Jump to content
സഹായം

"സി എം എസ് എൽ പി സ്കൂൾ, മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 53: വരി 53:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''അക്ഷരവെളിച്ചവുമായി...'''
2013 സെപ്തംബർ 4. വൈകുന്നേരം നാലരയോടെ ദേശാഭിമാനി ആലപ്പുഴ ഓഫീസിൽ നിന്നുള്ള ഫോൺ വിളി .നിങ്ങളുടെ സ്കൂളിലെ പ്രധാനാധ്യാപിക ജോളി തോമസിനു സംസ്ഥാന അധ്യാപക അവാർഡുണ്ട്.
ആ സമയം സ്കൂളിലുണ്ടായിരുന്ന ഞാൻ ജോളി ടീച്ചറിനു ഫോൺ കൈമാറി. ആദ്യ അഭിനന്ദനം ദേശാഭിമാനിയിൽ നിന്നും. മറ്റധ്യാപകരുൾപ്പെടെ എല്ലാവരും സന്തോഷത്തിൽ '
അടുത്ത ദിവസം തന്നെ ആലോചന തുടങ്ങി - ടീച്ചറിനു നൽകുന്ന സ്വീകരണം അവിസ്മരണീയമാക്കണം. 2013 ഒക്ടോബർ 11 ന് ടീച്ചറിനു നൽകിയ വരവേൽപ്പ് ഇന്നും മനസിൽ പച്ച പിടിച്ചു നിൽക്കുന്നു. മുഹമ്മ ഗ്രാമം ടീച്ചറിനെ നെഞ്ചേറ്റുകയായിരുന്നു. അഭിവന്ദ്യ ബിഷപ് തോമസ് കെ ഉമ്മൻ, ഡോ: ടി എം തോമസ് ഐസക്, പി തിലോത്തമൻ ,യു പ്രതിഭ::.. എന്നിങ്ങനെ വിശിഷ്ടാതിഥികൾ നിരവധി. സ്വീകരണത്തിലും പുതുമ നിറഞ്ഞു. കുട്ടികൾ ഗുരുദക്ഷിണയായി നൽകിയത് പുസ്
തകങ്ങൾ. എല്ലാവരും കൈകോർത്തപ്പോൾ ആ സ്വീകരണം ഗംഭീരമായി. ഒരു പക്ഷേ, അവാർഡ് ലഭിച്ച ഒരധ്യാപകർക്കും ലഭിക്കാത്ത പൗരസ്വീകരണം പ്രിയ ജോളി ടീച്ചറിനു നൽകാനായതിൽ പി ടി എ പ്രസിഡന്റെന്ന  നിലയിൽ ഏറ്റവും അഭിമാനിച്ച നിമിഷങ്ങളായിരുന്നു അത്.
അടച്ചുപൂട്ടലിന്റെ വക്കിൽ നിന്നും ഒരു വിദ്യാലയത്തെ സംസ്ഥാനത്തെ മികച്ച സ്കൂളുകളുടെ പട്ടികയിലേക്കു കൊണ്ടു വന്നതിന്റെ പിന്നിൽ ജോളി ടീച്ചറിന്റെ കയ്യൊപ്പു കാണാം. വിവിധ മേഖലകളിൽ നിന്നും ഈ വിദ്യാലയത്തിനു ലഭിച്ചത് 50 ലേറെ പ്രധാന പുരസ്കാരങ്ങളാണ്. ഒട്ടേറെ പുതുമയാർന്ന മാതൃകാ പരിപാടികൾ ജോളി ടീച്ചറിന്റെ ആശയത്തിൽ നിന്നും ജന്മം കൊണ്ടു. ജൈവ പച്ചക്കറി കൃഷിയിലടക്കം സംസ്ഥാന തലത്തിൽ അവാർഡു നേടാനുമായി. വിദ്യാർഥികളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുകയും ലാളിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ഒരമ്മയുടെ സ്ഥാനമാണ് ജോളി ടീച്ചറിനു കുട്ടികളുടെയും രക്ഷകർത്താക്കളുടെയും മനസിൽ. സഹപ്രവർത്തകർക്ക് ചേച്ചിയും. തെറ്റുകളും പോരായ്മകളും കണ്ടാൽ വഴക്കു പറയുന്നതിൽ ടീച്ചർ പിശുക്കു കാണിക്കാറില്ല. അതോടൊപ്പം അവരെ ചേർത്തുനിർത്തുകയും ചെയ്യും. മാനേജുമെന്റും പിടിഎ യും രക്ഷകർത്താക്കളും ടീച്ചറിനു നൽകുന്ന നിർലോഭമായ പിന്തുണയും കൂടി ആയപ്പോൾ സ്കൂൾ മികവിന്റെ പട്ടികയിലേക്ക് ഉയർന്നു..
'''ഒരധ്യാപകനെ രൂപപ്പെടുത്തുമ്പോൾ ആയിരം നക്ഷത്രങ്ങൾ കാത്തിരിക്കുകയാണ്. വിദ്യയുടെ വികാസത്തിലൂടെ അക്ഷര സൂര്യ നായി ജ്വലിച്ചുയരാൻ ...'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
264

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1032567" എന്ന താളിൽനിന്ന് ശേഖരിച്ചത്