ള അടുപ്പം മൂലമാണ് ചേരാനല്ലൂരിൽ ഒരു ഹൈസ്കൂൾ തുടങ്ങാൻ സാധിച്ചത്.</p> | <p align="justify">ചേരാനല്ലൂരിന്റെ ഹൃദയതാളമായി മാറിയ അൽഫാറൂഖിയ സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജറും ആയിരുന്നു വി കെ കുട്ടി സാഹിബ്.ചേരാനല്ലൂരിലെയും പരിസരപ്രദേശങ്ങളിലെയും സാധാരണക്കാരായ ജനങ്ങളുടെ സാമൂഹിക വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി കൊണ്ട് 1943 ചേരാനല്ലൂരിൽ അൽ ഫാറൂഖിയ ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിക്കുകയും മരണംവരെ മാനേജരായി തുടരുകയും ചെയ്തു. കുട്ടി സാഹിബിന് പാലിയത്തച്ഛൻ രാജ കുടുംബവുമായുള്ള അടുത്തബന്ധം ഒന്നുകൊണ്ടുമാത്രമാണ് അൽഫാറൂഖിയ ഹൈസ്കൂൾ അനുവദിക്കപ്പെട്ടത്.അൽ ഫാറൂഖിയ ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തത് അന്ന് കൊച്ചി ദിവാനായിരുന്ന സർ ഷൺമുഖം ഷെട്ടി ആയിരുന്നു.അദ്ദേഹം പിന്നീട് കേന്ദ്ര ഫൈനാൻസ് മിനിസ്റ്റർ ആയി. രാജകുടുംബാംഗങ്ങളുമായി കുട്ടി സാഹിബിനുള്ള അടുപ്പം മൂലമാണ് ചേരാനല്ലൂരിൽ ഒരു ഹൈസ്കൂൾ തുടങ്ങാൻ സാധിച്ചത്.</p> | ||
<p align="justify">സർ ഷണ്മുഖം ഷെട്ടിക്ക് ചേരാനല്ലൂരിൽ ഉദ്ഘാടനചടങ്ങിൽ എത്തിച്ചേരാൻ അന്ന് വടുലയ്ക്കും ചിറ്റൂരി നും ഇടയിലുള്ള പാലം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിൻറെ കുതിരവണ്ടി പുഴ കടക്കാൻ വള്ളങ്ങൾ നിരത്തിയിട്ട് അതിന്റെ മുകളിൽ പലക പാകി താൽക്കാലിക പാലം നിർമിക്കുകയാണ് ഉണ്ടായത്.ഉദ്ഘാടനത്തിനായി എത്തിയ ദിവാനെ പരിചമുട്ട്, കോൽക്കളി, കൈകൊട്ടിക്കളി തുടങ്ങിയ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് സ്കൂളിലേക്ക് ആനയിച്ചത്. ഉദ്ഘാടന ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തിയത് താമരശ്ശേരിയിൽ ഉമർ സാഹിബായിരുന്നു. വിദ്യാലയത്തിലെ പ്രഥമ ക്ലർക്ക് കൂടിയാണ് ഉമ്മർ സാഹിബ്. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ കൊച്ചോ സാഹിബിന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങുകൾ നടന്നത്</p> | <p align="justify">സർ ഷണ്മുഖം ഷെട്ടിക്ക് ചേരാനല്ലൂരിൽ ഉദ്ഘാടനചടങ്ങിൽ എത്തിച്ചേരാൻ അന്ന് വടുലയ്ക്കും ചിറ്റൂരി നും ഇടയിലുള്ള പാലം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിൻറെ കുതിരവണ്ടി പുഴ കടക്കാൻ വള്ളങ്ങൾ നിരത്തിയിട്ട് അതിന്റെ മുകളിൽ പലക പാകി താൽക്കാലിക പാലം നിർമിക്കുകയാണ് ഉണ്ടായത്.ഉദ്ഘാടനത്തിനായി എത്തിയ ദിവാനെ പരിചമുട്ട്, കോൽക്കളി, കൈകൊട്ടിക്കളി തുടങ്ങിയ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് സ്കൂളിലേക്ക് ആനയിച്ചത്. ഉദ്ഘാടന ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തിയത് താമരശ്ശേരിയിൽ ഉമർ സാഹിബായിരുന്നു. വിദ്യാലയത്തിലെ പ്രഥമ ക്ലർക്ക് കൂടിയാണ് ഉമ്മർ സാഹിബ്. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ കൊച്ചോ സാഹിബിന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങുകൾ നടന്നത്</p> | ||
== '''വി കെ കുട്ടി സാഹിബ്''' == | |||
കൊച്ചിയുടെ ചരിത്രത്തിൽ എന്നും തിളങ്ങുന്ന വ്യക്തിത്വം, വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ അജയ്യമായ നേതൃത്വം,ഏത് ആൾക്കൂട്ടത്തിനിടയിലും തിരിച്ചറിയത്തക്ക വിധം ആറടിയിൽ അധികം പൊക്കവും ഉന്നത വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ഇദ്ദേഹം. നന്മനിറഞ്ഞ മനുഷ്യസ്നേഹിയും പ്രഗൽഭനായ ഒരു രാഷ്ട്രീയ നേതാവുമായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുൻനിര നേതാക്കളോടൊപ്പം ശക്തമായ നിലയിൽ പങ്കെടുക്കുകയും ജയിൽ വാസം വരിക്കുകയും ചെയ്തിട്ടുണ്ട്. 24 വർഷം തുടർച്ചയായി ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്നു. വെറും ഒരു നേതാവ് മാത്രമായി മാറി നിൽക്കാതെ കായലിലും കടലിലും ഉപജീവനം തേടുന്ന സമൂഹത്തിൻെറ കഷ്ടപ്പാടുകൾ മനസ്സിലാക്കി അവരുടെ ക്ഷേമൈശ്വര്യങ്ങൾ ക്ക് വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഈ നാട് ഇന്നും നന്ദിയോടെ ഓർക്കുന്നു. | |||
കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി കെ കുട്ടി സാഹിബ് സ്വന്തം നിയോജകമണ്ഡലത്തിലെ പുരോഗമന പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും ഉപരിയായി അരയ സമുദായത്തിന്റെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുകയും ചെയ്തു. ഇസ്ലാം മത വിശ്വാസത്തിൽ ഉറച്ചു നിന്നുകൊണ്ട് തന്നെ ഇതര സഹോദര സമുദായങ്ങളോട് സ്നേഹപൂർണമായ ബന്ധം പുലർത്താൻ അദ്ദേഹത്തിനായി. | |||
ഒരു തൊഴിലുടമ തന്നെ തൊഴിലാളി നേതാവായ ചരിത്രം മനുഷ്യസ്നേഹിയായ കുട്ടി സാഹിബിന് മാത്രം അവകാശപ്പെട്ടതാണ്. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവരുടെ അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് അവരെ ബോധവാന്മാരാക്കുന്നതിലും അവരുടെ പ്രിയപ്പെട്ട നേതാവെന്ന നിലയിൽ അദ്ദേഹം വിജയിച്ചു. തൊഴിലാളികൾക്ക് എട്ടുമണിക്കൂർ ജോലിയെന്ന തീരുമാനം കൊച്ചി നിയമസഭയിൽ ചർച്ച ചെയ്യുകയും അത് നിയമമാക്കുകയും ചെയ്തതിന് പിന്നിൽ അദ്ദേഹത്തിൻെറ കരങ്ങളായിരുന്നു. ചേരാനല്ലൂർ പഞ്ചായത്തിലെ ദീർഘകാല സേവനത്തിന്റെ സ്മരണക്കായാണ് ആസ്റ്റർമെഡിസിറ്റി യുടെ മുന്നിലൂടെ കടന്നു പോകുന്ന റോഡിന് കുട്ടി സാഹിബ് റോഡ് എന്ന് നാമകരണം ചെയ്തിരിക്കുന്നത്. | |||
പത്രപ്രവർത്തന രംഗത്തും അദ്ദേഹം തൻെറ കഴിവുകൾ തെളിയിച്ചു . കേസരി കൊച്ചിൻ മെയിൽ തുടങ്ങിയ പത്രങ്ങളുടെ പത്രാധിപരായിരുന്നു .മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ അൽ അമീൻ മലയാള മനോരമ തുടങ്ങിയ പ്രസിദ്ധീകരണങ്ങളു മായും അദ്ദേഹം സഹകരിച്ചു. കേരളത്തിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിൽ നിൽക്കുന്ന മുസ്ലിം സമുദായത്തിന്റെ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് കേരള മുസ്ലിം എജുക്കേഷൻ അസോസിയേഷൻ കെ എം ഇ എ എന്ന സംഘടനയ്ക്ക് രൂപം നൽകി. സംഘടനയുടെ പ്രഥമ വൈസ് പ്രസിഡണ്ടായിരുന്നു കുട്ടി സാഹിബ്. ഇന്ന് കെ എം ഇ എ യുടെ കീഴിൽ നിരവധി എൻജിനീയറിങ് ആർക്കിടെക്റ്റ് പോളിടെക്നിക് ആർട്സ് ആൻഡ് സയൻസ് കോളേജുകൾ സ്കൂളുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. | |||
മത സാംസ്കാരിക സാമൂഹക മേഖലകളിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തിയ കാരന്തൂർ മർക്കസുസ്സഖാഫത്തിസ്സുന്നിയ്യ 1993 ൽ വിദ്യാലയം ഏറ്റെടുത്തു.പുതിയ മാനേജ്മെൻറ് കീഴിൽ വിപ്ലവകരമായ മുന്നേറ്റമാണ് വിദ്യാലയം നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളിലും അനുബന്ധ മേഖലകളിലും കാതലായ മാറ്റം വരുത്താൻ മാനേജ്മെന്റിനായി . |