പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ പ്രതീക്ഷയുടെ കണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷയുടെ കണങ്ങൾ


കോവിഡ് ഭീതിയേറി നീറിയ
മനസ്സുകൾ ഓർക്കുക,
ഭീതിയല്ല പ്രതിരോധമാണ് വേണ്ടതെന്ന് .
അതിജീവിക്കണം നാം അതിവേഗം കോവിഡെന്ന
രാക്ഷസനെ.
ഐക്യത്തോടെ കരുതലോടെ
പടിത്തുയർത്തിടാം പുതിയൊരു നാളയെ .
വിശ്വസിക്കണം നാം വൈദ്യരെയും വേദത്തേയും.
ഒഴു വാക്കിടണം നാം ഹസ്തദാനങ്ങളും സ്നേഹസന്ദർശനങ്ങളും.
എതിർക്കണം വിദൂരയാത്രകളും,പാലിക്കണം സത് പ്രതിരോധ വ്യവസ്ഥിതികളും.
ശുചീകരിക്കുക പരിസ്ഥിതിയേയും നമ്മയും.
കഴുകണം കരതലം കരുതലോടെ ,
പ്രവർത്തിക്കണം പ്രകൃതിയോ
ടൊത്തിണങ്ങി.
അകലമാണാവശ്യമെങ്കിലും
അധ്യാനിക്കുക സ്വന്തം
മണ്ണിൽ അകലം തീരുവോളവും.
ഭക്ഷിക്കുക വിഷമില്ലാത്ത പച്ചക്കറികൾ അനുദിനവും.
പ്രാർത്ഥിക്കുക സർവ്വേശ്വരനോട് ഭൂമിക്കായി നില നിൽപ്പിനായി .
രക്ഷിക്കാം നമുക്കീ പച്ചപ്പിനെ

ലോക് ഡൗൺ കാലത്തെ ഇടവേളയിൽ.
തുരത്തിടും നാമൊരുമിച്ച് കോവിഡെന്ന വിപത്തിനെ.
പുറത്തിറങ്ങാതിരിക്കുക ആവശ്യമില്ലാതെ.
അനുസരിക്കുക കോവിഡ്
പ്രതിരോധ നയങ്ങളെ,
ധരിക്കുക മുഖാവരണങ്ങൾ.
പ്രാർത്ഥിക്കുക സഹജർക്കായ് ,നമ്മുടെ ജീവനെ കാക്കുന്ന ആരോഗ്യ പ്രവർത്തകർക്കായ്.
കൈ വെടിയരുത് നാം പ്രതീക്ഷയുടെ കണങ്ങളെ .

 

സ്നേഹ തോമസ്
10 E പോപ്പ് പയസ് XI എച് എസ് എസ് കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത