"ആദർശരൂപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
<font color=#31511A> | <font color=#31511A> | ||
'''[[ചാവറ കുരിയാക്കോസ് ഏലിയാസച്ചന്‍ | വാഴ്ത്തപ്പെട്ട ചാവറ കുരിയാക്കോസ് ഏലിയാസച്ചന്‍]]'''</font> | '''[[ചാവറ കുരിയാക്കോസ് ഏലിയാസച്ചന്‍ | വാഴ്ത്തപ്പെട്ട ചാവറ കുരിയാക്കോസ് ഏലിയാസച്ചന്‍]]'''</font> | ||
പുളിങ്കുന്നിലെ സി.എം.ഐ. ആശ്രമം അഥവാ കൊവേന്ത സമാരംഭിച്ചിട്ട് 150 വര്‍ഷം തികയുന്ന ഈ യവസരത്തില്‍ ഇതിന്റെ സ്ഥാപനത്തിനുകാരണമായ സാഹചര്യങ്ങളും ഇവിടെ സേവനം ചെയ്യുന്ന സി.എം.ഐ. സഭയും നമ്മുടെ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു.സി.എം.ഐ. സഭയെപ്പറ്റി അടിസ്ഥാന പരമായ ചില കാര്യങ്ങള്‍ അറിഞ്ഞെങ്കിലേ വിഷയം തന്നെ മനസ്സിലാവുകയുള്ളു. | |||
പുളിങ്കുന്ന് എന്ന നാമധേയം | |||
പുളിങ്കുന്ന് എന്ന നാമധേയം പുളിമരങ്ങള്‍ നിറഞ്ഞ ഒരു കുന്നിന്റെ ഭാവനയായിരിക്കും ഈ സ്ഥലം പരിചയമില്ലാത്തവരുടെ മനസ്സില്‍ ഉളവാക്കുക. എന്നാല്‍ ഇത് ഒരു കുന്ന് അല്ലെന്നും സമുദ്രനിരപ്പില്‍ നിന്നും അല്പം താണുകിടക്കുന്ന വെള്ളക്കെട്ടായ കുട്ടനാടിന്റെ വിരിമാറിലെ മനോഹരപ്രദേശങ്ങളില്‍ ഒന്നാണെന്നും ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്കു മനസ്സിലാകും. പിന്നെ എങ്ങനെ പുളിങ്കുന്ന് എന്ന നാമധേയം ആവിര്‍ഭവിച്ചു എന്ന വിഷയം പഴമക്കാര്‍ക്കു ചര്‍ച്ച ചെയ്യാന്‍ വിടുന്നു. | |||
കുട്ടനാടും പുളിങ്കുന്നും | |||
പ്രസിദ്ധമായ പമ്പാനദി പല കൈവഴികളായി പിരിഞ്ഞ് വേമ്പനാട്ടു കായലില്‍ പതിക്കുന്നതിനു മുമ്പ് കുട്ടനാടിനെ ജലസമൃദ്ധവും അവിടെയുള്ള വിശാലമായ നെല്പാടങ്ങളെയും, തുരുത്തുകളില്‍ സ്ഥിതിചെയ്യുന്ന തെങ്ങിന്‍ തോപ്പുകളെയും ഫലസമൃദ്ധവും ആക്കുന്നു. അതുകൊണ്ടുതന്നെ മാര്‍ത്തോമ്മാ നസ്രാണികള്‍ കുട്ടനാട്ടില്‍ പുരാതനകാലത്തു തന്നെ താമസമാക്കി. എടത്വാ, ചമ്പക്കുളം മുട്ടാര്‍, കാവാലം, പുളിങ്കുന്ന്, ചേന്നങ്കരി തുടങ്ങിയ സ്ഥലങ്ങള്‍ കുട്ടനാട്ടിലെ പ്രമുഖ നസ്രാണി കേന്ദ്രങ്ങളായി അറിയപ്പെട്ടു. അവിടങ്ങളിലെ ദേവാലയങ്ങള്‍ നസ്രാണി മതവിശ്വാസത്തിന്റെയും, സംസ്കാരത്തിന്റെയും പ്രതീകങ്ങളായിത്തീര്‍ന്നു. ഈ ദേവാലയങ്ങളുടെ പുത്രികാ ദേവാലയങ്ങള്‍ കുട്ടനാട്ടിലെ മറ്റു നസ്രാണി കേന്ദ്രങ്ങളിലും സ്ഥാപിക്കപ്പെട്ടു. മിക്കസ്ഥലങ്ങളിലും ദേവാലയങ്ങളോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളും, മറ്റു പ്രവര്‍ത്തനമേഖലകളും സമാരംഭിച്ച് ഇതര മതസ്ഥര്‍ക്കും വിദ്യാവെളിച്ചവും സാമൂഹ്യ നന്മകളും കൈവരുത്തുവാന്‍ നസ്രാണികള്‍ ശ്രദ്ധിച്ചു. ഇങ്ങനെ പുകള്‍പെറ്റ നസ്രാണി കേന്ദ്രങ്ങളില്‍ ഒന്നാണു പുളിങ്കുന്ന്. മാര്‍ ളൂയീസ് പഴേപറമ്പില്‍, ഷെവലിയര്‍ ഐ.സി. ചാക്കോ തുടങ്ങിയ മഹാരഥന്മാര്‍ക്ക് ജന്മം നല്കിയ നാടാണു പുളിങ്കുന്ന് എന്നതുതന്നെ ഈ നാടിന്റെ മാഹാത്മ്യം വ്യക്തമാക്കുന്നു. | |||
ആദ്യകാലത്ത് കര്‍മ്മലീത്താ നിഷ്പാദുക മൂന്നാംസഭ (ക.നി.മൂ.സ.) എന്നും ഇപ്പോള്‍ സി.എം.ഐ. (ഇമൃാലഹശലേ ീള ങമ്യൃ കാാമരൌഹമലേ) എന്നും പേരുവിളിക്കപ്പെട്ടിരിക്കുന്ന കത്തോലിക്കാ സന്ന്യാസികളുടെ കൊവേന്ത അഥവാ ആശ്രമം പുളിങ്കുന്നില്‍ എന്ന്, എങ്ങനെ, സമാരംഭിച്ചു എന്നതിനെപ്പറ്റി മറ്റൊരു ലേഖനത്തില്‍ പ്രതിപാദിക്കപ്പടുന്നതിനാല്‍ അതിലേക്കു കടക്കുന്നില്ല. സി.എം.ഐ. സഭയുടെ സ്ഥാപക പിതാക്കന്മാരില്‍ ഒരാളായ വാഴ്ത്തപ്പെട്ട ചാവറ കുറിയാക്കോസ് ഏലിയാസച്ചന് സഭാ സ്ഥാപനത്തിനു വളരെ മുമ്പുതന്നെ പുളിങ്കുന്നുമായി ഉണ്ടായ പരിചയം അനുസ്മരിച്ചുകൊണ്ട് ഏതാനും ചരിത്ര വസ്തുകളിലേക്കു കടക്കാം. | |||
ചാവറയച്ചന് പുളിങ്കുന്നുമായുള്ള ആദ്യ ബന്ധം | |||
കത്തോലിക്കാ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്ന ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചന് വൈദികന്‍ എന്ന നിലയില്‍ പുളിങ്കുന്നുമായി ആദ്യം ഉണ്ടായ ബന്ധം ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്. സി.എം.ഐ. സഭയുടെ സ്ഥാപക പിതാക്കന്മാരായ മൂന്നു വൈദികരില്‍ ഏറ്റവും ഇളയവന്‍ ആയിരുന്നു ചാവറയച്ചന്‍. ഏറ്റം മുതിര്‍ന്നയാള്‍ പള്ളിപ്പുറത്ത് പാലയ്ക്കല്‍ തോമ്മാച്ചനും, അടുത്തയാള്‍ ചമ്പക്കുളത്തു പോരൂക്കര തോമ്മാച്ചനും, മൂന്നാമന്‍ കൈനകരി (ചേന്നങ്കരി ഇടവക) ചാവറ കുറിയാക്കോസച്ചനും ആയിരുന്നു. പുളിങ്കുന്നില്‍ ആശ്രമം സ്ഥാപിക്കുന്നതിന് ഏതാണ്ടു 32 വര്‍ഷം മുമ്പ് ചാവറയച്ചന്‍ വൈദികപട്ടം സ്വീകരിച്ച് ആദ്യമായി പുളിങ്കുന്നു സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലമാണ് ഇവിടെ ഒന്നാമതായി പറയുന്നത്. | |||
മേല്പറഞ്ഞ വൈദികര്‍ മൂന്നുപേരും വൈദിക വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടതു കൊണ്ട് മല്പാന്‍ എന്ന സ്ഥാനപ്പേരുകൂടി വഹിച്ചിരുന്നു. ഇവരില്‍ ആദ്യം മല്പാന്‍ സ്ഥാനത്ത് അവരോധിക്കപ്പെട്ടത് പാലയ്ക്കലച്ചനാണ്. പിന്നീട് 1832-ല്‍ വരാപ്പുഴയില്‍ ഭരണമേറ്റ ഫ്രാന്‍സിസ് സേവ്യര്‍ മെത്രാപ്പോലീത്തയാണ് പോരൂക്കരയച്ചനും, ചാവറയച്ചനും മല്പാന്‍സ്ഥാനം നല്കിയത്. (മല്പാനാ എന്ന സുറിയാനി പദത്തില്‍ നിന്നാണ് മല്പാന്‍ എന്ന പദം മലയാളത്തില്‍ ആവിര്‍ഭവിച്ചത്. അദ്ധ്യാപകന്‍ എന്നാണ് സുറിയാനിയിലും, മലയാളത്തിലും ഈവാക്കിന്റെ അര്‍ത്ഥം.) മാന്നാനത്ത് സി.എം.ഐ. ആശ്രമം സ്ഥാപിക്കുന്നതിനു മുമ്പ് മാര്‍ത്തോമ്മാ നസ്രാണികളുടെ വൈദിക വിദ്യാര്‍ത്ഥികള്‍ പുണ്യചരിതരും , പണ്ഡിതരും, എന്ന നിലയില്‍ കീര്‍ത്തിപ്പെട്ട ഏതെങ്കിലും മല്പാനച്ചനോടൊപ്പം താമസിച്ച് പല വര്‍ഷങ്ങള്‍ കൊണ്ട് വൈദിക വിദ്യാഭ്യാസം സ്വീകരിച്ചിരുന്നു. ഭാരതീയ പാരമ്പര്യത്തിലുള്ള ഗുരുകുല വിദ്യാഭ്യാസത്തിന്റെ മറ്റൊരു പകര്‍പ്പായിരുന്നു അതെന്നു വ്യക്തമാണല്ലോ. പള്ളിപ്പുറം പള്ളിയില്‍ താമസിച്ച് ഇങ്ങനെ ഗുരുകുല വിദ്യാഭ്യാസ സമാനമായ സെമിനാരി നടത്തിയിരുന്ന തപോധനനായ മല്പാനായിരുന്നു പാലയ്ക്കല്‍ തോമ്മാ മല്പാനച്ചന്‍ (സെമിനാരി എന്ന പദം ലത്തീന്‍ ഭാഷയലെ സെമിനാരിയും (ടലാശിമൃശൌാ) എന്ന പദത്തില്‍ നിന്ന് ഉത്ഭവിച്ചിട്ടുള്ളതാണ്. വിത്തുപാകികിളിര്‍പ്പിച്ചു വളര്‍ത്തുന്ന സ്ഥലം എന്നാണ് ലത്തീന്‍ ഭാഷയില്‍ അര്‍ത്ഥം. വൈദികാര്‍ത്ഥികളെ പഠിപ്പിച്ചു പരിശീലിപ്പിക്കുന്ന സ്ഥലത്തിനും ഈ പേരു നല്കപ്പെട്ടത് അര്‍ത്ഥവത്താണല്ലോ.) | |||
പാലയ്ക്കല്‍ തോമ്മാ മല്പാനച്ചന്റെ കീഴില്‍ പള്ളിപ്പുറത്ത് വൈദിക വിദ്യാഭ്യാസവും പുണ്യമാതൃകകളും സമ്പാദിച്ച വ്യക്തിയായിരുന്നു ചാവറ കുറിയാക്കോസച്ചന്‍ എന്ന കാര്യം ഇവിടെ ഓര്‍മ്മിക്കണം. വൈദികപട്ടം സ്വീകരിച്ചശേഷം അദ്ദേഹം കുറച്ചുകാലം വൈദിക പരിശീലന കാര്യങ്ങളില്‍ മല്പാനച്ചനെ സഹായിച്ചുകൊണ്ട് പള്ളിപ്പുറത്തു പാര്‍ക്കുകയുണ്ടായി. വൈദികനായ ശേഷവും അദ്ദേഹം പാലയ്ക്കലച്ചനെ അനുസരിച്ചു ജീവിച്ചിരുന്നുവെന്നതിന് ചാവറയച്ചന്റെ തന്നെ താഴെപ്പറയുന്ന വാക്കുകള്‍ സാക്ഷ്യങ്ങളാണ്. പുത്തന്‍ കുര്‍ബ്ബാനയ്ക്കു ശേഷം നടന്ന കാര്യങ്ങള്‍ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു. | |||
വീണ്ടും പള്ളിപ്രത്ത് വന്ന് മല്പാനച്ചനെകണ്ട് തിരികെ ഇടവകയില്‍ ഏകദേശം ഒരു മാസം താമസിച്ചു. അവിടെ നിന്നും പുളിങ്കുന്നില്‍ ഒന്നു ചുറ്റി. അതിനാല്‍ അവിടെ ഒരു പറ്റുതല്‍ തോന്നി. കുറെ താമസിച്ച് വല്യനോമ്പിന്റെ തുടക്കം അവരുടെ തെക്കെ അങ്ങാടി അറ്റത്തുള്ള കുരിശുപള്ളിയില്‍ ഒരു ധ്യാനവും കഴിപ്പിച്ചു. ഇതിനാലും ഒരു പിടിത്തം അവിടെയുണ്ടായി. എന്നാല്‍ ഈ താമസവും ചുറ്റി നടപ്പും മല്പാനച്ചന് ഒട്ടും തെളിഞ്ഞില്ല. ആയതിനാല്‍ ഭയപ്പെട്ടു വീണ്ടും പള്ളിപ്രത്തിന്നു വന്നു. | |||
(ഫാ. വലേരിയന്‍ സി. ഡി. 1939- ല്‍ മാന്നാനത്തു നിന്നു പ്രസിദ്ധീകരിച്ച മലങ്കര സഭാമാതാവിന്റെ ഒരു വീരസന്താനം അഥവാ വന്ദ്യദിവ്യശ്രീ ചാവറ കുര്യാക്കോസ് ഏലിയാച്ചന്‍ എന്ന ജീവചരിത്രഗ്രന്ഥത്തിന്റെ 42-ാം പേജില്‍ നിന്നാണ് മേല്‍കാണിച്ചിരിക്കുന്ന ഉദ്ധരണി. കൂടാതെ ചരിത്രപരമായ മറ്റു പല പരാമര്‍ശങ്ങള്‍ക്കും ഈ പുസ്തകം അവലംബമാണ്. എന്നാല്‍ ഈ ലേഖനത്തിലെ മറ്റുപല വിവരങ്ങളും ലേഖകന്റെ ദീര്‍ഘനാളത്തെ പഠനത്തില്‍ നിന്നും, നേരിട്ടറിവുകളില്‍ നിന്നും, ആധികാരികമായ കേട്ടറിവുകളില്‍ നിന്നും സമാഹരിച്ചിട്ടുള്ളവയാണ്. ഈ വിവരങ്ങളുടെ ആധികാരികത സ്ഥാപിക്കാന്‍ അവലംബ ലിഖിതങ്ങള്‍ സൂചിപ്പിക്കുന്നതിന്റെ ആവശ്യകത ഇതുപോലുള്ള ഒരു ലഘുലേഖനത്തില്‍ ഇല്ലെന്നു കരുതുന്നു.) | |||
മേല്‍ കൊടുത്തിരിക്കുന്ന ഉദ്ധരണിയില്‍ സൂചിപ്പിച്ചിരിക്കുന്ന കുരിശുപള്ളിയും അതിനോടനുബന്ധിച്ചുള്ള സ്ഥലവും ആണ് 32 വര്‍ഷങ്ങള്‍ക്കു ശേഷം മാന്നാനത്തെ സന്യാസസമൂഹത്തിന്റെ ശാഖാഭവനം സ്ഥാപിക്കാന്‍ പുളിങ്കുന്നു പള്ളിക്കാര്‍ തീറെഴുതി കൊടുത്തത്. ആ സമയത്ത് ചാവറയച്ചനായിരുന്നു സി.എം.ഐ സന്ന്യാസ സമൂഹത്തിന്റെ പൊതു ശ്രേഷ്ഠന്‍. മുതിര്‍ന്ന മറ്റു രണ്ടു സ്ഥാപകപിതാക്കന്മാരും, ഇതിനു 15 വര്‍ഷം മുമ്പു തന്നെ മരിച്ചുപോയിരുന്നു. | |||
പോരൂക്കര തോമ്മാച്ചനും സന്ന്യാസത്തെക്കുറിച്ചുള്ള ചിന്തയും | |||
മാര്‍ത്തോമ്മാ നസ്രാണികളുടെ ഇടയില്‍ ക്രിസത്വബ്ദം പത്തൊന്‍പതാം നൂറ്റാണ്ടില്‍ സന്ന്യാസ ജീവിതം മാന്നാനത്തു സമാരംഭിക്കുന്നതിന് ഒന്നാം കാരണക്കാരന്‍ പോരൂക്കര തോമ്മാച്ചനാണെന്നു പറയാം. ചമ്പക്കുളം ഇടവകക്കാരനായിരുന്ന അദ്ദേഹം വരാപ്പുഴയില്‍ മിഷനറിമാര്‍ നടത്തിയിരുന്ന പാശ്ചാത്യ മാതൃകയിലുള്ള സെമിനാരിയിലാണ് വൈദിക വിദ്യാഭ്യാസം സ്വീകരിച്ചത്. ആഴമായ ആദ്ധ്യാത്മിക ചിന്ത ഉണ്ടായിരുന്ന അദ്ദേഹം ഒരു വനപ്രദേശത്ത് പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തത്തിലും ജീവിതം ചെലവഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. തന്റെ സമപ്രായക്കാരനും നാട്ടുകാരനും ചെറുപ്പത്തിലെ കൂട്ടുകാരനുമായിരുന്ന കണിയാന്തറ യാക്കോബിനോട് അദ്ദേഹം സെമിനാരിയില്‍ നിന്ന് അവധിക്കു വീട്ടിലെത്തുമ്പോള്‍ ഏതാണ്ടിങ്ങനെ പറയുമായിരുന്നു: ലോകത്തില്‍ പെരുമാറിയാല്‍ രക്ഷപെടാന്‍ പ്രയാസം. ഞാന്‍ പട്ടമേറ്റു വരുമ്പോള്‍ നമുക്കു രണ്ടുപേര്‍ക്കും കൂടി വല്ലവനവാസത്തിനും പൊയ്ക്കളയാം. ഇക്കാര്യത്തില്‍ സഹകരിക്കാമെന്ന് കണിയാന്തറ യാക്കോബ് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വൈദികപട്ടം സ്വീകരിച്ച പൊരുക്കരയച്ചന്‍ മെത്രാനച്ചന്റെ സെക്രട്ടറിയായി വരാപ്പുഴ അരമനയില്‍ കുറെക്കാലം താമസിക്കേണ്ടിവന്നു. ഈ കാലയളവില്‍ പാലയ്ക്കലച്ചന്‍ തന്റെ സെമിനാരി ആവശ്യങ്ങള്‍ക്കായി പലപ്പോഴും അവിടെ ചെല്ലാറുണ്ടായിരുന്നു. പാലയ്ക്കല്‍ മല്പാനച്ചനുമായി വലിയ പരിചയത്തിലും സ്നേഹത്തിലും ആയിരുന്ന പോരുക്കരയച്ചന്‍ തന്റെ ആശയം മല്പാനച്ചനുമായി പങ്കുവച്ചപ്പോള്‍ താപസനായിരുന്ന അദ്ദേഹം അതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും അദ്ദേഹത്തോടൊപ്പം ചേരാമെന്നു വക്കു കൊടുക്കുകയും ചെയ്തു. ഈയവസരത്തില്‍ ചാവറ കുറിയാക്കോസ് ശമ്മാശന്‍ പാലയ്ക്കല്‍ മല്പാനച്ചന്റെ സെമിനാരിയില്‍ പഠനം പൂര്‍ത്തിയാക്കി വൈദിക പട്ടം സ്വീകരിക്കുവാന്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹവും പോരൂക്കരയച്ചന്റെയും പാലക്കലച്ചന്റെയും ആശയത്തോട് പരിപൂര്‍ണ്ണമായി യോജിച്ചു എന്നു മാത്രമല്ല, 1829-ല്‍ വൈദികപട്ടംസ്വീകരിച്ചപ്പോള്‍ തന്റെ ആദ്യത്തെ ദിവ്യബലിയില്‍തന്നെ ഇക്കാര്യം പ്രത്യേക നിയോഗമായി വച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്തു എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഈ മൂവര്‍സംഘത്തില്‍ പാലയ്ക്കലച്ചന്‍ പ്രായത്തില്‍ മൂത്തയാളും പരിണത പ്രജ്ഞനും ആയിരുന്നതിനാല്‍ മറ്റു രണ്ടുപേരും ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളും നിയന്ത്രണവുമാണു സ്വീകരിച്ചിരുന്നത്. | |||
കേരളസഭാ ചരിത്ര പശ്ചാത്തലം | |||
അക്കാലത്ത് കേരളത്തിലെ മാര്‍ത്തോമ്മാ നസ്രാണികള്‍ ലത്തീന്‍ മെത്രാന്മാരുടെ ഭരണത്തിന്‍ കീഴില്‍ ആയിരുന്നു എന്ന വസ്തുത ഇവിടെ പറയുന്ന ചരിത്രത്തിന് പശ്ചാത്തലമായി ഓര്‍മ്മിക്കേണ്ടതുണ്ട്. ചരിത്രരേഖകളനുസരിച്ച് ക്രിസ്താബ്ദം മൂന്നാം നൂറ്റാണ്ടുമുതലെങ്കിലും കേരള നസ്രാണികള്‍ക്ക് ഇടയ ശുശ്രൂഷ ചെയ്തിരുന്ന മേല്പട്ടക്കാര്‍ പേര്‍ഷ്യയില്‍ നിന്നോ, മെസപ്പൊട്ടേമിയായില്‍ നിന്നോ നാടും വീടും ഉപേക്ഷിച്ച് ഇവിടെ അര്‍പ്പിത സേവനത്തിനു വന്നവരും സന്ന്യാസാശ്രമങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരുമായിരുന്നു. ഇവിടെ സന്ന്യാസാശ്രമങ്ങള്‍ ഇല്ലാതിരുന്നതിനാലും ഇവിടത്തെ വൈദികര്‍ കുടുംബജീവിതം നയിച്ചിരുന്നവര്‍ ആയിരുന്നതിനാലും മേല്പറഞ്ഞ സംവിധാനം ആവശ്യമായിരുന്നു. ഈ മേല്പട്ടക്കാര്‍ പുണ്യചരിതരും പണ്ഡിതന്മാരും ആയിരുന്നു. ആവേശത്തോടും ആദരവോടും കൂടിയാണ് നസ്രാണികള്‍ ഈ മെത്രാന്മാരെ സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നത്. ഇവര്‍ ആദ്ധ്യാത്മിക ശുശ്രൂഷകള്‍ മാത്രമേ ചെയ്തിരുന്നുള്ളൂ. സഭാഭരണവും സാമ്പത്തിക കാര്യങ്ങളുടെ മേല്‍നോട്ടവും വഹിച്ചിരുന്നത്. അര്‍ക്കദിയാക്കോന്‍ എന്ന നസ്രാണി വൈദികപ്രമുഖനാണ്. "അര്‍ക്കദിയോന്‍'' എന്ന വാക്കിന്റെ അര്‍ത്ഥം "പ്രധാനശുശ്രൂഷി'' എന്നാണ്. അര്‍ക്കദിയാക്കോന് പ്രഭുപദവിയും അംഗരക്ഷകസേനയും ഉണ്ടായിരുന്നു. എന്നാല്‍ കച്ചവടത്തിനായി 1498-ല്‍ കോഴിക്കോട്ടു കപ്പലിറങ്ങിയ ലത്തീന്‍ റീത്തുകാരായ പോര്‍ട്ടുഗീസ് കത്തോലിക്കര്‍ സാവധാനത്തില്‍ പൌരസ്ത്യസുറിയാനി റീത്തുകാരായ മാര്‍ത്തോമ്മാ നസ്രാണികളുടെ മേലുള്ള സഭാസംബന്ധമായ ആധിപത്യം കൈയടക്കുകയും 1599-ല്‍ ഉദയമ്പേരൂര്‍ സൂനഹദോസിലൂടെ അതു പൂര്‍ണ്ണമാവുകയും ചെയ്തു. അന്നാരംഭിച്ച ലത്തീന്‍ ഭരണം പലരിലൂടെ കടന്ന് 1896വരെ നിലനിന്നു. പോര്‍ട്ടുഗീസ് ഭരണം കൊണ്ടുപൊറുതി മുട്ടിയ നസ്രാണി നേതാക്കന്മാര്‍ അര്‍ക്കദിയാക്കോന്റെ നേതൃത്വത്തില്‍ മട്ടാഞ്ചേരിയിലെ കൂനന്‍കുരിശ് എന്നറിയപ്പെട്ടിരുന്നതും തുറസ്സായ സ്ഥലത്തു സ്ഥിതിചെയ്തിരുന്നതുമായ സ്ളീവായില്‍ വടംകെട്ടി അതില്‍ പിടിച്ചുകൊണ്ട് പോര്‍ട്ടുഗീസ് മിഷനറിമാരുടെ കീഴില്‍ ഇനിമേല്‍ കഴിയുകയില്ല എന്ന് 1653 ജനുവരി 3-ാം തീയതി ശപഥം ചെയ്തു. ഇതാണ് ചരിത്രത്തില്‍ കൂനന്‍കുരിശുസത്യം എന്നറിയപ്പെടുന്നത്. തല്‍ഫലമായി അന്നുവരെ ഒന്നായിരുന്ന നസ്രാണി സമുദായം രണ്ടായി പിളര്‍ന്നു. ഒരു വിഭാഗക്കാര്‍ അന്നത്തെ അര്‍ക്കദിയാക്കോനെ സാധുവായ കൈവയ്പില്ലാതെ മെത്രാനായി അവരോധിച്ച് പുത്തന്‍കൂര്‍ എന്ന വിഭാഗമായി മാറി. മറ്റുള്ളവര്‍ പഴയകൂര്‍ എന്ന വിഭാഗമായി നിലകൊണ്ടു. | |||
പുത്തന്‍കുറ്റുകാര്‍ | |||
പുത്തന്‍കുറ്റുകാരനായ മെത്രാന് പില്‍ക്കാലത്ത് അന്ത്യോക്യന്‍ റീത്തില്‍പെട്ട യാക്കോബായക്കാരനായ ഒരു വിദേശി മെത്രാനില്‍നിന്ന് സാധുവായ കൈവയ്പു ലഭിച്ചു. സാവധാനത്തില്‍ ആ വിഭാഗം അന്ത്യോക്യന്‍ റീത്ത് അഥവാ പാശ്ചാത്യസുറിയാനി റീത്തു സ്വീകരിക്കുകയും ആ രീതിയില്‍ ഇന്നും നിലനില്ക്കുകയും ചെയ്യുന്നു. പുത്തന്‍കുറ്റുകാര്‍ ഇന്ന് പാത്രിയര്‍ക്കീസ് കക്ഷി (യാക്കോബായ), കാതോലിക്കോസ് കക്ഷി (ഓര്‍ത്തഡോക്സ്) എന്ന രണ്ടു പ്രധാന വിഭാഗങ്ങളായി നില്ക്കുന്നു. ഇവരില്‍ നിന്നു പിരിഞ്ഞുപോയ മാര്‍ത്തോമ്മാ, അഞ്ഞൂര്‍ അഥവാ തോഴിയൂര്‍ തുടങ്ങിയ വിഭാഗങ്ങള്‍ വേറെയും ഉണ്ട്. പുത്തന്‍കുറ്റുകാരില്‍ നിന്ന് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ ഒരു വിഭാഗം 1930 -ല്‍ കത്തോലിക്കാസഭയുമായി പുനരൈക്യപ്പെട്ടു. നസ്രാണികളായ അവര്‍ സ്വീകരിച്ചിരുന്ന അന്ത്യോക്യന്‍ റീത്ത് നിലനിര്‍ത്തിക്കൊണ്ട് കത്തോലിക്കാ സഭ അവരെ സീറോ മലങ്കരസഭ എന്നു വിളിക്കുന്നു. | |||
പഴയകൂറ്റുകാര്‍ | |||
പഴയകൂറ്റുകാരുടെ പോര്‍ട്ടുഗീസ് വിരോധം മനസ്സിലാക്കിയ റോമാ സിംഹാസനം സെബസ്ത്യാനി എന്ന ഇറ്റാലിയന്‍ കര്‍മ്മെലീത്താ (ഛ.ഇ.ഉ) വൈദികനെ ആദ്യം വിസിറ്ററായും (1657) പിന്നീട് പഴയകുറ്റുകാരെ ഭരിക്കാന്‍ മെത്രാനായും (1661) നിയോഗിച്ചു. റോമായില്‍ സ്ഥാപിതമായിരുന്ന വേദപ്രചാരതിരുസ്സംഘത്തിന്റെ (പ്രൊപ്പഗാന്താ) പ്രതിനിധികളായിട്ടാണ് സെബസ്ത്യാനി ഉള്‍പ്പെടെ ഏതാനും കര്‍മ്മെലീത്താ മിഷനറിമാര്‍ കേരളത്തിലെത്തിയത്. പറമ്പില്‍ ചാണ്ടി അഥവാ പള്ളിവീട്ടില്‍ ചാണ്ടി എന്ന നസ്രാണി വൈദികനെ സെബസ്ത്യാനി മെത്രാന്‍ മാര്‍ത്തോമ്മാ നസ്രാണികളുടെ മെത്രാനായി വാഴിച്ചതോടുകൂടി പുത്തന്‍കൂറ്റുകാരില്‍ വളരെപ്പേര്‍ കത്തോലിക്കാ ഐക്യത്തിലേക്കു മടങ്ങി വന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സഹായമെത്രാനും പിന്‍ഗാമിയുമായി കര്‍മ്മെലീത്താ മിഷനറിമാര്‍ ഇന്‍ഡോ-പോര്‍ട്ടുഗീസ് ദമ്പതികള്‍ക്ക് ഇന്‍ഡ്യയില്‍ ജനിച്ച ലത്തീന്‍ കാരനായ റഫായേല്‍ ഫിഗ്വെരേദോയെ തിരഞ്ഞെടുത്ത് അഭിഷേചിക്കുകയാണുണ്ടായത്. ഇതോടുകൂടി പുത്തന്‍കുറ്റുകാരുടെ പുനരൈക്യം തടസ്സപ്പെടുകയും അവര്‍ തങ്ങളുടെ നില കുറെക്കൂടി ഉറപ്പിക്കുകയും ചെയ്തു. | |||
പഴയകുറ്റുകാര്‍ പൌരസ്ത്യ സുറിയാനി മെത്രാനെ ലഭിക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. മെസൊപ്പൊട്ടേമിയായിലെ കത്തോലിക്കാ വിഭാഗത്തില്‍പെട്ട ബാബേല്‍ പാത്രിയര്‍ക്കീസിന് അവര്‍ പലപ്പോഴും പ്രതിനിധികള്‍വശം നിവേദനങ്ങള്‍ അയച്ചുകൊണ്ടിരുന്നു. എന്നാല്‍ പാശ്ചാത്യമിഷനറിമാരുടെ എതിര്‍പ്പുമൂലം അതൊന്നും ഫലവത്തായില്ല. അങ്ങനെയിരിക്കെ 1861-ല്‍ ബാബേല്‍ പാത്രിയര്‍ക്കീസ് മാര്‍ തോമ്മാ റോക്കോസ് എന്ന മെത്രാനെ കേരളത്തിലേക്കയച്ചു. ഇവിടത്തെ സ്ഥിതിഗതികള്‍ പഠിച്ച് റിപ്പോര്‍ട്ടുചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൌത്യം. എന്നാല്‍ ലത്തീന്‍ഭരണത്തിന്‍ കീഴിലുണ്ടായിരുന്ന നസ്രാണികള്‍ ഈയവസരത്തില്‍ ആവേശഭരിതരായിത്തീര്‍ന്നു. വളരെയധികം പള്ളികളില്‍ അദ്ദേഹത്തിന് ഉജ്ജ്വലമായ വരവേല്പു നല്കുകയും അദ്ദേഹത്തെ വിശ്വാസികളില്‍ ഒരു നല്ല ഭാഗം തങ്ങളുടെ മെത്രാനായി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം മാര്‍പ്പാപ്പയുടെ അനുവാദം ഇല്ലാതെയാണു കേരളത്തിലെത്തി അധികാരം നടത്താന്‍ തുടങ്ങിയതെന്നു മനസ്സിലാക്കിയ ചാവറയച്ചനും കൂട്ടരും അദ്ദേഹത്തെ എതിര്‍ത്തു മടക്കിയയച്ചു. മാര്‍പ്പാപ്പായുടെ അനുവാദമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ചാവറയച്ചന്‍ ഒരുക്കമായിരുന്നു എന്ന് ചരിത്രത്തില്‍നിന്നു വ്യക്തമായി മനസ്സിലാക്കാം. കാരണം, ഒരു പൌരസ്ത്യസുറിയാനി അഥവാ കല്‍ദായ സുറിയാനി മെത്രാനെ ലഭിക്കാന്‍ വിശ്വാസികള്‍ അത്രയധികം അന്ന് ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ന്യായമായതാണെന്ന് അദ്ദേഹത്തിന് അറിയുകയും ചെയ്യാമായിരുന്നു. റോക്കോസ് മെത്രാന്റെ ആഗമനത്തെ റോക്കോസ് ശീശ്മ എന്നാണ് കേരളസഭാചരിത്രത്തില്‍ വിളിക്കുന്നത്. | |||
ചാവറയച്ചന്റെ മരണശേഷം 1874-ല്‍ പാത്രിയര്‍ക്കീസ് റോക്കോസിനു കൊടുത്തിരുന്ന ദൌത്യവുമായി മാര്‍ ഏലിയാ മേലൂസ് എന്ന മെത്രാനെ കേരളത്തിലേക്കയച്ചു. അദ്ദേഹവും മാര്‍പ്പാപ്പയുടെ അനുവാദമില്ലാതെ ഇവിടെ എത്തിയതുകൊണ്ട് എതിര്‍പ്പു നേരിടുകയും ബാബേലിലേക്കു തിരിച്ചുപോയി കത്തോലിക്കാ വിശ്വാസത്തില്‍ തന്നെ മരിക്കുകയും ചെയ്തു. മേലൂസിന്റെ ആഗമനത്തെ മേലൂസ് ശീശ്മ എന്നാണ് കേരളസഭാ ചരിത്രത്തില്‍ വിളിക്കുന്നത്. മേലൂസിനെ സ്വീകരിച്ചവര്‍ ബഹുഭൂരിപക്ഷവും അദ്ദേഹത്തെ ഉപേക്ഷിച്ചുവെങ്കിലും തൃശൂര്‍ പ്രദേശത്ത് അദ്ദേഹത്തെ സ്വീകരിച്ച ഒരു ഗണം കത്തോലിക്കാ കൂട്ടായ്മയില്‍നിന്നു വിട്ടുപോയി. അവര്‍ ബാബേലിലെ കത്തോലിക്കനല്ലാത്ത പാത്രിയര്‍ക്കീസിനു കീഴ്പ്പെട്ട് സുറായികള്‍ എന്ന പേരില്‍ നിലനിന്നു. ഈ ചെറുസമൂഹം ഇന്ന് കിഴക്കിന്റെ സഭ എന്നാണ് അറിയപ്പെടുന്നത്. | |||
കേരളത്തില്‍ പഴയകുറ്റുകാരെ ഭരിച്ച രണ്ട് ലത്തീന്‍ അധികാരകേന്ദ്രങ്ങള്‍ | |||
പറമ്പില്‍ ചാണ്ടി മെത്രാനുശേഷം പഴയകുറ്റുകാരായ നസ്രാണികളുടെ ഭരണം പോര്‍ട്ടുഗീസുകാരും പാശ്ചാത്യകര്‍മ്മലീത്താ മിഷനറിമാരും വളരെക്കാലത്തേക്ക് പങ്കിട്ട ചരിത്രമാണുള്ളത്. കൊടുങ്ങല്ലൂരും കൊച്ചിയും ആസ്ഥാനങ്ങളാക്കി പോര്‍ട്ടുഗീസുകാരും വരാപ്പുഴ ആസ്ഥാനമാക്കി കര്‍മ്മെലീത്താ മിഷനറിമാരും അധികാരം നടത്തി. പോര്‍ട്ടുഗീസ് മിഷനറിമാരുടെ ഭരണത്തിന് പോര്‍ട്ടുഗീസ് രാജസിംഹാസനത്തിന്റെ സംരക്ഷണം എന്ന അര്‍ത്ഥത്തില്‍ പദ്രൊവാദോ (ജമറൃീമറീ = ജമൃീിമഴല) (മലയാളത്തില്‍ പദ്രുവാദോ, പിതൃവാദോ എന്നും മറ്റും പറയാറുണ്ട്) എന്നും വരാപ്പുഴ മിഷനറിമാരുടെ ഭരണത്തിന് റോമായിലെ പ്രൊപ്പഗാന്താ തിരുസ്സംഘത്തിന്റെ സംരക്ഷണം എന്ന അര്‍ത്ഥത്തില്‍ പ്രൊപ്പഗാന്താ എന്നും സഭാ ചരിത്രത്തില്‍ പേരു പറയുന്നു. പഴയകൂറ്റുകാരുടെ പള്ളികളില്‍ ഒരു നല്ലഭാഗം പ്രൊപ്പഗാന്താ കീഴിലും ബാക്കിയുള്ളവ പദ്രൊവാദോ കീഴിലുമാണ് ലത്തീന്‍ ഭരണകാലത്തു സ്ഥിതിചെയ്തിരുന്നത്. | |||
ലത്തീന്‍ കത്തോലിക്കര്‍ | |||
പോര്‍ട്ടുഗീസുകാരുടെ സഹായത്തോടെ ഇവിടെ എത്തിയ വിശുദ്ധഫ്രാന്‍സീസ് സേവ്യറിന്റെയും മറ്റു ലത്തീന്‍ മിഷനറിമാരുടെയും പ്രേഷിതപ്രവര്‍ത്തനഫലമായി ആവിര്‍ഭവിച്ച കത്തോലിക്കാ സമുദായത്തിന്റെ തിരുക്കര്‍മ്മഭാഷ ലത്തീന്‍ ആയിരുന്നതുകൊണ്ട് അവര്‍ ലത്തീന്‍കാര്‍ എന്നു വിളിക്കപ്പെട്ടു. ഈ ലത്തീന്‍കത്തോലിക്കാ വിശ്വാസികളുടെ ഭരണവും മേല്പറഞ്ഞ വരാപ്പുഴ, കൊടുങ്ങല്ലൂര്‍ - കൊച്ചി അധികാരസ്ഥാനങ്ങളില്‍ നിക്ഷിപ്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.എം.ഐ.സഭയുടെ സ്ഥാപകപിതാക്കന്മാരും അവരുടെ സഹായിയായി കണിയാന്തറ യാക്കോബും രംഗപ്രവേശം ചെയ്യുന്നത്. | |||
മെത്രാനച്ചന്റെ അനുവാദം | |||
മൌറീലിയൂസ് സ്തബിലീനി എന്ന ഇറ്റാലിയന്‍ കര്‍മ്മെലീത്താ മെത്രാന്‍ വരാപ്പുഴയില്‍ ഭരിക്കുന്ന കാലത്താണ് (1827-1831) പോരൂക്കരയച്ചനും പാലയ്ക്കലച്ചനും പലപ്പോഴും കണ്ടുമുട്ടിയിരുന്നതും ഏകാന്തവനവാസത്തിനുള്ള ആലോചനകള്‍ നടത്തിയതും. മെത്രാനച്ചന്‍ അര്‍ത്തുങ്കല്‍ പള്ളിയില്‍ താമസിച്ചിരുന്ന കാലത്ത് 1829-ല്‍ പാലയ്ക്കലച്ചനും പോരൂക്കരയച്ചനും കൂടി തങ്ങളുടെ ആഗ്രഹം മെത്രാനച്ചനെ അറിയിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം ഏതാണ്ട് ഇപ്രകാരമായിരുന്നു: അല്പം വല്ലതും തിരിയുന്ന നിങ്ങള്‍ ഒന്നുരണ്ടു പേരുള്ളത് മിണ്ടടക്കമായി വല്ലയിടത്തും ഒതുങ്ങി പാര്‍ത്താല്‍ പിന്നെ ലോകരെ പഠിപ്പിക്കാന്‍ ആരുണ്ട് ? അങ്ങനെ നിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍ ഒരു കൊവേന്ത വയ്പിന്‍. എന്നാല്‍ എല്ലാവര്‍ക്കും ഉപകാരമുണ്ടല്ലൊ. മെത്രാനച്ചന്റെ ഈ വാക്കുകള്‍ അവര്‍ക്കു വഴികാട്ടിയായിത്തീര്‍ന്നു. പക്ഷെ സാമ്പത്തിക പ്രശ്നം അവരെ ഭയപ്പെടുത്തി. പാശ്ചാത്യക്രൈസ്തവരാജ്യങ്ങളില്‍ ആശ്രമങ്ങള്‍ പണിയിക്കാന്‍ ക്രൈസ്തവരാജാക്കന്മാരും പ്രഭുക്കന്മാരും മറ്റുമാണ് പണം നല്കുകയോ ചെലവഴിക്കുകയോ ചെയ്തിരുന്നത്. ഇവിടെ അങ്ങനെയൊരുസാഹചര്യം ഇല്ലെന്ന് അവര്‍ മെത്രാനച്ചനെ അറിയിച്ചു. പള്ളികളില്‍നിന്നും പണം പിരിക്കണമെന്നു നിര്‍ദ്ദേശിച്ച അദ്ദേഹം അവര്‍ക്ക് ഒരു ശുപാര്‍ശക്കത്തു നല്കുകയും അദ്ദേഹത്തിന്റെ വകയായി അപ്പോള്‍ തന്നെ ഇരുനൂറുരൂപാ ദാനം ചെയ്യുകയും ചെയ്തു. ഈ ശുപാര്‍ശക്കത്തിന്റെ അഥവാ ധര്‍മ്മക്കടലാസിന്റെ തീയതി 1829 നവംബര്‍ 1 ആണ്. ചാവറ കുറിയാക്കോസ് ശമ്മാശന്‍ അപ്പോള്‍ വൈദികപട്ടം സ്വീകരിക്കാനുള്ള അടുത്ത ഒരുക്കത്തിലായിരുന്നു. നവംബര്‍ അവസാനത്തോടുകൂടി അദ്ദേഹം വൈദികപട്ടം സ്വീകരിക്കുകയും പാലയ്ക്കലച്ചനോടും പോരൂക്കരയച്ചനോടുമൊപ്പം ആശ്രമസ്ഥാപനത്തിനായി സകല കഴിവുകളും ഉപയോഗിക്കുകയും ചെയ്തു. | |||
വനവാസികളായി ഒതുങ്ങിപ്പാര്‍ക്കാന്‍ ആഗ്രഹിച്ച ഈ വൈദികര്‍ക്ക് സ്തബിലീനി മെത്രാനച്ചന്‍ നല്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം വളരെ വിലപ്പെട്ടതായിരുന്നു. അവരുടെ സേവനം വിശ്വാസികള്‍ക്കും കൂടി ലഭിക്കണം എന്ന കാര്യമാണല്ലൊ അദ്ദേഹം ഊന്നിപ്പറഞ്ഞത്. ഒരു ആശ്രമം അഥവാ കൊവേന്ത സ്ഥാപിച്ചാല്‍ അവര്‍ക്ക് പ്രാര്‍ത്ഥനയും പ്രായശ്ചിത്തവുമായി കഴിയുകയും, അതേ സമയം തന്നെ വിശ്വാസികള്‍ക്ക് ആവശ്യമായ ശുശ്രൂഷകള്‍ അവിടെയും മറ്റു സ്ഥലങ്ങളിലും നടത്തുകയും ചെയ്യാം എന്ന ആശയം അവര്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുകയും അങ്ങനെയൊരു ജീവിതരീതിക്കു കളമൊരുക്കാന്‍ പ്രയത്നിക്കുകയുമാണുണ്ടായത്. | |||
മൌറീലിയൂസ് മെത്രാനച്ചന്‍ നല്കിയതുപോലെ ഒരു ശുപാര്‍ശക്കത്ത് പദ്രൊവാദോ പള്ളികളെ ഭരിച്ചിരുന്ന ഗോവര്‍ണര്‍ദോര്‍ (ഭരണാധികാരി) 1831 സെപ്റ്റംബര്‍ 3-ാം തീയതി നല്കുകയുണ്ടായി. കൊവേന്ത പണിക്ക് ജനങ്ങളില്‍ നിന്ന് ധര്‍മ്മം പിരിക്കുന്നതിനായി 1831 സെപ്റ്റംബര്‍ 12-ാം തീയതി വാരാപ്പുഴ വികാരി ജനറാള്‍ നിക്ളാവോസ് മിഷനറിയും ഇതുപോലെ ഒരു ശുപാര്‍ശക്കത്ത് നല്കി. നസ്രാണിപള്ളികളില്‍ നിന്നും ഉദാരമായ സംഭാവനകള്‍ ഉല്‍പന്നങ്ങളായും പണമായും പിരിച്ചെടുക്കാന്‍ ഈ മൂവര്‍ സംഘത്തിനു സാധിച്ചു. | |||
സന്ന്യാസവും കൊവേന്തയും | |||
മേല്പറഞ്ഞ സംഭവങ്ങള്‍ മാര്‍ത്തോമ്മാ നസ്രാണികളുടെ ഇടയില്‍ വ്യവസ്ഥാപിതമായ സന്ന്യാസജീവിതത്തിനുള്ള കളമൊരുക്കാന്‍ വേണ്ടി ആയിരുന്നല്ലൊ. | |||
സന്ന്യസിക്കുക എന്നാല്‍ നന്നായി വയ്ക്കുക, നല്ലവഴിയില്‍ പ്രതിഷ്ഠിക്കുക എന്നൊക്കെയാണര്‍ത്ഥം. ജീവിതാന്തസ്സുതിരഞ്ഞെടുക്കുന്നതിനു മുമ്പ് ജീവിതത്തിന്റെ നാല്ക്കവലയില്‍ എത്തുന്ന ഒരു പുരുഷനോ സ്ത്രീയോ, വിവാഹജീവിതം വേണ്ടെന്നുവച്ച് സ്വന്തം വിശുദ്ധീകരണത്തിനും മറ്റുള്ളവരുടെ ആത്മരക്ഷയ്ക്കും അഭിവൃദ്ധിക്കും വേണ്ടി ജീവിതത്തെ ആദ്ധ്യാത്മികതയുടെ വഴിയില്‍ പ്രതിഷ്ഠിക്കുന്നതിനെയാണ് സന്ന്യാസം എന്നു പറയുന്നത്. ജീവിതത്തെ നല്ലവഴിയില്‍ പ്രതിഷ്ഠിക്കലാണല്ലൊ ഇത്. | |||
കൊവേന്ത എന്ന വാക്ക് ശരിയായി ഉച്ചരിക്കുന്നവര്‍ ചുരുക്കമാണ്. കൊണ്‍വേന്തൂസ് (ര്ീിലിൌ) എന്ന ലത്തീന്‍പദം ഇറ്റാലിയന്‍ ഭാഷയിലൂടെ കയറിയിറങ്ങിയാണ് മലയാളത്തില്‍ കൊവേന്ത എന്ന പദം ആവിര്‍ഭവിച്ചത്. ഒത്തുചേരല്‍, ഒരുമിച്ചുവസിക്കല്‍ എന്നെല്ലാമാണ് ലത്തീന്‍ പദത്തിന്റെ അര്‍ത്ഥം. ആശ്രമത്തില്‍ സന്ന്യസ്തര്‍ ഒരുമിച്ചാണല്ലൊ വസിക്കുന്നത്. ധ്യാനം, തപശ്ചര്യ മുതലായവയിലൂടെ ദൈവാനുഭവം എന്ന ദൈവദര്‍ശനം കാംക്ഷിച്ചിരുന്ന സ്ഥാപകപിതാക്കന്മാര്‍ മാന്നാനത്ത് ആദ്യം സ്ഥാപിച്ച ആശ്രമത്തെ ദര്ശനവീട്എന്നും വിളിച്ചിരുന്നു. സന്യാസികളായ വൈദികരെ ദര്‍ശനപ്പട്ടക്കാര്‍ എന്ന് നമ്മുടെ നാട്ടില്‍ വിശേഷിപ്പിക്കുന്ന കാര്യവും ഇവിടെ ഓര്‍മ്മിക്കുക. | |||
ആശ്രമസ്ഥാപനം | |||
ആശ്രമം, കൊവേന്ത അഥവാ ദര്‍ശനവീട് സ്ഥാപിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലം ഏകാന്തജീവിതത്തിനും, പ്രാര്‍ത്ഥനയ്ക്കും മറ്റു ഭക്താഭ്യാസങ്ങള്‍ക്കും യോജിച്ചതും, അതേസമയം വിശ്വാസികള്‍ക്കുവന്നു ചേരുവാനും തിരികെ പോകുവാനും സാധിക്കത്തക്ക സഞ്ചാരസൌകര്യമുള്ളതുമായ സ്ഥലമായിരിക്കണമെന്നും സ്ഥാപകപിതാക്കന്മാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. തന്മൂലം പലസ്ഥലങ്ങള്‍ കണ്ടശേഷമാണ് അവര്‍ മാന്നാനം കുന്ന് തിരഞ്ഞെടുത്തത്. കുന്നിനു താഴെവരെ ജലവാഹനങ്ങള്‍ക്കുവരുവാന്‍ സൌകര്യമുള്ളതിനാല്‍ കുട്ടനാട്ടുകാര്‍ക്കും ജലമാര്‍ഗ്ഗം അവിടെയെത്തുവാന്‍ കഴിയുന്ന മറ്റുള്ളവര്‍ക്കും, കരപ്രദേശങ്ങളില്‍നിന്ന് വാഹനങ്ങളിലോ നടന്നോ വന്നെത്തുവാന്‍ സൌകര്യമുള്ളതുകൊണ്ട് കരപ്രദേശത്തുള്ളവര്‍ക്കും മാന്നാനംകുന്ന് പ്രാപ്യമായിത്തീര്‍ന്നു. | |||
ആശ്രമത്തിന്റെ ശിലാസ്ഥാപനം 1831 മേയ്മാസം പതിനൊന്നാം തീയതി നടന്നു. മൌറിലിയൂസ് മെത്രാനച്ചന്‍ തദവസരത്തില്‍ സന്നിഹിതന്‍ ആയിരുന്നെങ്കിലും ദേഹാസ്വാസ്ഥ്യം നിമിത്തം ശിലാസ്ഥാപനകര്‍മ്മം പോരൂക്കരയച്ചനെ ഏല്പിക്കുകയാണുണ്ടായത്. മാര്‍ യൌസേപ്പുപിതാവിന്റെ ഭക്തനായിരുന്ന പോരൂക്കരയച്ചന്റെ ആഗ്രഹപ്രകാരം മാര്‍ യൌസേപ്പുപിതാവിന്റെ നാമത്തില്‍ ശിലാസ്ഥാപനം നടത്തുവാന്‍ എല്ലാവരും സമ്മതിച്ചു. | |||
മാന്നാനം പുഷ്ടിപ്പെടുന്നു. | |||
മാന്നാനത്തെ സന്ന്യാസസമൂഹത്തില്‍ ചേരുവാന്‍ മേലധികാരത്തിന്റെ അനുവാദത്തോടുകൂടി ധാരാളം നസ്രാണി കത്തോലിക്കാ വൈദികരും സന്ന്യാസാര്‍ത്ഥികളും വന്നുതുടങ്ങി. സന്ന്യാസസമൂഹത്തില്‍ ചേരുവാന്‍ ഉദ്ദേശ്യമില്ലാതിരുന്ന മറ്റു വൈദികര്‍പോലും നിര്‍ലോഭമായ സഹകരണവും പ്രോത്സാഹനവുമാണ് ഈ പ്രസ്ഥാനത്തിനു നല്കിയത്. | |||
സ്ഥാപകപിതാക്കന്മാരില്‍ മുതിര്‍ന്നവനായ പാലയ്ക്കല്‍ തോമ്മാ മല്പാനച്ചന്‍ 1841-ലും പോരൂക്കര തോമ്മാച്ചന്‍ 1846-ലും നിര്യാതരായി. ഈ സന്ന്യാസസഭാതരുവിനെ വളര്‍ത്തുന്ന ചുമതല അങ്ങനെ ചാവറ കുറിയാക്കോസച്ചനില്‍ നിക്ഷിപ്തമായി. അദ്ദേഹം നിര്യാതനായ 1871 ജനുവരി 3 വരെയുള്ള ഇരുപത്തഞ്ചു വര്‍ഷം ഈ സന്ന്യാസസഭയ്ക്കു രൂപഭാവങ്ങളും വിവിധ പ്രവര്‍ത്തനമേഖലകളും ഉരുത്തിരിഞ്ഞ കാലഘട്ടമായിരുന്നു. | |||
മാന്നാനം സന്ന്യാസികളുടെ വ്രതവാഗ്ദാനം | |||
മാന്നാനത്ത് 1831-ല്‍ സമാരംഭിച്ച സന്ന്യാസജീവിതം വളരെ അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരുന്നു. ജപധ്യാനങ്ങള്‍ കൊണ്ടും ഏകാന്തജീവിതം കൊണ്ടും ആത്മശുദ്ധി വരുത്തി ദൈവൈക്യത്തില്‍ ജീവിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ ആത്മരക്ഷയ്ക്കുവേണ്ടി വേദാദ്ധ്യാപനവും ധ്യാനയോഗങ്ങളും നടത്തുക, അറിവും പുണ്യവുമുള്ള രൂപതാ വൈദികരെ രൂപീകരിക്കാന്‍ സെമിനാരിസ്ഥാപിച്ചു പരിശീലനം നല്കുക, കുമ്പസാരം, പള്ളി പ്രസംഗങ്ങള്‍ മുതലായവയിലൂടെ ദൈവജനത്തിന്റെ നടപടികളെ ഗുണീകരിക്കുക തുടങ്ങിയ പ്രേഷിതപ്രവര്‍ത്തനങ്ങളും മാന്നാനം സന്ന്യാസസമൂഹം നിര്‍വ്വഹിച്ചിരുന്നു. | |||
ആശ്രമത്തിലെ ദിനചര്യയില്‍ ധ്യാനത്തിനു പുറമെ വാചിക പ്രാര്‍ത്ഥനയ്ക്കും വലിയസ്ഥാനമുണ്ടായിരുന്നു. മൂന്നു പ്രാവശ്യമായി ജപമാലയുടെ പതിനഞ്ചു രഹസ്യങ്ങളും, മറ്റ് ഇടവേളകളില്‍ ജ്ഞാനവായന, വിശുദ്ധരോടുള്ള ജപങ്ങള്‍ മുതലായവയും നടത്തിയിരുന്നു. എന്നാല്‍ വലിയ നോമ്പിന്റെ കാലത്തു ഭക്തകൃത്യങ്ങള്‍ പാതിരാവരെയും നീണ്ടുപോയിരുന്നു. വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ അദ്ധ്യാപനസമയങ്ങളും പഠനസമയങ്ങളും നിശ്ചയിച്ചിരുന്നതിനാല്‍ ആ കാര്യങ്ങള്‍ക്കും കുറവൊന്നും ഉണ്ടായില്ല. ഇങ്ങനെ തീക്ഷ്ണമായ പ്രാര്‍ത്ഥനയും, വൈദിക ശുശ്രൂഷകളും ഭംഗിയായി സമ്മേളിപ്പിച്ചുകൊണ്ടുള്ള ജീവിതരീതി ഇരുപത്തിനാലുവര്‍ഷങ്ങള്‍ പിന്നിട്ടു. പോരൂക്കരയച്ചന്റെ മരണശേഷം 1846 മുതല്‍ ഇതിനെല്ലാം ഉദാത്തമായ നേതൃത്വം കൊടുത്തിരുന്നത് ചാവറയച്ചനാണ്. മാന്നാനം സന്ന്യാസസമൂഹത്തെ തിരുസ്സഭാ നിയമപ്രകാരമുള്ള ഒരു സന്ന്യാസസഭയായി ഉയര്‍ത്തണമെന്ന് അദ്ദേഹം അധികാരസ്ഥാനങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. | |||
വരാപ്പുഴയില്‍ 1853 മുതല്‍ ഭരണം നടത്തിയ ബര്‍ണര്‍ദീനോ ബച്ചിനേള്ളി എന്ന മെത്രാപ്പോലീത്താ മാന്നാനം സമൂഹത്തെ ഒരു സന്ന്യാസസഭയായി ഉയര്‍ത്താന്‍ തീരുമാനിച്ചു. കര്‍മ്മലീത്തനായിരുന്ന അദ്ദേഹം യൂറോപ്പിലെ കര്‍മ്മെലീത്താ നിഷ്പാദുക സഭയുടെ നിയമാവലി ചില വ്യത്യാസങ്ങളോടുകൂടി മാന്നാനം സമൂഹത്തിനു നല്കി. അതനുസരിച്ച് താല്‍പര്യമുള്ളവര്‍ മാത്രം വ്രതം ചെയ്ത് നിയമാനുസൃത സന്ന്യാസികളായാല്‍ മതിയെന്ന് മെത്രാപ്പോലീത്താ കല്പിച്ചു. ചാവറയച്ചനും മറ്റു പത്തു വൈദികരും മുമ്പോട്ടുവന്നു. അമലോത്ഭവമാതാവിന്റെ തിരുനാളും അമലോത്ഭവ വിശ്വാസസത്യപ്രഖ്യാപനത്തിന്റെ ഒന്നാം വാര്‍ഷികവുമായിരുന്ന 1855 ഡിസംബര്‍ 8-ാം തീയതി ചാവറയച്ചനും മറ്റു പത്തു വൈദികരും ദാരിദ്യ്രം, ബ്രഹ്മചര്യം, അനുസരണം എന്നീ മൂന്നു സന്യാസവ്രതങ്ങള്‍ പരസ്യമായി വാഗ്ദാനം ചെയ്ത് ഒരു സന്ന്യാസസഭയായിത്തീര്‍ന്നു. ചാവറയച്ചനെക്കൊണ്ട് ആദ്യം വ്രതം ചെയ്യിച്ച് അദ്ദേഹത്തെ പ്രിയോര്‍ എന്ന സ്ഥാനപ്പേരോടുകൂടി ശ്രേഷ്ഠനായി നിയമിക്കുകയും അദ്ദേഹത്തിന്റെ പക്കല്‍ മറ്റു പത്തുപേര്‍ വ്രതവാഗ്ദാന കര്‍മ്മം നിര്‍വ്വഹിക്കുകയുമാണുണ്ടായത്. പ്രിയോര്‍ എന്ന ലത്തീന്‍ പദത്തിന്റെ അര്‍ത്ഥം മുമ്പന്‍ എന്നാണ്. ചില സന്യാസസഭകളിലെ ആശ്രമശ്രേഷ്ഠന്മാരും പൊതുശ്രേഷ്ഠന്മാരും ഈ സ്ഥാനപ്പേരില്‍ അറിയപ്പെടുന്നു. മാന്നാനത്തെ സന്ന്യാസസഭയ്ക്ക് ശാഖാഭവനങ്ങള്‍ ഉണ്ടായപ്പോള്‍ പൊതുശ്രേഷ്ഠനായിത്തീര്‍ന്ന ചാവറയച്ചന്‍ വലിയ പ്രിയോരച്ചന്‍ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. | |||
മേല്പറഞ്ഞതുപോലെ മാന്നാനത്ത് ആദ്യമായി വ്രതം ചെയ്തു സന്ന്യാസികളായവരുടെ സഭാവസ്ത്രം ഒരു വെള്ള ളോവയും, പൌരസ്ത്യ പാരമ്പര്യമനുസരിച്ച് ഇടക്കെട്ടായി ഒരു തുകല്‍വാറും ഉള്ളില്‍ ധരിക്കുന്ന ഒരു ചെറിയ ഉത്തരീയവും ആയിരുന്നു. തങ്ങളുടെ മാമ്മോദീസാ പേരിനോടൊപ്പം അവര്‍ ഒരു രണ്ടാംപേരും എടുത്തു. ചാവറയച്ചന്‍ ഏലിയാ എന്ന രണ്ടാംപേരാണ് എടുത്തത്. അതുകൊണ്ടാണ് അദ്ദേഹം ചാവറ കുറിയാക്കോസ് ഏലിയാസച്ചന്‍ എന്നറിയപ്പെടുന്നത്. | |||
മാന്നാനം സന്ന്യാസ സഭയുടെ നാമധേയം | |||
കര്‍മ്മലയിലെ അമലോത്ഭവ മറിയത്തിന്റെ ദാസസംഘം എന്നാണ് ഈ സന്ന്യാസഭ ആദ്യപിതാക്കന്മാരുടെ വ്രതാനുഷ്ഠാനത്തോടുകൂടി അറിയപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ 1860-ല്‍ റോമില്‍ സമ്മേളിച്ച കര്‍മ്മെലീത്താ നിഷ്പാദുകസഭയുടെ (ഛ.ഇ.ഉ) പൊതുശ്രേഷ്ഠ ആലോചനാസംഘം മാന്നാനത്തെ പുതിയ സന്ന്യാസസഭയെ തങ്ങളുടെ മൂന്നാം സഭയായി പ്രഖ്യാപിച്ചു. ഇതിന് ബര്‍ണര്‍ദീനോ മെത്രാപ്പോലീത്തായുടെ പ്രേരണ ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇത് മാന്നാനത്തെ സന്ന്യാസികളെ പലരെയും അത്ഭുതപ്പെടുത്തുകയും അമര്‍ഷം കൊള്ളിക്കുകയും ചെയ്തെങ്കിലും ബര്‍ണര്‍ദീനോ മെത്രാപ്പോലീത്തായോടുള്ള ആദരവുനിമിത്തം അവര്‍ പ്രതിഷേധസ്വരം പുറപ്പെടുവിച്ചില്ല. അക്കാലത്ത് സന്ന്യാസസഭകളുടെ ആദ്ധ്യാത്മിക ആനുകൂല്യങ്ങള്‍ അല്മായര്‍ക്കു പ്രദാനം ചെയ്യാന്‍ സ്ഥാപിതങ്ങളായ ഭക്തസംഘടനകളായിരുന്നു മൂന്നാം സഭകള്‍. സന്ന്യാസവ്രതങ്ങള്‍ എടുക്കാതെ ജീവിക്കുന്ന അല്മായരുടെ സംഘടന അല്ലായിരുന്നല്ലൊ മാന്നാനത്തേത്. ഏതായാലും അന്നു മുതല്‍ മാന്നാനം സന്യാസികളുടെ സഭ ആദ്യം കര്‍മ്മെലീത്താ ദിസ്കാള്‍സ് മൂന്നാം സഭ (ക.ദി.മൂ.സ) എന്നും പിന്നീട് കര്‍മ്മെലീത്താ നിഷ്പാദുക മൂന്നാം സഭ (ക.നി.മൂ.സ ഠവശൃറ ഛൃറലൃ ീള ഇമൃാലഹശലേ ഉശരെമഹരലറ ഠ.ഛ.ഇ.ഉ) എന്നും അറയിപ്പെടാന്‍ തുടങ്ങി. ഇതിലെ മറ്റൊരു യുക്തിഭംഗവും അനുവാചകര്‍ അറിഞ്ഞിരിക്കണം. ആവിലായിലെ വിശുദ്ധ ത്രേസ്യായും, കുരിശിന്റെ വിശുദ്ധ യോഹന്നാനും കൂടി കര്‍മ്മലീത്താ സഭയ്ക്ക് കര്‍ക്കശമായ നിയമാവലി നല്കി ഒരു പുതിയ ശാഖ പുരുഷന്മാര്‍ക്കുവേണ്ടി സ്ഥാപിച്ചപ്പോള്‍ അതിന് "കര്‍മ്മലീത്താ നിഷ്പാദുക സഭ'' (ഛൃറലൃ ീള ഇമൃാലഹശലേ ഉശരെമഹരലറ ഛ.ഇ.ഉ) എന്ന പേരു നല്കി. "നിഷ്പാദുക സഭ'' എന്നുപറഞ്ഞാല്‍ യൂറോപ്പിലെ കൊടും തണുപ്പില്‍ തപസ്സിനുവേണ്ടി പാദുകങ്ങളില്ലാതെ സഞ്ചരിക്കുന്ന എന്നാണര്‍ത്ഥം. ഉഷ്ണമേഖലയിലെ നമ്മുടെ രാജ്യത്ത് ഈ നാമം വഹിക്കുന്ന ഒരു മൂന്നാം സഭയ്ക്ക് യാതൊരു പ്രസക്തിയും ഇല്ലല്ലൊ. ദിസ്കാള്‍സ് എന്ന പാശ്ചാത്യച്ചുവയുള്ള വാക്ക് നിഷ്പാദുക എന്ന സംസ്കൃതപദമായി മാറ്റിയെങ്കിലും തത്ത്വദീക്ഷയുള്ളവര്‍ ഇതിനെ ഇഷ്ടപ്പെട്ടില്ല. മാന്നാനം സമൂഹത്തിന്റെ അറിവോ അപേക്ഷയോ കൂടാതെയാണ് ഇങ്ങനെയൊരു നാമധേയം സാവധാനത്തില്‍ പ്രയോഗത്തില്‍ വന്നത്.. | |||
സന്യാസവസ്ത്രത്തിനു സാവധാനത്തില്‍ വന്ന മാറ്റവും ഇവിടെ ഓര്‍ത്തിരിക്കണം. വെള്ളളോവയ്ക്കു പുറമെ വെള്ളനിറത്തിലുള്ള നീണ്ട ഉത്തരീയം കൂടി സന്യാസികള്‍ ധരിക്കണമെന്ന് 1859 ല്‍ ബര്‍ണര്‍ദിനോ മെത്രാപ്പോലീത്താ കല്പിച്ചു. പിന്നീട് വെള്ളനിറത്തിലുള്ള ശിരോവസ്ത്രം (കപ്പൂസ്) കൂടി ധരിക്കണമെന്ന് 1868-ല്‍ മെത്രാപ്പോലീത്താ കല്പിച്ചു. ചാവറയച്ചന്‍ 1871-ല്‍ മരിക്കുമ്പോള്‍ ഇങ്ങനെ വെള്ളനിറത്തില്‍ ഉള്ളതായിരുന്നു സഭാവസ്ത്രം. പാശ്ചാത്യകര്‍മ്മെലീത്താ സഭക്കാരെപ്പോലെ കപിലനിറത്തിലുള്ള സഭാവസ്ത്രം ധരിക്കണമെന്നുള്ള നിര്‍ദ്ദേശം 1893-ലാണു വന്നത്. | |||
ശാഖാഭവനങ്ങള്‍ | |||
ചാവറയച്ചന്റെ കാലത്ത് മാന്നാനത്തിന് പുറമേ ഏഴുശാഖാഭവനങ്ങള്‍കൂടി ഉണ്ടായി. അവ കൂനമ്മാവ്, എല്‍ത്തുരുത്ത്, പ്ളാശനാല്‍, വാഴക്കുളം, അന്വഴക്കാട്, മുത്തോലി, പുളിങ്കുന്ന് എന്നിവിടങ്ങളിലാണ്. ഇവയില്‍ കൂനമ്മാവ് ലത്തീന്‍കാര്‍ക്ക് ഒരു സന്ന്യാസസഭ സ്ഥാപിക്കാന്‍ മെത്രാപ്പോലീത്താ പണിയിച്ചതാണെങ്കിലും അക്കാര്യം നടക്കാഞ്ഞതിനാല്‍ മാന്നാനത്തെ സഭയ്ക്കു വിട്ടുകൊടുത്തതാണ്. പ്ളാശനാല്‍ ആശ്രമം കുടക്കച്ചിറ അന്തോനി എന്നൊരു വൈദികന്‍ കഠിനതപക്രിയകളോടുകൂടി ആരംഭിച്ചതായിരുന്നു. സുറിയാനി മെത്രാനെ ലഭിക്കുവാന്‍ ബാബേലിലേക്കു പോയ അദ്ദേഹം അവിടെ വച്ചു മരിച്ചു. തന്നിമിത്തം അനാഥമായ പ്ളാശനാല്‍ ആശ്രമം 1858-ല്‍ വരാപ്പുഴ മെത്രാപ്പോലീത്താ ചാവറയച്ചനു കൈമാറി. കഠിനമായ മലമ്പനിയും മറ്റു പ്രതികൂലസാഹചര്യങ്ങളും നിമിത്തം കാലക്രമത്തില്‍ ഈ ആശ്രമം നിന്നുപോയി. | |||
പുളിങ്കുന്ന് ആശ്രമത്തിന്റെ ആരംഭം 1861-ല്‍ ആണ്, അതിന്റെ 150-ാം ജൂബിലിയാണല്ലൊ ഇപ്പോള്‍ ആഘോഷിക്കുന്നത്. | |||
സഭയുടെ നാമധേയത്തിനുണ്ടായ മാറ്റം | |||
മാന്നാനത്ത് ആരംഭിച്ച സന്യാസസഭയ്ക്ക് കര്‍മ്മെലീത്താ മൂന്നാംസഭ എന്ന നാമധേയം ചരിത്രപരമായും, ആശയപരമായും, സാഹചര്യപരമായും യോജിച്ചതല്ലെന്ന് പണ്ഡിതലോകത്തിനു ബോധ്യപ്പെട്ടിരുന്നു. | |||
പൌരസ്ത്യ കാര്യങ്ങളില്‍ അഗാധ പണ്ഡിതനും റോമായില്‍ പൌരസ്ത്യ സഭകള്‍ക്കായുള്ള തിരുസംഘത്തിന്റെ കാര്യദര്‍ശിയുമായിരുന്ന കര്‍ദ്ദിനാള്‍ തിസ്സരാങ് തിരുമേനിയുടെ നിര്‍ദ്ദേശപ്രകാരം ഈ സഭയുടെ നിയമങ്ങള്‍ പരിഷ്കരിക്കുകയും അതോടൊപ്പം 1959-ല്‍ സഭയുടെ പേര് അമലോത്ഭവമറിയത്തിന്റെ കര്‍മ്മെലീത്താസഭ (ഇമൃാലഹശലേ ീള ങമ്യൃ കാാമരൌഹമലേ ഇ.ങ.ക.) എന്ന് ഔദ്യോഗികമായി മാറ്റുകയും ചെയ്തു. (സഭയുടെ ആരംഭകാലത്തെക്കുറിച്ചു പറയുമ്പോഴും സി.എം.ഐ. എന്നു നിര്‍ദ്ദേശിച്ചുകൊണ്ടാണ് ഇപ്പോള്‍ എഴുതാറുള്ളത്.) | |||
ചാവറയച്ചന്റെ ദീര്‍ഘവീക്ഷണവും വിശുദ്ധിയും | |||
കേരളത്തിലെ മാര്‍ത്തോമ്മാ നസ്രാണിസമുദായത്തിന് അഭിവൃദ്ധികൈവരുത്തുവാനുള്ള പല പദ്ധതികളും ചാവറയച്ചന്‍ ദീര്‍ഘവീക്ഷണത്തോടെ ആവിഷ്കരിച്ചു. നസ്രാണികളില്‍ പുത്തന്‍കൂര്‍ വിഭാഗത്തില്‍ നിന്നിരുന്നവരുടെ പുനരൈക്യം ലക്ഷ്യം വച്ച് മാവേലിക്കരയില്‍ ഒരു ആശ്രമം തുടങ്ങുവാന്‍ അദ്ദേഹം പദ്ധതി ഇട്ടിരുന്നെങ്കിലും അതു നടന്നില്ല. പഴയകൂറ്റുകാരുടെ അഭിവൃദ്ധിയുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പതിക്കേണ്ട അവസരമായിരുന്നു അന്ന്. ഔപചാരിക വിദ്യാഭ്യാസം അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു. നസ്രാണി യുവാക്കളില്‍ സാമ്പത്തിക സൌകര്യമുള്ളവര്‍ ആശാന്മാരുടെ കീഴില്‍ എഴുത്തും വായനയും കണക്കും അഭ്യസിച്ചിരുന്നതല്ലാതെ പൊതുരംഗങ്ങളില്‍ പ്രവര്‍ത്തിക്കത്തക്ക ഔപചാരിക വിദ്യാഭ്യാസയോഗ്യത നേടിയിരുന്നില്ല. ഇത് സമുദായത്തിന്റെ അഭിവൃദ്ധിക്കുതന്നെ തടസ്സമായിരുന്നു. പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്കുക വളരെ അപൂര്‍വ്വമായിരുന്നു. വരാപ്പുഴ മിഷനറിമാര്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാതിരുന്നതുകൊണ്ട് ചാവറയച്ചന്‍ ആഢ്യഭാഷയായ സംസ്കൃതം ക്രൈസ്തവരെയും പഠിപ്പിക്കുന്നതിനായി മാന്നാനത്ത് ഒരു സ്കൂള്‍ ആരംഭിച്ചു. പിന്നീട് അദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും പ്രേഷിതപ്രവര്‍ത്തനഫലമായി വിശ്വാസം സ്വീകരിച്ച ദളിത് ക്രൈസ്തവര്‍ക്കായി തുരുത്തുമാലിയുടെ കുന്നില്‍ (വില്ലൂന്നി) ഒരു വിദ്യാലയവും കുരിശുപുരയും സ്ഥാപിച്ചതായി പാറപ്പുറത്തു വര്‍ക്കിയച്ചന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മാന്നാനത്തു സ്കൂള്‍ ആരംഭിച്ചപ്പോള്‍ ഈ സ്കൂള്‍ നിര്‍ത്തലാക്കി. ചാവറയച്ചന്റെ കാലത്തു നിലവില്‍ വന്ന ആശ്രമങ്ങളോടനുബന്ധിച്ച് ദലിതര്‍ക്കുവേണ്ടി വേദപാഠശാലകള്‍ സ്ഥാപിക്കുകയും അവരുടെ ആദ്ധ്യാത്മികകാര്യങ്ങള്‍ കൊവേന്തകളില്‍ നിന്നു നടത്തുകയും ചെയ്തിരുന്നു. | |||
സമുദായോദ്ധാരണത്തിന് വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് ചാവറയച്ചന്‍ മനസ്സിലാക്കിയിരുന്നു. വൈദികര്‍ക്കു നല്ല സെമിനാരി വിദ്യാഭ്യാസം നല്കുന്നതിനായി മാന്നാനത്തിനു പുറമെ, എല്‍ത്തുരുത്ത്, വാഴക്കുളം, പുളിങ്കുന്ന് എന്നീ ആശ്രമങ്ങളോടുനുബന്ധിച്ചും രൂപതാ വൈദികര്‍ക്കായി സെമിനാരികള്‍ നടത്തിയിരുന്നതു കൂടാതെ, പല ആശ്രമങ്ങളോടനുബന്ധിച്ചും ജാതിമത വര്‍ഗ്ഗഭേദമെന്യെ സാധാരണ ജനങ്ങള്‍ക്ക് ഔപചാരിക വിദ്യാഭ്യാസം നല്കാന്‍ സ്കൂളുകള്‍ സ്ഥാപിക്കപ്പെട്ടു. വിദ്യാഭ്യാസം രണ്ടാം വെളിച്ചമാകുന്നു എന്ന മാര്‍ അപ്രേമിന്റെ വാക്യം ചാവറയച്ചന്‍ ഒരു ലേഖനത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇന്ന് സി.എം.ഐ സഭയുടെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്ന് വിദ്യാഭ്യാസപ്രവര്‍ത്തനമാണ്. | |||
മലയാളത്തിലെ പെണ്‍പൈതങ്ങളുടെ വിദ്യാഭ്യാസത്തിനും പുണ്യാഭിവൃദ്ധിക്കുമായി ലെയോപ്പോള്‍ദ് മിഷനറിയോടൊപ്പം ചാവറയച്ചന്‍ 1866-ല്‍ സ്ഥാപിച്ച സി.എം.സി സഭ ഇന്ന് സ്ത്രീ വിദ്യാഭ്യാസരംഗത്തും, ആതുരസേവനം, പ്രേഷിത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ തുറകളിലും കാര്യക്ഷമമായി തണല്‍വീശുന്ന ഒരു വടവൃക്ഷമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആദ്യം ഒരു പനമ്പുമഠവും പിന്നീട് 1867-ല്‍ എണ്ണായിരം രൂപയോളം പിരിച്ചെടുത്ത് കൂനമ്മാവിലെ ആദ്യ മഠവും പണികഴിപ്പിച്ചത് ചാവറയച്ചനാണ്. കൂടാതെ കൂനമ്മാവില്‍ പാര്‍ത്തുകൊണ്ട് അവരുടെ ആദ്ധ്യാത്മികനിയന്ത്രണവും മലയാളത്തില്‍ കാര്യമായി നടത്തിയിരുന്നത് അദ്ദേഹമാണ്. | |||
അഗതികളായ വൃദ്ധരെ പരിരക്ഷിക്കാന്‍ അദ്ദേഹം സ്വദേശമായ കൈനകരിയില്‍ ഒരു ഉപവിശാല ആരംഭിച്ചത് ഇന്നും നിലനില്ക്കുന്നു. കേരള നസ്രാണികള്‍ക്ക് ആവശ്യമായ ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ അച്ചടിക്കാന്‍ മാന്നാനത്ത് 1846-ല്‍ അദ്ദേഹം ഒരു മരപ്രസ്സ് സ്ഥാപിച്ചത് ഇന്ന് ആധുനിക സാങ്കേതിക വിദ്യകളോടുകൂടിയ ഒരു വലിയ പ്രസ്സായി വളര്‍ന്നിരിക്കുന്നു. | |||
പള്ളികളില്‍ ഞായറാഴ്ച പ്രസംഗം, ധ്യാനപ്രസംഗങ്ങള്‍ തുടങ്ങിയവ നടത്തുവാന്‍ അദ്ദേഹം ഏര്‍പ്പാടുചെയ്യുകയും അദ്ദേഹവും മറ്റു സന്ന്യാസി വൈദികരും അതിനു മുന്നിട്ടിറങ്ങുകയും ചെയ്തു. സാമ്പത്തികഞെരുക്കം അനുഭവിക്കുന്ന അവസരങ്ങളില്‍ അദ്ദേഹം പള്ളിയില്‍ കയറി പ്രാര്‍ത്ഥിക്കുകയാണ് ആദ്യം ചെയ്തിരുന്നത്. അതിന്റെ ഫലമായി അപ്രതീക്ഷിതമായി അദ്ദേഹത്തിനു സാമ്പത്തികസഹായം ലഭിച്ചിട്ടുണ്ട്. സമൂഹത്തില്‍ ധ്യാനസമയത്ത് പ്രണിധാനമഗ്നനായി മുട്ടിന്മേല്‍ നിന്നിരുന്ന അദ്ദേഹത്തെ അടുത്തുള്ളവര്‍ പതുക്കെ സ്പര്‍ശിച്ചാണ് സമയം കഴിഞ്ഞു എന്നറിയിച്ചിരുന്നത്. | |||
പരിശുദ്ധാരൂപി നിറഞ്ഞ മനുഷ്യന്‍ എന്നാണ്് അദ്ദേഹത്തെ അടുത്തറിഞ്ഞിരുന്നവര്‍ വിശേഷിപ്പിച്ചിരുന്നത്. നമ്മുടെ നാട്ടില്‍ പ്രോട്ടസ്റ്റന്റ് ചിന്താഗതിയും ദൈവശാസ്ത്രവും സ്വീകരിച്ച ഒരു കൂട്ടം ആളുകള്‍ പുത്തന്‍കുറ്റുകാരില്‍നിന്നു വേര്‍പിരിഞ്ഞ് മാര്‍ത്തോമ്മാക്കാര്‍ എന്ന സഭാ സമൂഹമായിത്തീര്‍ന്നു. ചാവറയച്ചന്റെ സമകാലികനായിരുന്ന അവരുടെ ഒരു മെത്രാന്‍ ഇങ്ങനെ പറഞ്ഞതായി കേട്ടിട്ടുണ്ട്: | |||
നമ്മുടെ നാട്ടില്‍ നിന്ന് ആരാണുമോക്ഷത്തില്‍ പോവുക ? വല്ല ചാവറയോ മറ്റോ പോകുമായിരിക്കും. ഞാന്‍ അയാളുടെ തുകല്‍വാറില്‍ പിടിച്ച് മോക്ഷത്തിലേക്കുപോകും. | |||
സി.എം.ഐ. സഭയും സ്വജാതി മെത്രാന്‍ പ്രസ്ഥാനവും | |||
നസ്രാണികള്‍ ഒന്നടങ്കം വിദേശമിഷനറിമാരുടെ ഭരണത്തില്‍ അതൃപ്തരായിരുന്ന കാലമായിരുന്നു അത്. മെസൊപ്പൊട്ടേമിയായില്‍ നിന്ന് കത്തോലിക്കനായ ബാബേല്‍ പാത്രിയര്‍ക്കീസ് പണ്ടത്തേതുപോലെ തങ്ങളെ ഭരിക്കാന്‍ ഒരു കല്‍ദായസുറിയാനി മെത്രാനെ അയച്ചുതരണമെന്ന് അവര്‍ നിവേദനങ്ങള്‍ അയയ്ക്കുകയും ചിലര്‍ അവിടെവരെ പോവുകയും ചെയ്തിരുന്നു. എന്നാല്‍ മിഷനറിമാരുടെ എതിര്‍പ്പുമൂലം മാര്‍പ്പാപ്പാ ബാബേല്‍ പാത്രിയര്‍ക്കീസിന് അനുവാദം നല്കിയിരുന്നില്ല. ഇക്കാര്യത്തിന്‍ സി.എം.ഐ. വൈദികര്‍ക്കും അങ്ങേയറ്റം താല്പര്യമായിരുന്നു. അങ്ങനെ വരുന്നയാള്‍ മാര്‍പ്പാപ്പയുടെ അനുവാദത്തോടുകൂടിവരണം എന്ന നിഷ്കര്‍ഷമാത്രമേ ചാവറയച്ചന്‍ വച്ചിരുന്നുള്ളൂ. അങ്ങനെയിരിക്കെ 1861-ല്‍ കത്തോലിക്കനായ ബാബേല്‍ പാത്രിയര്‍ക്കീസ് മാര്‍ തോമ്മാ റോക്കോസ് എന്ന മെത്രാനെ കേരളത്തിലെ സ്ഥിതിഗതികള്‍ പഠിച്ച് റിപ്പോര്‍ട്ടു ചെയ്യുക എന്ന ദൌത്യവുമായി അയച്ചു. അദ്ദേഹത്തിന് അത്യുജ്ജലമായ വരവേല്പാണ് നസ്രാണി സമുദായം തങ്ങളുടെ വൈദികരുടെ നേതൃത്വത്തില്‍ നല്കിയത്. ഇക്കാര്യം മുകളില്‍ പ്രസ്താവിച്ചിട്ടുണ്ടല്ലൊ. അദ്ദേഹത്തിന്റെ പക്കല്‍ മാര്‍പ്പാപ്പായുടെ അധികാരപത്രം ഉണ്ടോ എന്നറിയുവാന്‍ ചാവറയച്ചന്‍ ഒന്‍പതാം പീയൂസ് മാര്‍പ്പാപ്പയ്ക്ക് എഴുതി. അനുവാദമില്ലാതെയാണ് അദ്ദേഹം കേരളത്തില്‍ എത്തിയിരിക്കുന്നത് എന്ന് മാര്‍പ്പാപ്പയുടെ കത്തില്‍നിന്നു മസ്സിലാക്കിയ അദ്ദേഹം റോക്കോസിനെ ചെറുത്തു. ഈയവസരത്തില്‍ വരാപ്പുഴ മെത്രാപ്പോലീത്താ അദ്ദേഹത്തെ സുറിയാനിക്കാരുടെ വികാരിജനറാളായി നിയമിച്ചു. ഈ പദവി ഉപയോഗിച്ച് അദ്ദേഹം റോക്കോസ് പക്ഷക്കാരെ തിരികെ കൊണ്ടുവരികയും റോക്കോസിനെ മടക്കി അയയ്ക്കുകയും ചെയ്തു. എന്നാല്‍ റോക്കോസ് മടങ്ങിപ്പോയതോടുകൂടി അദ്ദേഹത്തിന്റെ വികാരിജനറാള്‍ സ്ഥാനവും ഇല്ലാതായി. ഇവിടത്തെ സ്ഥിതി മനസ്സിലാക്കിയ പരിശുദ്ധ സിംഹാസനം ചാവറയച്ചനെ പഴയകുറ്റുക്കാരുടെ മെത്രാനാക്കി പ്രശ്നം പരിഹരിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ വരാപ്പുഴ മിഷനറിമാരുടെ എതിര്‍പ്പുമൂലം അതു നടന്നില്ല. അദ്ദേഹത്തെ വികാരിജനറാളായി നിയമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടുള്ള നിയമനപത്രമാണ് വരാപ്പുഴയില്‍ നിന്നു നല്കിയത്. എന്നാല്‍ അദ്ദേഹത്തെ മെത്രാനാക്കാന്‍ ആലോചിച്ച് റോമായില്‍നിന്ന് അഭിപ്രായം ചോദിച്ചപ്പോള്‍ മിഷനറിമാര്‍ അദ്ദേഹത്തെ ചിത്രീകരിച്ചത് പാവവും, കിഴവനും, അറിവില്ലാത്തവനും എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ഉപയോഗിച്ചാണ്. ഈ കത്ത് റോമായിലെ ഈടുവയ്പില്‍നിന്ന് ഗവേഷണ വിദ്യാര്‍ത്ഥികള്‍ കണ്ടെടുത്തിട്ടുണ്ട്. ചാവറയച്ചന്റെ ആത്മപിതാവും അദ്ദേഹത്തെ അത്യധികം ആദരിച്ചിരുന്നവനുമായ ലെയോപ്പോള്‍ദു മിഷനറിയും ഈ കത്തില്‍ ഒപ്പുവച്ചു എന്നത് അവിശ്വസനീയമെങ്കിലും യാഥാര്‍ത്ഥ്യമാണ്്. ചാവറയച്ചന്‍ പുണ്യ പരിമളത്തോടെ 1871 ജനുവരി 3-ാം തീയതി നിര്യാതനായി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പാ 1986 ഫെബ്രുവരി 8-ാം തീയതി കോട്ടയത്തുവച്ച് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവന്‍ ആയി പ്രഖ്യാപിച്ചു. | |||
നാട്ടുമെത്രാനുവേണ്ടിയുള്ള പരിശ്രമങ്ങളും കൊവേന്തകളും | |||
ചാവറപ്പിതാവിന്റെ മരണശേഷവും സി.എം.ഐ. ആശ്രമങ്ങള്‍ സഭാഭരണസംബന്ധമായ സ്വാതന്ത്യ്രത്തിനുവേണ്ടി റോമായിലേക്കു നിവേദനങ്ങള്‍ അയച്ചുകൊണ്ടിരുന്നു. ഇടവക വൈദികനായ നിധീരിക്കല്‍ മാണിക്കത്തനാര്‍ തുടങ്ങിയ മഹാരഥന്മാര്‍ മാന്നാനത്തെ നിത്യസന്ദര്‍ശകരായിരുന്നു. മാന്നാനം ആശ്രമത്തില്‍വച്ച് അവര്‍ പല നിവേദനങ്ങളും തയ്യാറാക്കി റോമായിലേക്ക് അയച്ചുകൊണ്ടിരുന്നു. പണ്ട് വരാപ്പുഴ മിഷനറിമാര്‍ വഴിക്കുമാത്രമേ റോമായിലേക്ക് കത്തയ്ക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഇപ്പോള്‍ തപാല്‍ സൌകര്യങ്ങള്‍ വര്‍ദ്ധിച്ചതിനാല്‍ നേരിട്ടു റോമായുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിച്ചുതുടങ്ങി. കല്‍ദായ സുറിയാനി മെത്രാന്‍ എന്ന ചിന്താഗതി ഭേദപ്പെടുത്തി പഴയകുറ്റുകാരനായ നാട്ടുമെത്രാന്‍ എന്ന ആശയത്തിലേക്ക് അവര്‍ വന്നു. അന്നു വരാപ്പുഴയില്‍ ഭരണം നടത്തിയിരുന്ന ലെയൊനാര്‍ദോ മെല്ലാനോ എന്ന കര്‍മ്മലീത്താ ഇറ്റാലിയന്‍ മെത്രാപ്പോലീത്തായ്ക്ക് ഇത് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഈ ആവശ്യം പറഞ്ഞ് റോമായിലേക്കെഴുതിയാല്‍ അതു പാപമായിരിക്കുമെന്നും അങ്ങനെയുള്ള പാപം വിമോചിക്കാന്‍ മെത്രാനു മാത്രമേ അധികാരമുള്ളൂ എന്നും അദ്ദേഹം പ്രഖ്യാപിച്ചു. മേലധികാരസ്ഥാനത്തു പരാതി പറയുകയോ ആവശ്യങ്ങള്‍ അറിയിക്കുകയോ ചെയ്യുന്നത് പാപമാണുപോലും! ഇതിലെ യുക്തിരാഹിത്യം ചരിത്രവിദ്യാര്‍ത്ഥികളെ ഇന്നും ചിരിപ്പിക്കുന്നു. | |||
ഏഴുവ്യാകുലങ്ങളും പുളിങ്കുന്നു കൊവേന്തയും | |||
അന്നു സി.എം.ഐ. സഭ മെത്രാന്റെ കീഴിലുള്ള ഒരുസഭയായിരുന്നു. അദ്ദേഹത്തിന് ഇഷ്ടപ്പെടാത്തവരെയെല്ലാം സഭയില്‍ നിന്നു നീക്കം ചെയ്യാം. അങ്ങനെ ലെയോനാര്‍ദോ മെല്ലാനോ സി.എം.ഐ. സഭയില്‍ നിന്ന് ഏഴുപേരെ ബഹിഷ്കരിച്ചു. അവരാണ് ഏഴുവ്യാകുലങ്ങള്‍ എന്ന് കേരള സഭാചരിത്രത്തില്‍ അറിയപ്പെടുന്നത്. സി.എം.ഐ. ആശ്രമങ്ങള്‍ എല്ലാം തന്നെ നാട്ടുമെത്രാനെ ലഭിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ കേന്ദ്രങ്ങള്‍ ആയിരുന്നെങ്കിലും മാന്നാനവും പുളിങ്കുന്നുമാണ് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നത്. ബഹിഷ്കരണം 1876 ല്‍ നടന്നു. ഏഴുവ്യാകുലങ്ങള്‍ താഴെപ്പറയുന്നവരാണ്. | |||
1. പുളുങ്കുന്ന് പഴേപറമ്പില്‍ ളൂയിസച്ചന്‍ | |||
2. ഭരണങ്ങാനം തറവട്ടത്തില്‍ ഹില്ലാരിയോസച്ചന്‍ | |||
3. കൈനകരി ചാവറ യൌസേപ്പച്ചന്‍ | |||
4. ഞാറയ്ക്കല്‍ ശങ്കുരിക്കല്‍ പൌലോസച്ചന്‍ | |||
5. ആരക്കുഴ മാതേക്കല്‍ മത്തായി അച്ചന്‍ | |||
6. ഭരണങ്ങാനം മീനാട്ടൂര്‍ മാണിയച്ചന്‍ | |||
7. പൂവത്തുശേരി ഇരുമ്പന്‍ (കീരി) ഗീവര്‍ഗീസച്ചന്‍ | |||
മേല്പറഞ്ഞവരില്‍ ആദ്യത്തെ മൂന്നുപേര്‍ മാന്നാനം ആശ്രമവാസികളായിരുന്നു. ശങ്കുരിക്കലച്ചന്‍ പുളിങ്കുന്ന് ആശ്രമവാസിയായിരുന്നുവെന്നു ചരിത്രത്തില്‍ കാണുന്നു. അവസാനത്തെ മൂന്നുപേരും പുളിങ്കുന്നുമായി ബന്ധപ്പെട്ടവരാണെന്നാണ് സാഹചര്യത്തില്‍നിന്നു മനസ്സിലാകുന്നത്. അവരെ വാഴക്കുളത്തേക്കോ കൂനമ്മാവിലേക്കോ അയച്ചശേഷം അവിടങ്ങളില്‍ വച്ച് പുറത്താക്കല്‍ കല്പനകൊടുത്തതായിട്ടാണ് കാണുന്നത്. | |||
ഇവരെ കൂടാതെ പ്ളാത്തോട്ടത്തില്‍ ദേവസ്യാച്ചന്‍, ചാക്യാത്തു സ്തനിസ്ളാവോസച്ചന്‍, മംഗലത്തു യാക്കോബച്ചന്‍ എന്നിവരെയും നാട്ടുമെത്രാന്‍ പ്രസ്ഥാനത്തിന്റെ വക്താക്കളായി മനസ്സിലാക്കി പുളിങ്കുന്നില്‍ നിന്ന് സ്ഥലം മാറ്റി. എന്നാല്‍ ഇവരെ മെത്രാപ്പോലീത്താ സഭയില്‍ നിന്നും ബഹിഷ്കരിച്ചില്ല. | |||
ലെയൊനാര്‍ദൊ മെല്ലാനോ മെത്രാപ്പോലീത്താ വേറെ ചിലരെയും സഭയില്‍നിന്നു ബഹിഷ്കരിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ പരിശുദ്ധ സിംഹാസനം ഈ വിവരം അറിഞ്ഞയുടനെ ബഹിഷ്കരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കല്പിച്ചു. ബഹിഷ്കൃതരായവര്‍ക്ക് വീണ്ടും സഭയില്‍ പ്രവേശിക്കാന്‍ പരിശുദ്ധ സിംഹാസനം അനുവാദം നല്കിയെങ്കിലും പുറത്തുനിന്നുകൊണ്ട് തങ്ങളുടെ സംരംഭം ശക്തിപ്പെടുത്താനാണ് അവര്‍ തീരമാനിച്ചത്. | |||
പഴയകുറ്റുകാരെ സന്ദര്‍ശിച്ച് അവരുടെ യഥാര്‍ത്ഥ സ്ഥിതിയും പരാതികളും മനസ്സിലാക്കി റിപ്പോര്‍ട്ടുചെയ്യാനും, അക്കാലത്ത് മാര്‍പ്പാപ്പായുടെ അനുവാദമില്ലാതെ ഇവിടെയെത്തിയ മാര്‍ ഏലിയാ മേലൂസ് എന്ന കല്‍ദായമെത്രാന്‍ നിമിത്തം ഇവിടെയുണ്ടായ മേലൂസ് ശീശ്മ അവസാനിപ്പിക്കാനും ലെയോ മോയ്റിന്‍ എന്ന മെത്രാനെ 9-ാം പീയൂസ് മാര്‍പ്പാപ്പാ 1876 ല്‍ നിയോഗിച്ചു. അദ്ദേഹത്തെ കൊച്ചിയില്‍നിന്നും ആഘോഷമായി മാന്നാനത്തേക്കു ജലമാര്‍ഗ്ഗം ആനയിച്ചു. ബോട്ടുകളും വള്ളങ്ങളും അടങ്ങുന്ന മുന്നൂറോളം ജലവാഹനങ്ങളും അവയില്‍ വെള്ളിക്കുരിശുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവയുമാണ് അദ്ദേഹത്തിന് അകമ്പടി സേവിച്ചത്. മാന്നാനത്ത് നാലുദിവസത്തെ സമ്മേളനമാണു നടന്നത്. യഥാര്‍ത്ഥ സ്ഥിതി മനസ്സിലാക്കിയ മോയ്റിന്‍ പഴയകുറ്റുകാര്‍ക്ക് വളരെ അനുകൂലമായ റിപ്പോര്‍ട്ടാണ് റോമായിലേക്കയച്ചത്. സി.എം.ഐ. സഭയിലെ ഏറ്റം മികച്ചവരെയാണ് ദുര്‍വൃത്തര്‍ എന്നു മുദ്രകുത്തി സഭയില്‍ നിന്നും ലെയൊനാര്‍ദോ മെത്രാപ്പോലീത്താ ബഹിഷ്കരിച്ചത് എന്ന് ആ റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. ഈ കഷ്ടപ്പാടുകളെല്ലാം ഫലം കണ്ടത് 1896 ല്‍ പരിശുദ്ധ സിംഹാസനം പഴയകുറ്റുനസ്രാണികളെ ഭരിക്കാന്‍ മൂന്നു നാട്ടുമെത്രാന്മാരെ നിയമിച്ചപ്പോളാണ്. കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ പട്ടണങ്ങള്‍ കേന്ദ്രമാക്കി മാര്‍ മാത്യു മാക്കീല്‍, മാര്‍ ളൂയിസ് പഴേപറമ്പില്‍, മാര്‍ ജോണ്‍ മേനാച്ചേരി എന്നിവരെ യഥാക്രമം ഈ സ്ഥലങ്ങളില്‍ സഭാഭരണാധികാരികളാക്കി മൂന്നൂറു കൊല്ലത്തോളം ദീര്‍ഘിച്ച വിദേശ ലത്തീന്‍ മിഷനറിമാരുടെ സഭാഭരണം അവസാനിപ്പിച്ചു. എറണാകുളത്തു നിയമിതനായ മാര്‍ ളൂയീസ് പഴേപറമ്പില്‍ ഏഴുവ്യാകുലങ്ങളില്‍ ഒരാളും പുളിങ്കുന്നുകാരനും ആയിരുന്നു എന്ന കാര്യം ഇവിടെ ആഹ്ളാദപൂര്‍വ്വം അനുസ്മരിക്കാം. | |||
മേല്പറഞ്ഞ മെത്രാന്മാര്‍ വികാരി അപ്പസ്തോലിക്കാ എന്ന സ്ഥാനപ്പേരോടുകൂടെയാണ് നിയമിതരായത്. അവരുടെ ഭരണത്തിന്‍ കീഴിലുള്ള പ്രദേശങ്ങള്‍ക്ക് വികാരിയാത്തുകള്‍ എന്നുമാണ് പേരുകള്‍ നല്കപ്പെട്ടിരുന്നത്. തിരുസ്സഭാ ചരിത്രത്തില്‍ നമ്മള്‍ കേള്‍ക്കുന്ന വാക്കാണ് വികാരിയാത്ത് എന്നത്. പകരക്കാരന്‍ എന്നര്‍ത്ഥമുള്ള വികാരിയൂസ് (ഢശരമൃശൌ) എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. പള്ളിവികാരി എന്നു മലയാളത്തില്‍ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഒരു ഇടവക സമൂഹത്തെ മെത്രാനു പകരം നേരിട്ടു ഭരിക്കുന്ന വൈദികന്‍ എന്നാണ്. വികാരിയാത്ത് എന്നുപറയുമ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ടത് മാര്‍പ്പാപ്പായുടെ നേരിട്ടുള്ള ഭരണത്തില്‍ കീഴിലുള്ള ഒരു പ്രദേശത്തെ വിശ്വാസി സമൂഹം എന്നാണ്. മാര്‍പ്പാപ്പ തനിക്കുപകരം ഇവിടെ ഭരണം നടത്താന്‍ ഒരു മെത്രാനെയോ, മെത്രാപ്പോലീത്തായെയോ നിയോഗിക്കുന്നു. ഈ പകരക്കാരന്‍ ശ്ളൈഹീക വികാരി അഥവാ വികാരി അപ്പസ്തോലിക്കാ (ഢശരമൃ അുീീഹശര) എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെടുന്നത്. (ഇങ്ങനെയുള്ള വികാരി അപ്പസ്തോലിക്കാമാര്‍ പഴയകാലത്തു നിലവിലിരുന്നതും ഇപ്പോള്‍ ഇല്ലാത്തതുമായ ഏതെങ്കിലും രൂപതയുടെയോ അതിരൂപതയുടെയോ മെത്രാനോ, മെത്രാപ്പോലീത്തായോ ആയിട്ടായിരിക്കും വാഴിക്കപ്പെടുക. രൂപതാഭരണം ഇല്ലാത്ത മേല്പട്ടക്കാര്‍ക്കെല്ലാം ഇതുപോലുള്ള സ്ഥാനിക രൂപതകള്‍ (ഠശൌഹമൃ ടലല) നല്കുന്നു. പുരാതനകാലത്ത് മദ്ധ്യപൂര്‍വ്വ ദേശത്തും വടക്കേ ആഫ്രിക്കയിലും ഉണ്ടായിരുന്ന രൂപതകളും അതിരൂപതകളുമാണിവ). ഒരു വികാരിയാത്ത് സുസജ്ജമായിക്കഴിയുമ്പോള്‍ മാര്‍പ്പാപ്പാ അതിനെ രൂപതയായോ അതിരൂപതയായോ ഉയര്‍ത്തുകയും അവിടെ സ്ഥാനിക മെത്രാനെയോ മെത്രാപ്പോലീത്തായെയോ നിയമിക്കുകയും ചെയ്യുന്നു. പഴയകുറ്റുകാരായ നസ്രാണികള്‍ക്ക് ലഭിച്ച വികാരിയാത്തുകള്‍ പില്‍ക്കാലത്ത് ഇങ്ങനെ ഉയര്‍ത്തപ്പെട്ടു. | |||
മേല്പറഞ്ഞ നസ്രാണി വികാരി അപ്പസ്തോലിക്കാമാര്‍ ശ്രീലങ്കയിലെ കാന്‍ഡിയില്‍ വച്ച് മാര്‍പ്പാപ്പായുടെ പ്രതിനിധി മോണ്‍സിഞ്ഞോര്‍ സലേസ്കിയില്‍നിന്ന് മെത്രാഭിഷേകം സ്വീകരിച്ച് 1896-ല്‍ തന്നെ കേരളത്തിലെത്തി സഭാഭരണം ഏറ്റെടുത്തു. ഇതിനുശേഷം അത്ഭൂത പൂര്‍വ്വമായ വളര്‍ച്ചയാണ് കത്തോലിക്കരായ മാര്‍ത്തോമ്മാ നസ്രാണികള്‍ കൈവരിച്ചത്. എന്നാല്‍ ഈ ആവേശത്തിമിര്‍പ്പിനിടയില്‍ ഒരു കാര്യം ശ്രദ്ധിക്കപ്പെട്ടില്ല: ഈ മെത്രാന്മാരുടെ ഭരണാധികാരം വടക്കു ഭാരതപ്പുഴയ്ക്കും, തെക്കു പമ്പാനദിക്കും, കിഴക്ക് സഹ്യപര്‍വ്വതത്തിനും, പടിഞ്ഞാറ് അറേബ്യന്‍ കടലിനും ഇടയ്ക്കുള്ള വളരെ പരിമിതമായ പ്രദേശത്ത് ഒതുക്കപ്പെട്ടു. ഇന്‍ഡ്യ മുഴുവന്റെയും മെത്രാപ്പോലീത്തായും കവാടവും എന്ന സ്ഥാനപ്പേരും അധികാരവും, സഭയുടെ പവിത്രാധികാരത്തിന് (ഒശലൃമൃരവ്യ) നഷ്ടപ്പെട്ടു. ഈ സീമകള്‍ക്കു പുറത്തുള്ള നസ്രാണികളുടെ വിശ്വാസസംരക്ഷണത്തിന് അവരുടെ തന്നെ ഇടയന്മാര്‍ പരിശ്രമിക്കാനുള്ള അവസരമാണു നഷ്ടപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടില്‍ നസ്രാണി സഭയുടെ പാരമ്പര്യത്തെപ്പറ്റി ധാരാളം പഠിക്കുകയും, എഴുതുകയും, അതിന്റെ അവകാശങ്ങള്‍ വീണ്ടെടുക്കുന്നതിന് ഏറ്റവുമധികം പരിശ്രമിക്കുകയും ചെയ്ത സി.എം.ഐ. സഭാംഗമായ റവ.ഡോ.പ്ളാസിഡ് ജെ. പൊടിപാറയുടെ പരിശ്രമഫലമായി ഈയവസ്ഥയ്ക്ക് കുറെയൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഇന്‍ഡ്യ മുഴുവനിലും വിദേശങ്ങളിലും ചിതറിപ്പാര്‍ക്കുന്ന പഴയ കൂറ്റു നസ്രാണികള്‍ക്ക് പരിരക്ഷണം നല്കാനും സ്വന്തം ഇടയന്മാരെ നല്കാനുമുള്ള പൂര്‍ണ്ണസ്വാതന്ത്യ്രം അവരുടെ പവിത്രാധികാരത്തിന് ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു. | |||
നസ്രാണികളുടെ വിശ്വാസപാരമ്പര്യവും സ്ഥിരതയും പഠിച്ചറിഞ്ഞിരുന്ന പണ്ഡിതനായ കര്‍ദ്ദിനാള്‍ തിസ്സരാങ് തിരുമേനി റോമായില്‍ പൌരസ്ത്യ സഭകള്‍ക്കായുള്ള തിരുസ്സംഘത്തിന്റെ കാര്യദര്‍ശിയായിരിക്കെ മുന്‍പറഞ്ഞ പ്ളാസിഡച്ചനെ തന്റെയും തിരുസംഘത്തിന്റെയും ആലോചനക്കാരനായി 1954 ല്‍ റോമായിലേക്കു വിളിപ്പിച്ചു. പ്ളാസിഡച്ചന്റെ പരിശ്രമഫലമായി പഴയ അതിര്‍ത്തികളുടെ വെളിയിലേക്കും നസ്രാണിസഭാഭരണം വ്യാപിച്ചു. കര്‍ദ്ദിനാള്‍ തിസ്സരാങ്ങും പ്ളാസിഡച്ചനും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും അവര്‍ ആരംഭിച്ച നല്ലകാര്യം തുടര്‍ന്നുകൊണ്ടിരിക്കുന്നു. തല്‍ഫലമായി മാര്‍ത്തോമ്മാ നസ്രാണികളുടെ വിശ്വാസചൈതന്യം വര്‍ദ്ധിക്കുകയും ഏറ്റം കൂടുതല്‍ ദൈവവിളികളും അഭിവൃദ്ധിയുമുള്ള വ്യക്തിസഭയായി അത് സാര്‍വത്രികസഭയെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. | |||
|} | |} |