അന്ധകാരമാകുന്ന ഈ ലോകത്തിൽ
മിഴി തുറക്കൂ സ്നേഹദീപമേ.
മത്സരിക്കുന്ന മനുഷ്യജന്മങ്ങളെ.....
നിർത്തു നിൻ പോരാട്ടം-
നല്ല തലമുറയ്ക്കായ്
ചിന്തിക്കൂ മനസ്സറിഞ്ഞ്
ഒന്നാമനായി ഓടാതെ നമുക്ക്
ഒന്നായി മുന്നേറാം
തിരക്കൊഴിഞ്ഞ ഈ വേളയിൽ
സ്നേഹിക്കാം പരസ്പരം.
ഇണങ്ങാം പ്രകൃതിയോട്.
കാവലായി സ്നേഹദീപം.