പൂമംഗലം യു പി സ്കൂൾ/അക്ഷരവൃക്ഷം/ രോഗത്തെ പ്രതിരോധിക്കൂ ............ആരോഗ്യത്തെ വീണ്ടെടുക്കൂ..........

Schoolwiki സംരംഭത്തിൽ നിന്ന്
രോഗത്തെ പ്രതിരോധിക്കൂ ............ആരോഗ്യത്തെ വീണ്ടെടുക്കൂ..........

നാം ഇപ്പോൾ വലിയൊരു പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ് അതായത് കൊറോണ എന്ന പകർച്ചവ്യാധിയെ തടയാൻ നാം ഓരോരുത്തരും കരുതലോടെ ഒന്നിച്ചു നിൽക്കുന്ന അവസ്ഥയാണ്. അതിനുവേണ്ടി നാം നമ്മുടെ ശരീരവും പരിസ്ഥിതിയും വൃത്തിയായി സൂക്ഷിക്കുക. കൂട്ടുകാരേ, നമ്മൾ ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇടയ്ക്കിടെ നിസ്സാര കാര്യങ്ങൾക്കായി ആശുപത്രി സന്ദർശനം പൂർണമായി നിർത്തണം. നിപ്പ വൈറസ് ബാധയെപ്പോലെ തന്നെ ആശുപത്രിയിലെ ആളുകളുടെ അടുത്തിടപഴകലിലൂടെയാണ് രോഗികളിലേക്കും ആരോഗ്യമുള്ള ആളുകളിലേക്കും കൊറോണ വൈറസ് പടർന്നു കയറുന്നത്. നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം വ്യക്തിശുചിത്വമാണ്. ഇടയ്ക്കിടെ കൈയ്യും മുഖവും സോപ്പിട്ട് കഴുകണം.സാനിറ്റൈസർ ശീലമാക്കണം. നഖം മുറിക്കണം. ദിവസവും രണ്ടുനേരം കുളിച്ച് ഡ്രസ്സ് മാറണം. പുറത്ത് നിന്ന് വാങ്ങുന്ന സാധനങ്ങൾ അപ്പക്കാരമോ ഉപ്പോ ചേർത്ത് നന്നായി കഴുകണം. കഴിവതും വീട്ടിനുള്ളിൽ തന്നെ കഴിയുക. ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക. രോഗം വന്ന് ചികിത്സ തേടുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്. പൊതുസ്ഥലങ്ങളിൽ തുപ്പരുത്.മാലിന്യം വലിച്ചെറിയരുത്.പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. എല്ലാവരും കരുതലോടെ നീങ്ങുക.കൊറോണയ്ക്കെതിരായി ജയം നേടാം ജാഗ്രത മതി.

അർഷിത്ത്.ടി
4 ബി പൂമംഗലം യു.പി.സ്കുൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം