പ്രവാസികൾ .
<left>
നാടിനും വീടിനും വേണ്ടി നാടുവിട്ടവർ
ഉറ്റവർക്കും ഉടയവർക്കുമായ് സ്വജീവിതം
ഉഴിഞ്ഞുവെച്ചവർ, കാലത്തിൻ ഗതി-
യറിയാത്തവർ പ്രവാസികൾ.................
ഇന്നിതാ ലോകം മുഴുവൻ വിറപ്പിച്ച്
കൊറോണയെന്ന മഹാമാരിയെത്തവെ
രോഗ ഭീതിയിൽ കഴിയുന്നവർ ............
നാട്ടിലെത്തുക എങ്ങനെയെന്നറിയാതെ
ജീവിതം വഴിമുട്ടി ഭയന്നു ജീവിക്കുന്നവർ.
അവരുടെ മനസ്സിലെന്നുമെന്നും മിന്നിത്തെളിയും
ഉറ്റവർ തൻ മുഖങ്ങൾ, മനസ്സിലെ നോവുകൾ -
ആരോടും പറയാതെ മുറുകെ പിടിക്കുന്നവർ, എന്നിനി
നാട്ടിലെത്തും പ്രിയമുള്ളോർ തന്നരികിലെത്താൻ...
</left>