Jump to content
സഹായം

"വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}1953 ൽ പുത്തൻവേലിക്കര വിവേക ചന്ദ്രിക സഭയുടെ കീഴിൽ യു.പി. സ്‌കൂളായി വി. സി. എസ്. യു. .പി. സ്‌കൂൾ, പുത്തൻവേലിക്കര എന്ന നാമധേയത്തോടെ ആരംഭിച്ചു. ഹിന്ദു ധീവര OEC വിഭാഗത്തിലെ വാല സമുദായത്തിൽപ്പെടുന്ന സമൂഹമാണ്,വിവേക ചന്ദ്രിക സഭയിൽ അംഗങ്ങളായുള്ളത്. വിവേക ചന്ദ്രിക സഭ കോർപ്പറേറ്റ് മാനേജ്‌മേന്റ് ഭാഗത്തിൽ ഉൾക്കൊള്ളുന്നു. എറണാകുളം ജില്ലയുടെ വടക്കേ അറ്റത്ത് ആലുവ വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ വരുന്ന പറവൂർ ഉപജില്ലയിൽപ്പെടുന്ന ഈ വിദ്യാലയം പെരിയാറിന്റെ തീരത്തു സ്ഥിതിചെയ്യുന്നു. 1982 ൽ വി. സി. എസ്. ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഇന്ന. നിലവിൽ 5,6,7,8,9,10 ക്ലാസ്സുകളിൽ യഥാക്രമം 3,4,4,5,5,4 ഡിവിഷനുകളിലായി മൊത്തം 951 വിദ്യാർത്ഥികളും 36 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഹൈസ്‌കൾ വിഭാഗത്തിലുണ്ട്. 1998 ൽ ഹയർ സെക്കന്ററി സ്‌കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ സയൻസ്, കോമേഴ്‌സ്, ഹുമാനിറ്റീസ് ബാച്ചുകളിൽ യഥാക്രമം 3,2,1 ബാച്ചു വീതം പ്ലസ് വണ്ണിലും പ്ലസ് ടു വിലുമായി മൊത്തം 12 ബാച്ചുകളിൽ 635 കുട്ടികൾ പഠിക്കുന്നു. 21 അദ്ധ്യാപകരും 4 അനദ്ധ്യപകുരം ഹയർ സെക്കന്ററി വിഭാഗത്തിൽ ജോലിചെയ്യുന്നു. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന പുത്തൻ വോലിക്കര ഗ്രാമം പാറക്കടവ് ബ്ലോക്കിൽ ഉൾപ്പെടുന്നു. നിയോജകമണ്ഡലങ്ങളുടെ പുനർനിർമ്മാണത്തിലൂടെ ഈ പ്രദേശം ഇപ്പോൾ വടക്കേക്കര നിയോജകമണ്ഡലത്തിൽ നിന്നും പറവൂർ നിയോജകമണ്ഡലത്തിലേക്ക് മാറ്റപ്പെട്ടു.
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1204136" എന്ന താളിൽനിന്ന് ശേഖരിച്ചത്