പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ


കരുതലോടെ കരളുറച്ച്
കേരളം ചെറുത്തിടും
ലോകമാകെ ചീറിടുന്ന
കോറോണയെന്ന മാരിയേ

ഭീതിയല്ല കരുതലാണ്
വേണ്ടതെന്നതോർക്കണം
ഐക്യബോധം വളരണം
അകന്നു നമ്മൾ നിൽക്കണം

കരതലം കഴുകുവാൻ
സോപ്പ് കൂടി കൂട്ടണം
തുമ്മുവാൻ ചുമക്കുവാൻ
ടൗവ്വലൊന്ന് കരുതണം

അധികാരികൾ ചൊല്ലിടുന്ന
വാക്കുകൾ ശ്രവിക്കണം
വീട്ടിൽ തന്നിരിക്കണം
വിജയമൊന്ന് നേടുവാൻ.

 

ഗൗരി നന്ദന എസ്
8 F പോപ്പ് പയസ് XI എച് എസ് എസ് കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത