Jump to content
സഹായം

"സി.എച്ച്എംഎൽ.പി.എസ് നെല്ലിക്കാപറമ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
അറിവിന്റെ ആദ്യാക്ഷരങ്ങൾ തേടി കിലോമീറ്ററുകൾ താണ്ടി കൊടിയത്തൂർ,കാരശ്ശേരി,പന്നിക്കോട് ഭാഗങ്ങളിലേക്കും പോകേണ്ടി വന്ന പിഞ്ചോമനകൾ ..ഇടക്കെങ്ങാൻ വെള്ളപ്പൊക്കം വന്നാൽ വിദ്യാലയത്തോടു ദീർഘ കാലത്തേക്ക് അവധിയാകേണ്ട ഗതികേട് . തങ്ങളുടെ കുരുന്നുകളെ വിദൂരങ്ങളിലേക്ക് പറഞ്ചു വിട്ട് ആകുലതയോടെ കാത്തിരിക്കുന്ന രക്ഷിതാക്കൾ .ഈ ഒരു അവസ്ഥയിലാണ് നാട്ടുകാർ നാട്ടിലൊരു സ്‌കൂൾ എന്ന ആശയമായി മുന്നോട്ടു വരുന്നത് ..1980 കളിൽ ആയിരുന്നു ഇതിന്റെ തുടക്കം .അധ്യാപകനും നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖനുമായ തോമസ് മാസ്റ്റർ ,പി മൊയ്തീൻ കുട്ടി ഹാജി എന്നിവരിലൂടെ ആയിരുന്നു തുടക്കം .പിന്നീട് 1991 ഇൽ പുതിയോട്ടിൽ കുഞ്ഞാമു ,പേക്കാടൻ മൊയ്‌തീൻ ഹാജി ,വിളക്കോട്ടിൽ ഇമ്പിച്ചമ്മദ് ,കെ പി അബ്ദുല്ല എന്നിവരുടെ നേതൃത്വത്തിൽ പേക്കാടൻ മൊയ്‌ദീൻ ഹാജി ചെയർമാനായി സി എച് മുഹമ്മദ് കോയ മെമ്മോറിയൽ ട്രസ്റ്റ് രൂപീകരിച്ചു .സ്‌കൂളിന് വേണ്ടി ഒരേക്കർ സ്വത്ത് മൊയ്‌ദീൻ ഹാജി വഖഫ് ചെയ്തു .ഈ അവസരത്തിലാണ് കേന്ദ്ര ഗവൺമെന്റ് ഏരിയ ഇന്റെൻസീവ് പദ്ധതി പ്രകാരം സ്‌കൂളുകൾ തുടങ്ങാൻ സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നത് .1986ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഇന്ത്യയിലെ ന്യൂന പക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി നിര്ദേശിക്ക പെട്ട പദ്ധതികളുടെ ഭാഗമായി ഡോ.ഗോപാൽസിംഗിന്റെ അധ്യക്ഷതയിൽ 1992 ഇൽ പുറത്തിറങ്ങിയ പ്രോഗ്രാം ഓഫ് ആക്ഷൻ അനുസരിച്ചു ദേശീയ തലത്തിൽ മുസ്ലിങ്ങളും നിയോ ബുദ്ധിസ്റ്റുകളും വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നു എന്ന് കണ്ടെത്തിയിരുന്നു .ഇതിന്റെ അടിസ്ഥാനത്തിൽ 100% കേന്ദ്ര സഹായത്തോടെ പിന്നോക്ക പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാൻ അന്നത്തെ മാനവവിഭവശേഷി മന്ത്രി ശ്രി.അർജുൻസിംഗ് ഉത്തരവിട്ടു . തിരുവനന്തപുരത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുള്ള അറിയിപ്പു പ്രകാരം കേന്ദ്ര ഗവൺമെന്റിന്റെ പുതിയ പദ്ധതി പ്രകാരമുള്ള 42 സ്‌കൂളുകളിൽ ഒന്ന് സി എച് മെമ്മോറിയൽ എൽ പി സ്‌കൂൾ ആയിരുന്നു .ഏരിയ ഇന്റെൻസീവ് പ്രോഗ്രാം എന്ന ഈ പദ്ധതി പ്രകാരം അധ്യാപകർ അടക്കമുള്ള വിദ്യാലയ ജീവനക്കാരുടെ ശമ്പളം കേന്ദ്ര സർക്കാർ വഹിക്കുമെന്നും പറഞ്ഞിരുന്നു .പക്ഷെ ഇത്തരം സ്ഥാപനങ്ങൾക്ക് കെട്ടിട ഫണ്ട് ഒഴിച്ച് മറ്റൊരു സഹായവും കേന്ദ്രത്തിൽ നിന്ന് ലഭിച്ചില്ല .1995 ഇൽ സി എച് മുഹമ്മദ് കോയ മെമ്മോറിയൽ ട്രുസ്ടിനു കീഴിൽ ആരംഭിച്ച സ്ഥാപനം പ്രഥമ ബാച്ചിൽ 64 കുട്ടികൾ അഡ്മിഷൻ തേടി .ട്രസ്റ്റ് ചെയര്മാന് പി മൊയ്‌തീൻ ഹാജി ട്രുസ്ടിനു വേണ്ടി വഖഫ് ചെയ്ത ഒരേക്കർ ഭൂമിയിൽ സ്വന്തം കെട്ടിടത്തിൽ സ്‌കൂൾ പ്രവർത്തനമാരംഭിച്ചു .1999 ഇൽ കേരളം സർക്കാരിന്റെ അംഗീകരം ലഭിച്ചതോടെ ഉച്ചക്കഞ്ഞി ,സൗജന്യ പാഠപുസ്തകം സ്കോളർഷിപ് ,ലംസം ഗ്രാന്റ് എന്നീ ആനുകൂല്യങ്ങൾ ലഭിച്ചു .എ ഐ പി സ്‌കൂളുകൾ എയ്ഡഡ് സ്‌കൂൾ ആക്കിയാൽ തങ്ങളുടെ സ്‌കൂളുകൾ അടച്ചു പൂട്ടേണ്ടി വരുമെന്ന് കാണിച്ചു മലപ്പറം ജില്ലയിലെ ഒരു സ്‌കൂൾ ഹൈ കോടതിയിൽ ഫയൽ ചെയ്ത കേസിൽ ശമ്പള വിതരണത്തിന് താമസമുണ്ടായെങ്കിലും വിധിക്കെതിരെ കേരളസർക്കാരും എ ഐ പി സ്‌കൂൾ കമ്മറ്റി അംഗങ്ങളും സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു . സ്‌കൂൾ അധികൃതരും അധ്യാപകരും കുട്ടികൾക്ക് വേണ്ടി പരക്കം പായുമ്പോൾ യാതൊരു പ്രലോഭനങ്ങളുമില്ലാതെ യഥേഷ്ടം കുട്ടികൾ രക്ഷിതാക്കളുടെ കൈപിടിച്ച് സ്‌കൂളിന്റെ പടി കടന്നെത്തുന്ന കാഴ്ച ആനന്ദകരമാണ് .ഒരു നാടിന്റെ സ്വപ്ന സാക്ഷാത്കാരമായി തീർന്നിരിക്കുന്നു ഈ വിദ്യാലയം..
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1224353" എന്ന താളിൽനിന്ന് ശേഖരിച്ചത്