Jump to content
സഹായം

"ജി.എച്ച്. എസ്.എസ്.ബളാന്തോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
കേരളത്തിന്റെ ഏറ്റവും വടക്ക് കിഴക്ക് പനത്തടി പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തുള്ള സരസ്വതീക്ഷേത്രമാണ് ഗവൺമെൻറ് ഹയർ‍‍‍‍ സെക്കണ്ടറി സ്കൂൾ ബളാംതോട്.മലയോരമേഖലയിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1948 ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറാഗോ‍ഡ് ജില്ലയിലെ മികവുറ്റ വിദ്യാലയങ്ങളിലൊന്നാണ്.
1948 ൽ‍‍‍ ലോവർ പ്രൈമറി സ്കുൾ എന്ന നിലയിലാണ് ഈവിദ്യാലയം സ്ഥാപിതമായത്. പാറക്കാടൻരാമൻനായർ എന്ന മഹാനുഭാവനാണ് സ്കൂൾ സ്ഥാപിക്കുന്നതിന് സ്ഥലം നല്കി സഹായിച്ചത്. തുടക്കത്തിൽ‍ ഏകാധ്യാപക വിദ്യാലയമായിരുന്ന ഈസ്ഥാപനം 1959ൽ അപ്പർപ്രൈമറിയായും 1980ൽ ഹൈസ്കൂളായും 2000ൽഹയർസെക്കണ്ടറി സ്കൂളായും വളർന്നു. സ്കുളിന്റെ ആദ്യപ്രധാന അധ്യാപകൻ‍‍‍ ശ്രീ. നാരായണനാചാരിമാസ്റ്റർ‍‍‍ ആയിരിന്നു. ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടതിനെ തുടർന്ന് തിരുവന്തപുരം സ്വദേശിയായിരുന്ന ശ്രീ. ശിവശങ്കരൻനായർ ഹെഡ്മാസ്റ്റർ ആയി ചുമതലയേറ്റു.  ഇന്ന് നേഴ്സറി തലം മുതൽ ഹയർ സെക്കന്ററി തലം വരെ ഈ മലനാടിലെ 2000-ൽ പരം വിദ്യാർത്ഥികൾക്ക്  പഠന സൗകര്യം ഒരുക്കുന്ന ഒരു ബ്രഹത്‌  സ്ഥാപനമായി ബളാന്തോട് ഗവണ്മെന്റ് ഹയർ സെക്കന്ററി വിദ്യാലയം നിലകൊള്ളുന്നു.  എസ്. എസ്. എൽ. സി., പ്ലസ്‌  ടു  റിസൾട്ടുകൾ ഓരോ വർഷവും കൂടുതൽ മികവു പുലർത്തി വരുന്നു.  ഉച്ച ഭക്ഷണ വിതരണം കുറ്റമറ്റ രീതിയിൽ സ്കൂളിൽ പുരോഗമിക്കുന്നു.  റെഡ് ക്രോസ്സ്, സ്ടുടന്റ്റ്  പോലീസ്  കേടെറ്റ്, ഭാരത്‌ സ്കൌട്സ് ആൻഡ്‌ ഗൈഡ്സ്  എന്നീ സേനകളും സ്കൂളിൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു.  ഈ സ്കൂളിലെ  എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കാൻ പി. റ്റി. എ. യോഗവും സർവാത്മനാ കൂടെയുണ്ട്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1120846" എന്ന താളിൽനിന്ന് ശേഖരിച്ചത്