പാറി പറക്കുന്ന പൂമ്പാറ്റയാകുവാൻ
ഏറെ കൊതിയുണ്ടെനിക്ക്.
വർണ്ണച്ചിറകുകൾ വീശി പറക്കുവാൻ
ഇന്നെന്റെയുള്ളിൽ മോഹമായി.
പൂവുകളിൽ നിന്ന് തേൻ നുകർന്നീടുന്ന
കൊച്ചു പൂമ്പാറ്റയാകുവാൻ മോഹമായി .
കൂട്ടരുമൊത്ത് പൂക്കളിൽ നിന്നും പൂക്കളിലേക്ക്
പാറി നടക്കുന്ന പൂമ്പാറ്റയ്ക്കെന്തൊരു ചന്തം.
മണ്ണിലും വിണ്ണിലും പാറിനടക്കുന്ന പൂമ്പാറ്റേ
ആരു നിനക്കേകി മഴവില്ലിൻ ചാരുത...
ആരും കൊതിക്കുന്ന വർണഭംഗി...
ഇനി വരും ജന്മത്തിലെങ്കിലും ഞാനൊരു
കൊച്ചു പൂമ്പാറ്റയായ് ജനിച്ചിരുന്നെങ്കിൽ.