| 1126 മാണ്ട് വൃശ്ചികം ഒന്നാംതീയതി പടനിലം ക്ഷേത്രസന്നിധിയിൽ, പ്രസിഡൻറായിരുന്ന പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ആണ് പടനിലത്ത് ഒരു ഹൈസ്കൂൾ എന്ന ആശയത്തിന് മൂർത്തമായ ഒരു രൂപം നൽകുന്നത് .അതുവരെ നൂറനാട് - പാലമേൽ വില്ലേജുകളിൽ ഹൈസ്ക്കൂളുകൾ ഒന്നും ഇല്ലാത്തതിനാൽ ഈ പ്രദേശത്തുള്ളവർ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി പത്തു കിലോമീറ്ററോളം അകലെയുള്ള സ്കൂളുകളിലേക്ക് കാൽനടയായി പോകുന്ന സ്ഥിതിയായിരുന്നു. ഈ സ്ഥിതിക്ക് ഒരു പരിഹാരം കാണേണ്ടത് അനിവാര്യമായിരുന്ന ഒരു ഘട്ടത്തിലാണ് പടനിലം ക്ഷേത്രത്തിൽ മിച്ചമായി വന്ന ഒരു ചെറിയ തുക ഒരു ഹൈസ്കൂൾ ആരംഭിക്കുന്നതിനായി നീക്കിവയ്ക്കാൻ സമ്മേളനം തീരുമാനിക്കുന്നത് . ഈ സമ്മേളനത്തിൽ നിന്നുതന്നെ സ്കൂളിന് സ്ഥലം കണ്ടെത്തുന്നതിനും സ്കൂൾ നിർമ്മിക്കുന്നതിനും ആയി ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു .സ്കൂൾ നിർമ്മാണം കമ്മിറ്റി അംഗങ്ങളിൽ മാത്രമായി ഒതുങ്ങുകയായിരുന്നില്ല. നൂറനാട് - പാലമേൽ പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങളും ഒരേ മനസ്സോടെ അണിനിരന്ന ഒരു് സംഭവമായിരുന്നു ഇത് . ഒന്നുമില്ലായ്മയിൽനിന്നും ഒരു സരസ്വതീ മന്ദിരത്തിന് ഇവിടെ അടിത്തറ പാകുകയായിരുന്നു.ആവശ്യത്തിനുള്ള സ്ഥലം സമ്പാദിക്കുക പണം സ്വരൂപിക്കുക, അംഗീകാരം നേടുക ഇവയായിരുന്നു പ്രധാന വെല്ലുവിളികൾ. കമ്മറ്റിയുടെ പ്രസിഡണ്ടായി ശ്രീ പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താനെ തെരഞ്ഞെടുത്തു. ഈ കമ്മറ്റി നിശ്ചയദാർഢ്യത്തോടെ ഈ വെല്ലുവിളികൾ ഏറ്റെടുത്തു. വീടുവീടാന്തരം കയറിയിറങ്ങി, ക്ഷേത്രത്തിലെ പേരിൽ പറയിടീൽ നടത്തി ,പണം സമ്പാദിച്ചു .പുറമ്പോക്കുകളിലും പൊതുസ്ഥലങ്ങളിലും നിന്നിരുന്ന പടുകൂറ്റൻ മരങ്ങൾ വെട്ടി ,തടി ഉരുപ്പടികൾ ആക്കി പല വീടുകളിലായി സൂക്ഷിച്ചു .
[[പടനിലം ഹയർ സെക്കന്ററി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]

സ്കൂളിനുള്ള സ്ഥലം സൗജന്യമായി നൽകിയത് പടനിലത്ത് മാധവശ്ശേരി മഠം, കൊയ്പ്പള്ളിമഠം എന്നിവരും മറ്റ് ഏതാനും ചില കുടുംബക്കാരും ആയിരുന്നു.സ്കൂളിന്റെ പേരിൽ രജിസ്റ്റർ ചെയ്ത സ്ഥലത്ത് കെട്ടിട നിർമ്മാണത്തിനായി നിസ്വാർത്ഥ സേവകരായി ജനങ്ങളെല്ലാം എല്ലാ കരകളിലും രംഗത്തിറങ്ങി . ആവശ്യത്തിനുള്ള വെട്ടുകല്ല് വെട്ടിയതും ഇതേ സ്ഥലത്തുനിന്ന് പൊതുജനങ്ങൾ തന്നെയാണ്. 15- 4 - 1951 കൂടിയ പൊതുയോഗം വിദ്യാഭ്യാസ ഡയറക്ടർ ശ്രീ നാരായണൻ ഉണ്ണിത്താനെ കൊണ്ട് ഈ സരസ്വതി ക്ഷേത്രത്തിലെ ശിലാസ്ഥാപനം നടത്തുവാൻ തീരുമാനിച്ചു .സ്കൂൾ ഭരണസമിതി അംഗങ്ങളിൽ കൊയ്പ്പള്ളി മഠത്തിൽ നാരായണഭട്ടതിരി പ്രസിഡണ്ടായും നാരായണ മന്ദിരത്തിൽ ശ്രീ നാരായണൻ വൈദ്യർ വൈസ് പ്രസിഡണ്ടായും ചുമതല വഹിച്ചു . പ്രബുദ്ധ ജനത ഒന്നടങ്കം നിസ്വാർത്ഥ സേവനവുമായി മുന്നിട്ടിറങ്ങിയപ്പോൾ ഇവിടെ ഒരു മഹത്തായ സ്ഥാപനം പിറവി കൊള്ളുകയായിരുന്നു. 1951 ജൂൺ മാസം ഇരുപതാം തീയതി കൂടിയ പൊതുയോഗം പടനിലം ഹൈസ്കൂളിനു വേണ്ടി ഒരു ഭരണഘടന തയ്യാറാക്കി. പരബ്രഹ്മോദയം പടനിലം ഹൈസ്ക്കൂൾ മാനേജിംഗ് ട്രസ്റ്റിന്റെ നാമധേയത്തിൽ ശ്രീ മാധവൻ ഉണ്ണിത്താൻ മാനേജരായി സ്കൂളിന് അംഗീകാരം വാങ്ങുവാൻ തീരുമാനിച്ചു .ഇങ്ങനെ ശ്രീ പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താൻ മാനേജരായി പ്രസിദ്ധമായ പടനിലം ഹൈസ്കൂൾ നിലവിൽ വന്നു.അഞ്ച് ,എട്ട് ക്ലാസുകളിൽ ആയി രണ്ടു ഡിവിഷൻ വീതം പ്രവർത്തനം ആരംഭിച്ച സ്കൂൾ തുടർന്നുള്ള വർഷങ്ങളിൽ 6,7,9,10 ക്ലാസ്സുകൾ ആരംഭിക്കുകയാണ് ചെയ്തത്.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ഡാനിയൽ സാറായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മാവേലിക്കര താലൂക്കിലെ പ്രധാന നേതാവായിരുന്നു അദ്ദേഹം . കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന നേതാവായിരുന്ന പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താൻ മാനേജർ ആയിരിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവായ ശ്രീ ഡാനിയൽ സാറിനെ ഹെഡ്മാസ്റ്ററായി നിയോഗിച്ചത് ഈ നാടിന്റെ രാഷ്ട്രീയ സംസ്കാരത്തെ എടുത്തുകാട്ടുന്നു. അധ്യാപകൻ എന്ന നിലയിൽ കുറഞ്ഞ കാലയളവുകൊണ്ട് ഏറെ പ്രശസ്തനാകുവാൻ ഡാനിയൽ സാറിനെ കഴിഞ്ഞു ആദ്യകാല വിദ്യാർത്ഥികളുടെ മനസ്സിൽ വലിയ സ്ഥാനം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.സാമൂഹ്യ രാഷ്ട്രീയ രംഗത്തെ മികച്ച വ്യക്തിത്വവും അതിലുമേറെ മികവുതെളിയിച്ച അധ്യാപകനുമായിരുന്ന അദ്ദേഹം.സ്ക്കൂൾ ഹെഡ്‌മാസ്റ്ററായിരിക്കെ കൊച്ചാലുംമൂട്ടിൽ വച്ചുണ്ടായ ഒരു വാഹനാപകടത്തിൽ അദ്ദേഹം മരണപ്പെടുകയാണുണ്ടായത്. അദ്ദേഹത്തിന്റെ വിയോഗം നൂറനാടിന് അക്ഷരാർത്ഥത്തിൽ ഒരു തീരാനഷ്ടമായി.ഡാനിയൽ സാറിന്റെ മരണത്തെത്തുടർന്ന് ശ്രീ ഗോവിന്ദപ്പിള്ള സാർ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. അധ്യാപകനായും തുടർന്ന് ഹെഡ്മാസ്റ്ററായും ദീർഘകാലം സേവനം അനുഷ്ഠിച്ച അദ്ദേഹത്തിന്റെ പ്രവർത്തനമാതൃക ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട് വലിയ ഭയഭക്തി ആദരങ്ങളോടെയാണ് വിദ്യാർഥികൾ അദ്ദേഹത്തെ കണ്ടിരുന്നത് .സ്കൂളിനും പൊതുസമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ ബഹുമാനപൂർവ്വം സ്മരിക്കുന്നു.1955-56 വർഷം പ്രശസ്ത സാഹിത്യകാരൻ ശ്രീ ജോർജ്ജ് കാക്കനാടൻ നമ്മുടെ സ്കൂളിൽ അധ്യാപകനായിരുന്നു. ഗോവിന്ദപ്പിള്ള സാറിനു ശേഷം സ്ക്കൂളിൽ ഹെഡ്മാസ്റ്റർ ആയത് ലക്ഷ്മണൻ സാറായിരുന്നു. മികച്ച ഒരു ജീവശാസ്ത്ര അധ്യാപകനായിരുന്ന അദ്ദേഹം സ്ക്കൂളിന്റെ സർവ്വതോമുഖമായ വളർച്ചക്ക് വളരെയേറെ സംഭാവനകൾ നൽകി. നൂറനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു ശുക്രനക്ഷത്രം ആയി ലക്ഷ്മണൻ സാർ എന്നും തെളിഞ്ഞു നിൽക്കും. ശ്രീ പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താനു ശേഷം സ്കൂൾ മാനേജരായി ശ്രീ വിളയിൽ നാരായണപിള്ള ചുമതലയേറ്റു. ഏതാണ്ട് 25 കൊല്ലത്തോളം അദ്ദേഹം സ്കൂൾ ഭരണം നടത്തി .പിന്നീട് ബൈലാ പ്രകാരം ഭരണസമിതി പിരിച്ചുവിട്ടു തെരഞ്ഞെടുപ്പ് നടത്തി .1988 ൽ ശ്രീ ആർ പ്രഭാകരൻ പിള്ളയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റു .പടനിലം ഹൈസ്കൂളിന് രണ്ടായിരാമാണ്ടിൽ ഹയർ സെക്കൻഡറി കോഴ്സ് അനുവദിച്ചുകിട്ടിയത് ഈ ഭരണസമിതിയുടെ കാലത്താണ്.ഹയർസെക്കൻഡറി വിഭാഗത്തിനു വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും, കൂടുതൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനും ഈ ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട് .ലക്ഷ്മണൻ സാർ 1981-ൽ സർവ്വീസിൽ നിന്നും വിരമിച്ചു. തുടർന്ന് പ്രഥമാധ്യാപകരായി ശ്രീ.നരേന്ദ്രൻ സാർ, ഗോപിനാഥപിള്ള സാർ ,മാധവികുട്ടി ടീച്ചർ, കൃഷ്ണൻ ഉണ്ണിത്താൻ സാർ, സരസ്വതിയമ്മ ടീച്ചർ , ഇന്ദിരാദേവി ടീച്ചർ സുഷമകുമാരി ടീച്ചർ,എന്നിവർ കാലാകാലങ്ങളിൽ ചുമതലയേറ്റു.ശ്രീ ആർ പ്രഭാകരൻ പിള്ളയ്ക്ക് ശേഷം സ്കൂൾ മാനേജരായി ശ്രീ എം ശശികുമാർ തെരഞ്ഞെടുക്കപ്പെട്ടു.അതിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട ശ്രീ കെ മനോഹരൻ പടനിലം ഹയർ സെക്കൻഡറി സ്കൂളിലെ മാനേജരായി പ്രവർത്തിക്കുന്നു. ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പാളായി ശ്രീമതി ആനി തോമസ് ടീച്ചറും ഹൈസ്കൂൾ വിഭാഗം പ്രഥമാധ്യാപികയായി ശ്രീമതി പി ശ്രീജ ടീച്ചറും പ്രവർത്തിക്കുന്നു . സമൂഹത്തിലെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള അനേകമാളുകൾക്ക് വഴികാട്ടിയായത് ഈ സരസ്വതി ക്ഷേത്രം ആണ്. ഇന്നും നൂറനാടിന്റെെ നാഡീസ്പന്ദനങ്ങൾ ലോകത്തിലെ പലകോണുകളിലും നിറഞ്ഞുനിൽക്കുന്നത് ഈ മഹത്തായ സ്ഥാപനത്തിന് സന്തതികളിലൂടെ ആണെന്ന് അറിവ് നമ്മെ ആവേശഭരിതരാക്കുന്നു | | 1126 മാണ്ട് വൃശ്ചികം ഒന്നാംതീയതി പടനിലം ക്ഷേത്രസന്നിധിയിൽ, പ്രസിഡൻറായിരുന്ന പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ആണ് പടനിലത്ത് ഒരു ഹൈസ്കൂൾ എന്ന ആശയത്തിന് മൂർത്തമായ ഒരു രൂപം നൽകുന്നത് .അതുവരെ നൂറനാട് - പാലമേൽ വില്ലേജുകളിൽ ഹൈസ്ക്കൂളുകൾ ഒന്നും ഇല്ലാത്തതിനാൽ ഈ പ്രദേശത്തുള്ളവർ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി പത്തു കിലോമീറ്ററോളം അകലെയുള്ള സ്കൂളുകളിലേക്ക് കാൽനടയായി പോകുന്ന സ്ഥിതിയായിരുന്നു. ഈ സ്ഥിതിക്ക് ഒരു പരിഹാരം കാണേണ്ടത് അനിവാര്യമായിരുന്ന ഒരു ഘട്ടത്തിലാണ് പടനിലം ക്ഷേത്രത്തിൽ മിച്ചമായി വന്ന ഒരു ചെറിയ തുക ഒരു ഹൈസ്കൂൾ ആരംഭിക്കുന്നതിനായി നീക്കിവയ്ക്കാൻ സമ്മേളനം തീരുമാനിക്കുന്നത് . ഈ സമ്മേളനത്തിൽ നിന്നുതന്നെ സ്കൂളിന് സ്ഥലം കണ്ടെത്തുന്നതിനും സ്കൂൾ നിർമ്മിക്കുന്നതിനും ആയി ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു .സ്കൂൾ നിർമ്മാണം കമ്മിറ്റി അംഗങ്ങളിൽ മാത്രമായി ഒതുങ്ങുകയായിരുന്നില്ല. നൂറനാട് - പാലമേൽ പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങളും ഒരേ മനസ്സോടെ അണിനിരന്ന ഒരു് സംഭവമായിരുന്നു ഇത് . ഒന്നുമില്ലായ്മയിൽനിന്നും ഒരു സരസ്വതീ മന്ദിരത്തിന് ഇവിടെ അടിത്തറ പാകുകയായിരുന്നു.ആവശ്യത്തിനുള്ള സ്ഥലം സമ്പാദിക്കുക പണം സ്വരൂപിക്കുക, അംഗീകാരം നേടുക ഇവയായിരുന്നു പ്രധാന വെല്ലുവിളികൾ. കമ്മറ്റിയുടെ പ്രസിഡണ്ടായി ശ്രീ പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താനെ തെരഞ്ഞെടുത്തു. ഈ കമ്മറ്റി നിശ്ചയദാർഢ്യത്തോടെ ഈ വെല്ലുവിളികൾ ഏറ്റെടുത്തു. വീടുവീടാന്തരം കയറിയിറങ്ങി, ക്ഷേത്രത്തിലെ പേരിൽ പറയിടീൽ നടത്തി ,പണം സമ്പാദിച്ചു .പുറമ്പോക്കുകളിലും പൊതുസ്ഥലങ്ങളിലും നിന്നിരുന്ന പടുകൂറ്റൻ മരങ്ങൾ വെട്ടി ,തടി ഉരുപ്പടികൾ ആക്കി പല വീടുകളിലായി സൂക്ഷിച്ചു .
[[പടനിലം ഹയർ സെക്കന്ററി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]