"ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ/ചരിത്രം (മൂലരൂപം കാണുക)
14:13, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | '''ചരിത്രം''' | ||
ഇൻഫന്റ് ജീസസ് എൽപി സ്കൂൾ എന്ന വിദ്യാലയം ചരിത്രപരവും ഐതിഹ്യ പരവുമായി പെരുമകളുടെ നാടായ തുറവൂർ ഗ്രാമപഞ്ചായത്തിലെ കിടങ്ങൂർ എന്ന ഗ്രാമത്തിലാണ് നിലകൊള്ളുന്നത്. നാട്ടുരാജ്യങ്ങൾ ആയിരുന്ന തിരുവിതാംകൂർ കൊച്ചി രാജാക്കന്മാർ തമ്മിൽ യുദ്ധം ചെയ്യുമ്പോൾ രക്ഷപ്പെടാനും പടയാളികളെ തുരത്താനും വേണ്ടി കിടങ്ങുകൾ ഉണ്ടാക്കി. അങ്ങനെയാണ് കിടങ്ങൂർ എന്ന സ്ഥലപ്പേരിന്റെ ഐതിഹ്യം. [[ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ/ചരിത്രം|കൂടുതൽ വായിക്കുക]] 'പള്ളിക്ക് ഒരു പള്ളിക്കൂടം' എന്ന ആശയം മുൻനിർത്തി മാർ ലൂയിസ് മെത്രാന്റെ നിർദ്ദേശപ്രകാരം കുട്ടികൾക്ക് വിദ്യ പകർന്നു നൽകുന്നതിനായി ചിറക്കൽ കുടുംബവക സ്ഥലത്ത് 1904-ൽ ആരംഭിച്ച ഈ വിദ്യാലയം കിടങ്ങൂരിലെയും പരിസരപ്രദേശങ്ങളിലെയും ആദ്യത്തെ വിദ്യാകേന്ദ്രമായി മാറി.ഓലമേഞ്ഞ ഷെഡ്ഡിൽ ആരംഭിച്ച ആശാൻ പള്ളിക്കൂടത്തിൽ ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സുകൾ ആരംഭിച്ചു. പള്ളിക്കൂടത്തിന് സ്ഥലം നൽകിയ ചിറക്കൽ എസ്തപ്പാൻ ഔസേപ്പ് ആയിരുന്നു പള്ളിക്കൂടത്തിന്റെ ചുമതല വഹിച്ചിരുന്നത്. പഞ്ഞിക്കാരൻ വർക്കി, ചിറക്കൽ വർക്കി, പുതുപ്പാറ അന്തോണി, കല്ലൂക്കാരൻ ചാക്കപ്പൻ, കെ സി കിടങ്ങൂർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. അധ്യാപകർക്ക് ശമ്പളം നൽകാൻ നിവൃത്തി ഇല്ലാതിരുന്നതുകൊണ്ട് വീടുകളിൽ നിന്ന് നെല്ല് പിരിച്ച് ശമ്പളമായി നൽകി പോന്നു. 1920-ൽ കിടങ്ങൂർ പള്ളി സ്വതന്ത്ര ഇടവകയായി മാറിയതോടെ സ്കൂളിന്റെ ചുമതല വികാരി അച്ഛന് കൈമാറി. വിദ്യാലയത്തിന് എയ്ഡഡ് പദവി ലഭിച്ചതോടെ അധ്യാപകർക്ക് സർക്കാരിൽ നിന്നും ശമ്പളം ലഭിച്ചുതുടങ്ങി. 2001 -2002 അധ്യയനവർഷമാണ് സ്കൂൾ രണ്ടുനില കോൺക്രീറ്റ് കെട്ടിടമായി മാറിയത്. സീറോ മലബാർ സഭയുടെ ആദ്യ കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ ആദ്യാക്ഷരം കുറിച്ചത് ഈ അക്ഷരമുറ്റത്ത് ആയിരുന്നു. ജ്ഞാനപീഠ പുരസ്കാരം നേടിയ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ അധ്യാപക സേവനം കുറച്ചുകാലം ലഭിക്കുവാൻ ഈ വിദ്യാലയത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. 2004 ൽ സ്കൂളിന്റെ ശതാബ്ദി ഗംഭീരമായി ആഘോഷിച്ചു.{{PSchoolFrame/Pages}} |