Jump to content
സഹായം

"എസ് ഡി വി ജി യു പി എസ് നീർക്കുന്നം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ജ)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''ശാസ്ത്രപ്പട്ടം'''
 
അമ്പലപ്പുഴയുടെ ആകാശത്ത് ശാസ്ത്ര പട്ടങ്ങൾ പറന്നു . ഗാന്ധി ജയന്തി ദിനത്തിൽ ഉച്ച കഴിഞ്ഞ് 3 മണിയ്ക്കാണ് ശാസ്ത്ര പട്ടം പറത്തിയത്. കോവിഡ് കാല ഓൺലൈൻ പഠനത്തിൽ കുട്ടികൾ നേരിടുന്ന സമ്മർദ്ദങ്ങൾ കുറയ്ക്കു ക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ നീർക്കുന്നം എസ്.ഡി.വി.ഗവ സ്കൂളിലെ കുട്ടികൾ പങ്കാളികളായി.
 
'''മക്കൾക്കൊപ്പം'''
 
ഒന്നര വർഷമായി നമ്മൾ കോവിഡിനൊപ്പം സഞ്ചരിക്കുകയാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ വളരെ രൂക്ഷമായി ബാധിച്ച ഒരു മേഖല വിദ്യാഭ്യാസരംഗം ആണ്. നമ്മുടെ കുട്ടികൾ വീട്ടിലടയ്ക്കപ്പെട്ടിരിക്കുന്നു. പക്ഷേ അവരുടെ പഠനം മുടങ്ങിയിട്ടില്ല എന്നൊരാശ്വാസമുണ്ട്. എന്നാലും വിദ്യാലയത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും കുഞ്ഞുങ്ങൾക്ക് കിട്ടിയിരുന്ന വലിയ അനുഭവപാഠങ്ങൾ പൂർണ അർത്ഥത്തിൽ ലഭ്യമാകുന്നില്ല എന്നതാണ് സത്യം. കൂടാതെ ഈ online പഠന കാലത്ത് കുട്ടികൾ പലവിധത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്നുമുണ്ട്. അവയ്ക്ക് വേണ്ടവിധത്തിൽ പരിഹാരം കണ്ടെത്തി പരിഹരിക്കാൻ മാതാപിതാക്കൾ ഏറെ വിഷമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കുഞ്ഞുങ്ങൾ നേരിടുന്ന പ്രയാസങ്ങൾ കണ്ടെത്തുക അവയ്ക്കുള്ള പരിഹാരങ്ങൾ പങ്കുവെയ്ക്കുക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന പദ്ധതിയാണ് "മക്കൾക്കൊപ്പം ". പൊതു വിദ്യാഭ്യാസ രംഗത്ത് ഏറെ കരുതലോടെ പ്രവർത്തിക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് ഏറ്റെടുത്തിരിക്കുന്ന "മക്കൾക്കൊപ്പം "രക്ഷാകർതൃ ശാക്തീകരണ പരിപാടി 31.8.20 21 ചൊവ്വാഴ്ച LP വിഭാഗ ത്തിലെ 7 ക്ലസ്റ്ററുകളിലും 0l/09/2021 ബുധനാഴ്ച UP വിഭാഗത്തിലെ 9 ക്ലസ്റ്ററുകളിലുമായി നടന്നു.
 
'''പത്രത്താളുകളിലെ വിജ്ഞാനശേഖരം'''
 
നീർക്കുന്നം എസ്.ഡി.വി.ഗവ.യു.പി.സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഏയ്ഞ്ചൽ ജോളപ്പന്റെ ലോക്ഡൗൺ കാല പ്രവർത്തനം. വിവിധ പത്രങ്ങളിലെ വിദ്യാഭ്യാസ പേജുകളിൽ വന്ന കൗതുകകരവും വിജ്ഞാനപ്രദവുമായ വിവരങ്ങൾ ശേഖരിച്ച് മൂന്ന് വോള്യങ്ങളായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ അത് ഒരു മികച്ച സൃഷ്ടിയായി....
 
'''അഴീക്കോട് മാഷിന്റെ പേരിൽ ഒരു തുറന്ന വായനശാല'''
 
സ്കൂൾ ആഡിറ്റോറിയത്തിന് സമീപം പ്രവർത്തിക്കുന്നു. വിശ്രമവേളകളിൽ കുട്ടികൾക്ക് ഇരുന്ന് വായിക്കാനുള്ള ഇരിപ്പിടവും സജ്ജീകരിച്ചിട്ടുണ്ട്. ബാലസാഹിത്യം, സഞ്ചാര സാഹിത്യം, ശാസ്ത്ര ഗ്രന്ഥങ്ങൾ, കവിത,കഥ, നോവൽ, തുടങ്ങി അനേകം പുസ്തകങ്ങളും ബാലമാസികകൾ, ശാസ്ത്രമാസികകൾ, വിജ്ഞാന മാസികകൾ, ആരോഗ്യ മാസികകൾ തുടങ്ങി അനേകം മാസികകളും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. വായനയുടെ സ്വർഗ്ഗത്തിലേക്ക് കുട്ടികളെ കൂട്ടികൊണ്ടു പോകുവാൻ ഒരു എളിയ ശ്രമം.
 
'''കാലികം ക്വിസ്'''
 
ഓരോ മാസത്തേയും പത്ര വാർത്തകളെ അടിസ്ഥാനമാക്കി കാലികം ക്വിസ് നടക്കുന്നു
 
'''അക്ഷരായനം പുസ്തക ചർച്ച'''
 
എല്ലാ ആഴ്‍ചയിലും എൽ പി, യു പി വിദ്യാർത്ഥികൾക്കിടയിൽ മലയാളത്തിലെ പുസ്‍തകങ്ങൾ ചർച്ച നടത്തി വരുന്നു
542

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1208965" എന്ന താളിൽനിന്ന് ശേഖരിച്ചത്