പെരിന്തട്ട നോർത്ത് എൽ പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1950 ലാണ്  സ്കൂൾ സ്ഥാപിതമായത് .ആദ്യത്തെ ഹരിശ്രീ കുറിച്ചത് ശ്രീ പൊടിക്കുണ്ടിൽ കേളു മാസ്റ്റർ ആണ് .പ്രഥമ അധ്യാപകൻ എന്ന പരിഗണയ്‌ക്കൊപ്പം ഏതാണ്ട് ഒന്നര വർഷത്തോളം ഹെഡ്മാസ്റ്റർ പദവിയും അദ്ദേഹം അലങ്കരിച്ചു .ഇന്ന് സ്കൂൾ നിലനില്കുന്നതിനു അല്പം പടിഞ്ഞാറ് മാറി ഗാന്ധി സ്മാരക വായനശാല എന്ന പേരിൽ ടി കെ കെ നായരുടെ നേതൃത്വത്തിൽ നിർമിച്ച ഒരു വായനശാല പ്രവർത്തിച്ചിരുന്നു .സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രതിപാദിതമായ ഒട്ടനേകം ഗ്രന്ഥങ്ങൾ അന്നവിടെ ഉണ്ടായിരുന്നു.ജീവചരിത്രം ,സഞ്ചാരക്കഥകൾ,കവിതകൾ ,നോവലുകൾ ,ചെറുകഥകൾ ,ഇവയെല്ലാം മനുഷ്യ വളർച്ചയ്ക്ക് മഹാസംഭവനകൾ  നൽകുന്നുവെന്ന സത്യം മനസിലാക്കി പ്രവർത്തിച്ച ടി കെ കെ നായരുടെ ശ്രമം പ്രശംസനീയമാണ് .അഞ്ചും ആറും വയസായ കുട്ടികൾ നാലഞ്ചു നാഴിക നടന്നു പഠിക്കുക എന്നകാര്യം ദുഷ്കരം തന്നെ .ഇത് മനസിലാക്കിയ തദ്ദേശ വാസികൾ പ്രയാസം മുറിച്ചുകടക്കുവാനുള്ള പ്രായോഗിക മാർഗം ചർച്ച ചെയ്തു .അവർ എത്തിച്ചേർന്ന നിഗമനമത്രെ വായനശാല മാറ്റി അതിലേറെ പ്രയോജനകരമായ പ്രാഥമിക വിദ്യാലയമാകുക എന്നത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം