Jump to content
സഹായം

"ജി യു പി എസ് പിണങ്ങോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ജി യു പി എസ് പിണങ്ങോട്/ചരിത്രം)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഒരു നാടിനെ വിജ്ഞാന ത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കാനുള്ള ഏക ആശ്രയവും പ്രതീക്ഷയുമായിരുന്ന ഈ വിദ്യാലയത്തിൽ നിന്നും പല തലമുറകളിലായി അനേകം വിദ്യാർത്ഥികൾ അറിവിന്റെ മധുരം നുകർന്നു പടിയിറങ്ങി, സമൂഹത്തിലെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നു.പരേതനായ പുനത്തിൽ മുഹമ്മദ് ഹാജിയുടെ മകൻ പുനത്തിൽ അബ്ദുറഹിമാൻ വാടക കെട്ടിടവും സ്ഥലവും സ്കൂളിനായി വിട്ടു തരികയും കൂടി ചെയ്തപ്പോൾ  വിദ്യാലയത്തിന് ഒരേക്കർ 40 സെന്റ് സ്ഥലം സ്വന്തമായി.2006 ഇൽ വിദ്യാലയത്തിൻെറ നൂറാം വാർഷികം ഉന്നത ജന പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിപുലമായി ആഘോഷിക്കുകയും. സ്കൂൾ ഗ്രൗണ്ട് നായി 50 സെന്റ് സ്ഥലം വിലകൊടുത്തു വാങ്ങുകയും ചെയ്തു. .2017 ഫെബ്രുവരി മാസത്തിൽ നൂറ്റി പതിനൊന്നാം വാർഷികം ബഹു വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഉന്നത രാഷ്ട്രീയ വ്യക്തിത്വങ്ങളും സാംസ്കാരിക നായകരും പൂർവ്വ അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ഒത്തൊരുമിച്ച വാർഷികാഘോഷ പരിപാടി നാടിന്റെ ഉത്സവമായിരുന്നു. വൈവിധ്യമാർന്ന കലാപരിപാടികളും നൂറ്റിപ്പതിനൊന്നാം വാർഷിക ആഘോഷത്തെ മികവുറ്റതാക്കി.{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
പതിനെട്ടാം നൂറ്റാണ്ടിൻെറ രണ്ടാംപകുതിയിൽ ആരംഭിക്കുകയും പത്തൊമ്പതാം നൂറ്റാണ്ടിൻെറആദ്യപാദത്തിൽ സജീവമാവുകയും ചെയ്ത കുടിയേറ്റ പ്രക്രിയയിലൂടെ വയനാടിന്റെ ചരിത്രത്തിൽ ഇടം പിടിച്ച ഒരു പ്രദേശമാണ് പിണങ്ങോട്.' പിണങ്ങളുടെ നാട് 'എന്നതിൽ നിന്നാണ് പിണങ്ങോട് എന്ന പദം ഉണ്ടായത് എന്ന് പറയപ്പെടുന്നു. ധാരാളം ശവങ്ങൾ അടക്കം ചെയ്ത പ്രദേശം ആയതുകൊണ്ടാവാം ഇങ്ങനെ ഒരു പേര് വന്നത് എന്ന് കരുതപ്പെടുന്നു.കോഴിക്കോട് ,മലപ്പുറം, കണ്ണൂർ ജില്ലകളിലെ പല പ്രദേശങ്ങളിൽ നിന്നും കുടിയേറിയ മുസ്ലിം വിഭാഗമാണ് കൂടുതലായും ഇവിടെ പാർപ്പുറപ്പിച്ചിരിക്കുന്നത്. കൃഷിയിലും, കാപ്പി എസ്റ്റേറ്റുകളിലെ ജോലിയിലും വ്യാപാരത്തിലുമാണ് ഇവർ ശ്രദ്ധയൂന്നിയത്. ഹൈന്ദവ സമൂഹത്തിലെ ഏതാനും വിഭാഗങ്ങളും, ആദിവാസികളിൽ പെട്ട പണിയ,കുറിച്യ വിഭാഗങ്ങളും ഇവിടെ ഉണ്ടായിരുന്നു.പിണങ്ങോട് പുഴക്കൽ എന്നറിയപ്പെട്ടിരുന്ന കണാഞ്ചേരി പുഴ മുതൽ വെങ്ങപ്പള്ളി വരെനീണ്ടു കിടന്നിരുന്ന ഈ പ്രദേശത്ത് സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങൾ സജീവമായി നടന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നുവന്നത്.
 
ജി യു പി സ്കൂൾ പിണങ്ങോട് എന്നറിയപ്പെടുന്ന ഈ സ്ഥാപനത്തിന്റെ തുടക്കം 1905ൽ കണാഞ്ചേരി പുഴക്കടുത്തുള്ള ഒരു പ്രദേശത്ത് ആയിരുന്നു. ഒരു ഷെഡിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയം ആയിരുന്നു അത്. ഏകദേശം അഞ്ച് വർഷക്കാലം പ്രവർത്തിച്ച ഈ സ്ഥാപനം 1910 ൽ പിണങ്ങോട് ടൗണിനടുത്തുള്ള  നാരങ്ങക്കണ്ടി എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. കാതിരിപ്പക്കർ എന്ന മഹാമനസ്കനായിരുന്നു ഇവിടെ സ്ഥലവും ഷെഡ്ഡും അനുവദിച്ചു നൽകിയത്. ഇന്നത്തെ കുനിയിൽ അടുത്തായിരുന്നു നാരങ്ങാ കണ്ടി. ഇത് പിന്നീട് സ്കൂൾ കണ്ടി എന്നറിയപ്പെടാൻ തുടങ്ങി. ഏതാനും വർഷങ്ങൾക്കു ശേഷം സ്കൂൾ തൊട്ടടുത്തുള്ള മണക്കോടൻ അബ്ദുവിന്റെ പീടിക മുറിയിലേക്ക് മാറ്റപ്പെട്ടു .1920 കാലഘട്ടത്തിലാണ് സ്കൂൾ ഇന്ന് പ്രവർത്തിക്കുന്ന പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ,സാമൂഹ്യപരിഷ്കരണങ്ങളിലും താല്പര്യമുള്ള വ്യക്തിത്വമായ സി പുനത്തിൽ മമ്മദ് ഹാജി എന്നവരാണ് സ്കൂൾ പ്രവർത്തിക്കാനുള്ള കെട്ടിട സൗകര്യം ഒരുക്കി കൊടുത്തത്. 35 സെന്റ് സ്ഥലത്ത് L ആകൃതിയിലുള്ള ഒരു കെട്ടിടം ഇഷ്ടിക, ഓട്, മരം എന്നിവ ഉപയോഗിച്ച് നിർമ്മിക്കുകയും ഗവൺമെന്റിന് വാടകയ്ക്ക് നൽകുകയും ചെയ്യുകയായിരുന്നു. ഈ കെട്ടിടം 2010 വരെ സ്കൂളിന്റെ ഗൃഹാതുര സ്മൃതികൾ ഉയർത്തി ഇവിടെ നിലനിന്നിരുന്നു.
 
1950-കളിൽ ആയിരുന്നു ഈ സ്കൂൾ യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. ഇതിനാവശ്യമായ ഭൂമി വയനാട്ടിലെ വിദ്യാഭ്യാസ രംഗത്ത് ഏറെ സംഭാവനകൾ അർപ്പിച്ച സാംസ്കാരിക നായകൻ സി പത്മപ്രഭ ഗൗഡർ വിട്ടുകൊടുക്കുകയായിരുന്നു. ഇവിടെ 4 ക്ലാസ് റൂമുകൾ ഉള്ള ഒരു കെട്ടിടം ഓട്, ഇഷ്ടിക, മരം എന്നിവ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടു. 1965 -70 കളിലാണ് സ്കൂളിന്റെ പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടത്. ഏഴ് ക്ലാസ് റൂമുകളുള്ള ഈ കെട്ടിടം കരിങ്കല്ലും, ഓടും, മരവും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. 1990 കൾക്ക് ശേഷം നിർമ്മിച്ച പല കെട്ടിടങ്ങളും ചോർന്നൊലിക്കുകയോ ജീർണിക്കുകയോ  ചെയ്തപ്പോഴും കെട്ടിടങ്ങൾ പഴമയുടെ തനിമ നിലനിർത്തി.1964 വരെ സ്കൂളിന് കുടിവെള്ളത്തിനു സൗകര്യം ഉണ്ടായിരുന്നില്ല. അടുത്തുള്ള വീടുകളിൽ നിന്നും മറ്റുമായിരുന്നു കുടിവെള്ളം ശേഖരിച്ചിരുന്നത്. ഇതിനിടക്കാണ് അത്തിമൂല പ്രദേശത്തുള്ള ഇരുപ്പാച്ച ഗൗഡർ എന്നവർ സ്കൂളിന് കിണർ കുഴിച്ചു നൽകാമെന്ന് പറ‍‍ഞ്ഞു. അദ്ദേഹത്തിന് മക്കൾ ഉണ്ടായിരുന്നില്ല.  സ്കൂൾ പോലെയുള്ള പൊതുസ്ഥാപനത്തിന് കുടിവെള്ള സൗകര്യം ഏർപ്പെടുത്തി കൊടുത്താൽ സന്താനലബ്ധി ഉണ്ടാകും എന്ന വിശ്വാസത്തിലാണ് അദ്ദേഹം കിണർ നിർമ്മിച്ച് നൽകിയത്. ഇന്നും സ്കൂളിലെ പ്രധാന കുടിവെള്ള സ്രോതസ്സ് ഈ കിണർ ആണ്.
 
ഒരു കുന്നിൻ ചെരിവിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂളിലെ വിദ്യാർഥികൾക്ക് കളിക്കാനുള്ളഗ്രൗണ്ട് ഉണ്ടായിരുന്നില്ല.2003 -2005 കാലഘട്ടത്തിൽ സ്കൂളിന്റെ അതിരിനു ചേർന്നുള്ള 50 സെന്റ് സ്ഥലം പൊഴുതന ഗ്രാമപഞ്ചായത്തിൻെറ  സഹായത്തോടെ വാങ്ങുകയും സ്കൂൾ ഗ്രൗണ്ട് നിർമ്മിക്കുകയും ചെയ്തു. ഇതിനു മുൻകൈയെടുത്തത് പഞ്ചായത്ത് വാർഡ് മെമ്പർ ആയിരുന്ന ശ്രീ കുനിയിൽ അബൂബക്കറും പിടിഎ പ്രസിഡണ്ട് ഇസ് ഹാഖലിയുമായിരുന്നു. ഡി പി ഇ പി,എസ്,എസ്,എ പദ്ധതികളുടെ ഭാഗമായി സ്കൂളിന് 5 ക്ലാസ് റൂമുകൾ ലഭ്യമായിട്ടുണ്ട്. ബഹുമാനപ്പെട്ട എം പി കെ മുരളീധരൻെറ എംപി ഫണ്ട് ഉപയോഗിച്ച് മൂന്നു ക്ലാസ് റൂമുകളുള കെട്ടിടവും സ്കൂളിന് ലഭിച്ചു. എസ് എസ് എ ഫണ്ടുപയോഗിച്ച് പെൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് ബ്ലോക്ക് നിർമിക്കപ്പെട്ടു. വൈത്തിരി ബിആർസി സ്കൂളിനോട് ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. ഈ കെട്ടിടവുംസ്കൂളിന് വിട്ടു കിട്ടിയിട്ടുണ്ട്  .
 
2005- 2006ൽ  സ്കൂളിന്റെ നൂറാം വാർഷികം ആഘോഷിക്കപ്പെട്ടു. ഹെഡ്മാസ്റ്റർ ശ്രീ എംദേവസ്യ  സാറിന്റെ നേതൃത്വത്തിൽ സ്റ്റാഫും പി ടി എ യും ഒന്നുചേർന്ന് വാർഷികാഘോഷം അവിസ്മരണീയമാക്കി. സ്കൂളിന്റെ ശൈശവ കാലത്തുണ്ടായിരുന്ന കെട്ടിടവും സ്ഥലവും അപ്പോഴും സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലായിരുന്നു. ഇത് സ്വന്തമാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ പി ടി എ യ്ക്ക് കഴിഞ്ഞു. സെന്റിന് ലക്ഷങ്ങൾ വിലമതിക്കുന്ന 35 സെന്റ് സ്ഥലം പുനത്തിൽ മമ്മത് ഹാജിയുടെ മകൻ ശ്രീ അബ്ദുറഹ്മാൻ കുറഞ്ഞ വില നിശ്ചയിച്ച് സ്കൂളിന് നൽകുകയായിരുന്നു. ബഹുമാന്യനായ  ശ്രീ എം പിവീരേന്ദ്രകുമാർ എം പി ആയിരുന്നു വാർഷികാഘോഷത്തിൻെറ ഉദ്ഘാടകൻ. അദ്ദേഹം ഓഡിറ്റോറിയത്തിനായി 10 ലക്ഷം രൂപ അനുവദിക്കുകയും നിർമാണം പൂർത്തീകരിക്കുകയും ചെയ്തു.   
 
സ്കൂളിന്റെ നൂറ്റിപ്പതിനൊന്നാം വാർഷികം 2017 ഫെബ്രുവരിയിൽ നാടിന്റെ ഉത്സവമായി ആഘോഷിക്കപ്പെട്ടു. ഉന്നത രാഷ്ട്രീയ വ്യക്തിത്വങ്ങളും സാംസ്കാരിക നായകരും പങ്കെടുത്ത പരിപാടി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ആഘോഷപരിപാടികളുടെ സംഘാടക മികവും വർണ്ണപ്പൊലിമയും അദ്ദേഹത്തെ ആശ്ചര്യപ്പെടുകയും സ്കൂളുകൾക്ക് അനുവദിക്കുന്ന ഒരു കോടി രൂപയുടെ പദ്ധതിയിൽ വയനാട്ടിൽ ഒന്നാമതായി സ്കൂളിനെ പരിഗണിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിടിഎയും ജനപ്രതിനിധികളുടെയും പിന്തുണയോടെ ഈ പദ്ധതികൾ നേടിയെടുക്കാൻ സ്കൂളിന് കഴിഞ്ഞു .പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എൻ സി പ്രസാദിന്റെ നിസ്സീമമായ പിന്തുണ ഇതിനുണ്ടായിരുന്നു.
 
എം എസ് ഡി പി യുടെ ഭാഗമായി 6 ക്ലാസ് റൂമുകൾ അടങ്ങുന്ന ഒരു ഇരുനില കെട്ടിടം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ചു കിട്ടുകയും പണി പൂർത്തീകരിക്കുകയും ചെയ്തു. ബ്ലോക്ക് മെമ്പർ ശ്രീ ഹനീഫ ,പി ടി എ പ്രസിഡന്റ്  ശ്രീ അബൂബക്കർ കെ എച്ച് എന്നിവരാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച വ്യക്തികൾ.പൂർവ വിദ്യാർഥിയായ ശ്രീ സി കെ ഷമീം ബക്കർ 1,30,000 രൂപ ചെലവഴിച്ച് സ്കൂളിലെ എല്ലാ ക്ലാസുകളിലും പബ്ലിക് അഡ്രസ് സിസ്റ്റം സ്ഥാപിച്ചു നൽകി.ഈ പദ്ധതി സ്കൂൾ കുട്ടികളുടെ റേഡിയോ ജൂപ്സ് ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്ക് ഉപകരിക്കുന്നു.രണ്ടു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന 12 ക്ലാസ് റൂമുകളുടെയുംടോയ് ലറ്റ് സൗകര്യങ്ങളുടെയും പണി പൂർത്തീകരിച്ചു വരുന്നു.
 
ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഒരു കുതിച്ചുചാട്ടമാണ് പിണങ്ങോട് ഗവൺമെന്റ് യുപിസ്കൂൾ നടത്തിയിട്ടുള്ളത് .അതോടൊപ്പം തന്നെ അക്കാദമി നിലവാരത്തിലും വലിയ മാറ്റങ്ങൾ സ്കൂളിന് ഉണ്ടായിട്ടുണ്ട്.
emailconfirmed
398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1238818...1802895" എന്ന താളിൽനിന്ന് ശേഖരിച്ചത്