Jump to content
സഹായം

"ഉപയോക്താവ്:Jaydeep" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,606 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ഡിസംബർ 2021
വരി 64: വരി 64:
🥦
🥦


ജയ്ദീപ് കെ
"ഭൂമി ആദ്യം പ്രസവിച്ചത് പ്രണയത്തെയാണ്.
കടൽ കരയെയും
സസ്യങ്ങൾ മണ്ണിനെയും
കാറ്റ് മഴയെയും
പ്രണയിക്കുന്നത് കണ്ടാണ് പക്ഷികൾ പ്രണയം തുടങ്ങിയത്.
പ്രണയത്തിന്റെ സംഗീതം മനുഷ്യനിലെത്തിയപ്പോഴേക്കും അതിന് ഭാഷയും
അർത്ഥങ്ങളുടെ അനന്ത സാധ്യതകളുമുണ്ടായി. "
 
1998 ൽ അർഷാദ് ബത്തേരി
പി.ഭാസ്കരൻ, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട , സച്ചിദാനന്ദൻ, എ. അയ്യപ്പൻ, പി.കെ.ഗോപി തുടങ്ങി പുതിയ തലമുറയിലുള്ളവരെക്കൂടി ഉൾപ്പെടുത്തി 92 പ്രണയ കവിതകളുടെ ഒരു സമാഹാരം സിംഫണി ബുക്സിലൂടെ പ്രസിദ്ധീകരിക്കുകയുണ്ടായി.
ഭാഗ്യവശാൽ എന്റെ ഒരു കവിതയും അന്ന് സ്ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ചു .
ആ കവിത നല്ല വായനക്കാരായ എന്റെ സുഹൃത്തുക്കൾക്കായി പോസ്റ്റ് ചെയ്യുന്നു.
കൃത്യം 20 വർഷം മുൻപെഴുതിയ പ്രണയം
.........................................................
പ്രണയപുർവ്വം
.........................................................
 
നിയോണിന്റെ വെളിച്ചത്തിൽ
 
ഞാനെന്റെ പ്രാണനും
 
മെല്ലിച്ചൊരെല്ലിന്റെ കൂടും,
 
വഴിയോരക്കാഴ്ചകൾ
 
കണ്ട് തുരുമ്പിച്ച കണ്ണും,
 
നെറികെട്ട വാക്കുകൾ കേട്ട്
 
തഴമ്പിച്ച കാതും,
 
അവസാനതുള്ളിയായ് വീഴുന്ന
 
ഒ പോസിറ്റീവ് രക്തവും
 
നിനക്കടിയറ വെക്കുന്നു.
 
നമുക്കീ വെളുത്ത ചുമരിലൂടെ
 
ദീർഘനേരം ഒലിച്ചിറങ്ങാം….
 
അനാഥമായ ഏകാന്തതയിൽ നിന്ന്
 
ഒരു ചലനത്തിലൂടെ മോചനം നേടാം
 
പരിഭാഷപ്പെടുത്തുന്ന പ്രണയകവിതകളുടെ
 
പുറം ചട്ടയിലേക്ക് ചേക്കേറാം.
 
പ്രേമത്തിന്റെ നഗ്നതയിലൂടെ
 
സൺബാത്ത് സംസ്കാരത്തെ നിശ്ശബ്ദരാക്കാം
 
ഒടുവിലൊരു പ്രതിക്കൂട്ടിലെ
 
ചോദ്യങ്ങളുടെ കുരിശുമരത്തിൽ
 
നമുക്കന്യരാവാം.......
 
അവിടെ
 
എനിക്കോ,
 
നിനക്കോ,
 
പ്രണയത്തിനോ
 
മാത്രമായ്
 
ഒരു ജടില ചോദ്യമവശേഷിക്കട്ടെ!
 
നിനക്കാരാണു ഞാൻ?
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1165934" എന്ന താളിൽനിന്ന് ശേഖരിച്ചത്