പെരുമുണ്ടച്ചേരി എസ് വി എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം[തിരുത്തുക | മൂലരൂപം തിരുത്തുക]

വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പുറമേരി പഞ്ചായത്തിലെ പെരുമുണ്ടച്ചേരി എന്ന പ്രദേശത്തെ പെൺകുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ അക്കാലത്തെ ആ പ്രദേശത്തെ ധനികനും പ്രശസ്ത പാരമ്പര്യ വൈദ്യനും സമൂഹത്തിൽ വളരെ സ്വാധീനമുള്ള വ്യക്തിയുമായിരുന്നു കരുവാന്റ വിട കുഞ്ഞിക്കണ്ണൻ വൈദ്യൻ 1924 ൽ ഈ വിദ്യാലയം സ്ഥാപിച്ചു.സ്ഥാപിക്കുമ്പോൾ ചെങ്കൽ തൂണോടു കൂടിയ അര ഭിത്തിയുള്ള ഓല മേഞ്ഞ കെട്ടിടമായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച സ്ഥാപനമാണെങ്കിലും കാലക്രമത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകി

          ബാപ്പു ഗുരിക്കൾ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ സ്ഥാപനം വളരെ പുരോഗമിക്കുകയുണ്ടായി. ഇരുപത്തിയഞ്ച് വർഷത്തെ സേവനത്തിന് ശേഷം 1940 ൽ അദ്ദേഹം വിരമിച്ചു.ഇല്ലിശ്ശേരി കൃഷ്ണൻ വൈദ്യർ അഞ്ചു വർഷത്തോളം അധ്യാപക നായി ഈ സ്ഥാപാനത്തിൽ ജോലി ചെയ്തിരുന്നു. 1924 മുതൽ 1939 വരെ 15 വർഷക്കാലം കൗസല്യ ടീച്ചർ അധ്യാപികയായി ജോലി ചെയ്തു. അവർ ഒരു സാമൂഹ്യ പ്രവർത്തക കൂടിയായിരുന്നു