Jump to content
സഹായം

"സെന്റ് ജോർജ് യു.പി.എസ്. വാഴൂർ ഈസ്റ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:


=== പ്രൈമറി സ്കൂൾ ===
=== പ്രൈമറി സ്കൂൾ ===
കൂടുതൽ കുട്ടികളെ ചേർക്കുന്നതിനുള്ള സൗകര്യത്തിനും സ്കൂളിന്റെ ഭാവി അഭിവൃദ്ധിക്കുമായി 1104 ഇടവത്തിൽ മലയാളം പ്രൈമറി സ്കൂൾ നാല് ക്ലാസ്സുകളോട് കൂടി ആരംഭിച്ചു. അധ്യാപകരും രക്ഷകർത്താക്കളും സ്ഥലവാസികളും 1108 അവസാനത്തോട് കൂടി കെട്ടിടം പണി പൂർത്തിയാക്കി. മലയാളം സ്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്ററായി ഒ. ഉണ്ണൂണ്ണി സാർ നിയമിതനായി. ഒരേ മാനേജ്മെന്റിലും ഒരേ പറമ്പിലും ഉള്ള എൽ. പി., യൂ. പി. സ്കൂളുകൾ ഒരേ ഹെഡ് മാസ്റ്ററുടെ ഭരണത്തിന് കീഴിലാക്കണമെന്ന പനമ്പള്ളി പദ്ധതിക്കനുസരിച്ച് മലയാളം സ്കൂൾ മിഡിൽ സ്കൂളിനോട് ചേർക്കപ്പെട്ടു.
==== രജത ജൂബിലി ====
ശ്രീ. എ. ജെയിംസ് സാറിന്റെ സേവനകാലത്ത് സെന്റ്. ജോർജ്സ് സ്കൂളിന്റെ രജതജൂബിലി സമുചിതമായി ആഘോഷിക്കപ്പെട്ടു. പൂർവ്വവിദ്യാർത്ഥിയായിരുന്ന മുൻ ആഭ്യന്തരമന്ത്രി പി. ടി. ചാക്കോ തദവസരത്തിൽ പങ്കെടുത്തു സംസാരിച്ചു.
==== സുവർണ്ണ ജൂബിലി ====
1974 - ൽ ശ്രീ. ടി. മത്തായി സാർ ഹെഡ് മാസ്റ്ററായിരുന്ന കാലത്താണ് സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കപ്പെട്ടത്.
==== സപ്തതി ====
1993 - 94 ൽ ശ്രീ. പി. ബാബുക്കുട്ടി സാർ ഹെഡ് മാസ്റ്ററായിരുന്നപ്പോൾ സ്കൂളിന്റെ സപ്തതി സമുചിതം ആഘോഷിക്കുകയുണ്ടായി. 
==== പ്ലാറ്റിനം ജൂബിലി ====
1998 - 99 ൽ ഹെഡ് മിസ്ട്രസ് ശ്രീമതി കെ. ഒ. മറിയാമ്മ ടീച്ചറിന്റെ സേവനകളാണ് സ്കൂളിന്റെ പ്ലേറ്റിനും ജൂബിലി ആഘോഷിച്ചത്. ഇതിനോടനുബന്ധിച്ച് തുറന്നു കിടന്ന ക്ലാസ് മുറികൾ ഭിത്തി കെട്ടി അടക്കുകയും എൽ. പി. കെട്ടിടം മേൽക്കൂര പൊളിച്ച് പുതുക്കിപ്പണിയുകയും ചെയ്തു.
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1245384" എന്ന താളിൽനിന്ന് ശേഖരിച്ചത്