Jump to content
സഹായം


"ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: പഴയ വള്ളുവനാട് താലൂക്കില്‍ ഉള്ള ശ്രീകൃഷ്ണപുരം എന്ന ഗ്രാമത്ത…)
 
No edit summary
വരി 1: വരി 1:
പഴയ വള്ളുവനാട് താലൂക്കില്‍ ഉള്ള ശ്രീകൃഷ്ണപുരം എന്ന ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്
'''ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്'''
<br/>പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ശ്രീകൃഷ്ണപുരം. ചെർപ്പുളശ്ശേരിക്കടുത്താണ്‌ ഈ ഗ്രാമം. ഈ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകൾ ഉണ്ട്. 1962 ജനുവരി 1-നാണ്‌ ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
 
ശ്രീകൃഷ്ണപുരം നാലു ദേശങ്ങൾ ഉൾപ്പെട്ട ഒരു പ്രദേശമാണ്‌‍. ഈ നാലു ദേശങ്ങളിലെയും പ്രധാനപ്പെട്ട ക്ഷേത്രം ശ്രീകൃഷ്ണ ക്ഷേത്രമായിരുന്നു. അതിൽ നിന്നാണ് ശ്രീകൃഷ്ണപുരം എന്ന പേരു വന്നത്.
 
ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ കരിമ്പുഴ, ശ്രീകൃഷ്ണപുരം ഗ്രാമത്തിൻറെ ഒരു വശത്തുകൂടി അതിരിട്ടുകൊണ്ട് ഒഴുകുന്നു.
<br/>'''പ്രധാന ആകർഷണങ്ങൾ
'''
<br/>സാധാരണ ഏതൊരു വള്ളുവനാടൻ ഗ്രാമങ്ങളെയും പോലെ തന്നെ ശ്രീകൃഷ്ണപുരത്തിന്റെയും പ്രധാന ആകർഷണം ഗ്രാമീണജനത തന്നെ.ഈശ്വരമംഗലം ക്ഷേത്രവും, പരിയാനം പറ്റ ക്ഷേത്രവും പ്രസിദ്ധമാണ്. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ആനത്തറവാട് സ്ഥിതിചെയ്യുന്നത് ശ്രീകൃഷ്ണപുരം ഗ്രാമത്തിലെ മംഗലാംകുന്ന് എന്ന സ്ഥലത്താണ്. മംഗലാംകുന്ന് ഗണപതി, മംഗലാംകുന്ന് കർണൻ, മംഗലാംകുന്ന് അയ്യപ്പൻ എന്നിങ്ങനെ ആന പ്രേമികളുടെ മനസ്സിൽ ഓടിയെത്തുന്ന ആനകളെല്ലാം, മംഗലാംകുന്ന് ആനത്തറവാട്ടിലെ അംഗങ്ങളാണ്. ശ്രീകൃഷ്ണപുരത്തിൻറെ മറ്റൊരു പ്രധാന ആകർഷണം കഥകളിയാണ്. പെരുമാങ്ങോട് മഹാവിഷ്ണു ക്ഷേത്രം കുറഞ്ഞത് മാസത്തിലൊരു തവണ കഥകളിയരങ്ങ് സംഘടിപ്പിക്കുന്നു, സുപ്രസിദ്ധമായ ഒളപ്പമണ്ണ മന സ്ഥിതി ചെയ്യുന്നത് സമീപ ഗ്രാമമായ വെള്ളിനേഴിയിലാണ്.
 
ശ്രീകൃഷ്ണപുരം, വെള്ളിനേഴി എന്നിവ കഥകളിക്ക് വളരെ പ്രസിദ്ധമാണ്‌‍. പ്രശസ്തരായ കഥകളിപ്രവർത്തകരായിരുന്ന (അന്തരിച്ച) കീഴ്പ്പടം കുമാരൻ നായർ, കല, കലാമണ്ഡലം രാമൻ കുട്ടി നായർ എന്നിവർ.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/111583" എന്ന താളിൽനിന്ന് ശേഖരിച്ചത്