Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1,507: വരി 1,507:
1.13  
1.13  
== '''2021-2022 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' ==
== '''2021-2022 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' ==
അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ , വിജ്ഞാനത്തിന്റെ പ്രഭ പകരാൻ പുതിയൊരധ്യയന വർഷം കൂടി ആരംഭിക്കുകയായി. സജീവമായിരുന്ന കലാലയം ഇന്നിതാ വീടുകളിലേക്കെത്തിയിരിക്കുന്നു. അധ്യയനത്തിന് നൂതന രീതികളും സംവിധാനങ്ങളും ശൈലികളും ആവിഷ്കരിച്ച് വിദ്യാഭ്യാസ സംവിധാനം ഒരുക്കപ്പെട്ടിരിക്കുന്നു. കാലത്തിനൊപ്പം അതിവേഗം സഞ്ചരിക്കുന്ന മുള്ളൻ കൊല്ലി St Thomas AUPS വിദ്യാഭ്യാസ രംഗത്തെ ഏറ്റവും മികച്ച അധ്യയന രീതികളും ശൈലികളുമായി കുട്ടികളിലേക്കിറങ്ങുന്നു.
ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ഉറവിടം. ദൈവാനുഗ്രഹം സ്വന്തമാക്കി ഈ അദ്ധ്യയനം വർഷത്തെ നമുക്ക് വരവേൽക്കാം. കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന് നിശ്ചലമായൊരു ലോകത്തിന്റെ ഊർജം പങ്കുവയ്ക്കാൻ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമ്പോൾ ഈ കാലഘട്ടവും നമുക്കൊരനുഗ്രഹമായി മാറട്ടെ .
    ' മാതാപിതാ ഗുരു ദൈവം 'വിദ്യാഭ്യാസം ആരംഭിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്. ഈ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ, വിദ്യാഭ്യാസ മേഖലയിൽ അധ്യാപകരോടൊപ്പം മാതാപിതാക്കളും കൈ കോർക്കുമ്പോൾ വിജ്ഞാനം ഫലം ചൂടി നിൽക്കുന്ന നന്മ മരങ്ങളാകുവാൻ എല്ലാ വിദ്യാർത്ഥികൾക്കും സാധിക്കട്ടെ .
'''ജൂൺ 5 പരിസ്ഥിതി ദിനം'''
റവ. ഫാ. ജോസ് തേക്കനാടി വൃക്ഷത്തൈ നട്ട് പരിസ്ഥിതിദിന ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ജോൺസൺസാർ സന്ദേശം നൽകി. കുട്ടികളും അധ്യാപകരും വൃക്ഷത്തൈ നടുകയും  അതിനെ പരിപാലിച്ച് ഡയറി എഴുതുവാൻ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു. ഏറ്റവും നല്ല ഡയറിക്കുറിപ്പിന് സമ്മാനം ലഭിക്കുമെന്നും അറിയിച്ചു. പോസ്റ്റർ രചന, ക്വിസ്മത്സരം എന്നിവയും നടത്തി.
'''ജൂൺ 19 വായനാദിനം'''ഹെഡ്മാസ്റ്റർ ജോൺസൺ കെ ജിയുടെ നേതൃത്വത്തിൽ  റവ.ഫാ.ജോസ് തേക്കനാടി അധ്യക്ഷത വഹിച്ചു.  യുവ സാഹിത്യകാരിയും അധ്യാപികയുമായ ഗ്രേസി കെ.വി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മഞ്ജു ഷാജി, പി ടി എ പ്രസിഡന്റ് ബിജു ജോൺ , ഹെഡ്മാസ്റ്റർ ജോൺസൺ സാർ എന്നിവർ ആശംസകൾ അർപ്പിക്കുകയും ശ്രീമതി ക്ലിസീന നന്ദി പറയുകയും ചെയ്തു. പ്രസംഗമത്സരം, ക്വിസ്, അക്ഷരമരം, വായനാമത്സരം, വീട്ടിലൊരു ലൈബ്രറി തയ്യാറാക്കൽ,വായനാക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി. ഈ പരിപാടികളുടെ ഒരു വീഡിയോയും തയ്യാറാക്കി.
'''ജൂൺ 26  ലഹരിവിരുദ്ധദിനം'''
കുട്ടികൾക്ക് ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി പുൽപ്പള്ളി പോലീസ് ഇൻസ്പെക്ടർ ശ്രീ.ബെന്നി കെ. പിയുടെ ലഹരിവിരുദ്ധസന്ദേശം ഓൺലൈൻവഴി കുട്ടികളിലേക്ക് എത്തിച്ചു. ക്ലാസ്തല പ്രവർത്തനമായി ലഹരിവിരുദ്ധ പോസ്റ്റർ, കാർട്ടൂൺ, ചിത്രങ്ങൾ, കഥ, കവിത തുടങ്ങിയ സൃഷ്ടികൾ കുട്ടികൾ അയച്ചുതന്നു . ലഹരിവിരുദ്ധസന്ദേശം നൽകുന്ന ഫോട്ടോഗ്രഫിമത്സരവും ഷോർട്ട് ഫിലിം നിർമ്മാണമത്സരവും നടത്തി.
'''ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം'''
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ടു ബഷീറിന്റെ ആകാശവാണിയിലെ അഭിമുഖസംഭാഷണത്തിലെ കുറച്ചുഭാഗം കുട്ടികൾക്ക് ഓഡിയോ ആയി നൽകി പരിചയപ്പെടുത്തി.  പ്രശ്നോത്തരി, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നീ ക്ലാസ്തല പ്രവർത്തനങ്ങൾ നടത്തി. ബഷീറിന്റെ കൃതികൾ പരിചയപ്പെടുത്തുകയും ചെയ്തു.




1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1076452" എന്ന താളിൽനിന്ന് ശേഖരിച്ചത്