പൊങ്ങ എൽ പി എസ്/അക്ഷരവൃക്ഷം/മാതാ പിതാ ഗുരു ദൈവം
മാതാ പിതാ ഗുരു ദൈവം
ഒരിക്കൽ ഒരിടത്ത് കടലിനടിയിൽ ഒരു രാജകൊട്ടാമുണ്ടായിരുന്നു. അവിടെ രാജാവും രാജ്ഞിയും രാജകുമാരിയും പ്രജകളും സന്തോഷത്തോടെ വാഴുകയായിരുന്നു. കടലിന് വെളിയിൽ ഒരു ലോകമുണ്ടെന്നും അവിടെ മനോഹരമായ ഉദ്യാനവും കളിസ്ഥലങ്ങളും പുഴകളും ഉണ്ടെന്ന് ആരോ പറഞ്ഞ് കൊട്ടാരത്തിലുള്ളവർ അറിയാൻ ഇടയായി. അതറിഞ്ഞ നിമിഷം മുതൽ രാജകുമാരിക്ക് അവിടെ പോകാൻ എന്തെന്നില്ലാത്ത മോഹം തോന്നി. അതറിഞ്ഞ രാജാവും ഗുരുക്കന്മാരും അവിടെ പോകരുതെന്നും കടലിന് വെളിയിലിറങ്ങിയാൽ നമ്മുടെ രാജകുലത്തിന് നാശം സംഭവിക്കുമെന്നും രാജകുമാരിയെ പറഞ്ഞ് വിലക്കി. പക്ഷേ രാജകുമാരി മുതിർന്നവർ പറഞ്ഞത് കൂട്ടാക്കാതെ കുറേ തോഴിമാരെയും കൂട്ടി കടലിന് വെളിയിലുള്ള മനോഹാരിത ആസ്വദിക്കാൻ യാത്രയായി. അങ്ങനെ അവർ നാടിന്റെ പച്ചപ്പും മനോഹാരിതയും കൊട്ടാരത്തിലേക്ക് തിരിച്ചുപോകുവാൻ മറുന്നുപോയി. ഇതറിഞ്ഞ രാജാവ് കോപം കൊണ്ട് രാജകുമാരിയെ ശപിച്ചു. രാജകുലത്തിന്റെ നാശത്തിന്റെ കാരണമായ നീ ഒരു കൽപ്രതിമയായി മാറട്ടെ.......ഈ ശാപം കേട്ടപ്പോൾ രാജ്ഞിക്ക് വളരെ വിഷമം തോന്നി. രാജ്ഞിയുടെ വിഷമം കണ്ട് രാജാവിന്റെ മനസ് അലിഞ്ഞു. അദ്ദേഹം ഉടൻതന്നെ ശാപമോക്ഷവും നൽകി. മനുഷ്യർ ജലാശയങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് എന്ന് നിർത്തുന്നുവോ അന്ന് നിനക്ക് പഴയ രൂപത്തിലാകാം. പക്ഷേ ഇന്നുവരെയും മനുഷ്യർ അത് പാലിക്കാത്തതിനാൽ രാജകുമാരിക്ക് ശാപമോക്ഷം ലഭിച്ചിട്ടില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ