പൂമംഗലം യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ പുഴ
എന്റെ പുഴ
ഹെംലിൻ എന്ന ഒരു കൊച്ചു ഗ്രാമത്തിലെ ആളുകൾ നല്ലവരായിരുന്നു. അവരുടെ ഗ്രാമത്തിലൂടെ ഒഴുകുന്ന കൊച്ചു പുഴ ആ ഗ്രാമത്തിലെ ആളുകൾക്ക് കുളിക്കാനും കുടിക്കാനും വാഹനം കഴുകാനും കൃഷി ചെയ്യാനും ഒക്കെയുള്ള ശുദ്ധജലം ധാരാളം നൽകിയിരുന്നു. പുഴയുടെ ഐശ്വര്യത്തിൽ ആളുകൾ സന്തുഷ്ടരായിരിക്കവേയാണ് പൊടുന്നനെ നാണുവേട്ടന്റെയും രാമേട്ടന്റെയും പശുക്കൾ കഴിഞ്ഞയാഴ്ച ചത്ത് വീണത്. അതിന്റെ കാരണമന്വേഷിച്ചു കൊണ്ടിരിക്കവേ ആളുകൾക്ക് വയറിളക്കം, ഛർദ്ദി ഒക്കെ വന്ന് ആകെ ബഹളമയമായി. കുട്ടികളെയും വൃദ്ധരെയും കൊണ്ട് ആശുപത്രികൾ നിറയാൻ തുടങ്ങി. ആർക്കു ഒന്നും മനസ്സിലാകാതെ ഗ്രാമം ശോകമൂകമായി. എന്നാൽ പൂമംഗലം സ്കൂളിലെ നാലാം തരം വിദ്യാർഥിയായ സന്മയ വെറുതെയിരുന്നില്ല. ക്ലാസിൽ പുഴ മലിനീകരണത്തെക്കുറിച്ച് കാവ്യ ടീച്ചർ പറഞ്ഞത് അവൾ ഓർത്തു. നമ്മുടെ പുഴയായിരിക്കുമോ ആളുകളെ ഇപ്പോൾ സങ്കടത്തിലാക്കിയത്. കാരണം തേടി അവളും കൂട്ടുകാരി ദിയയും കൂടി പുഴക്കരയിലൂടെ നടക്കാൻ തുടങ്ങി. നടന്നു നടന്ന് അവർ പനയൂർ ഭാഗത്തെത്തിയപ്പോൾ അവർ ഞെട്ടിപ്പോയി. ആ ഭാഗത്തെ വീടുകളിലെയും കടകളിലെയും ഹോട്ടലുകളിലെയും അറവുശാലകളിലേയും ഫാക്ടറികളിലേയും ഒക്കെ മാലിന്യംപുഴയിലേക്കായിരുന്നു തള്ളിവിട്ടിരുന്നത്. ഈ കാഴ്ച കണ്ട് അവരുടെ കണ്ണ് തള്ളിപ്പോയി. വിഷമയമായ ആ വെള്ളമായിരുന്നു അങ്ങ് താഴെയുള്ള സന്മയയുടെ നാട്ടുകാർ ഉപയോഗിച്ചുകൊണ്ടിരുന്നത്. അവർ ഉടൻ തന്നെ ഫോണിലൂടെ ഹെൽത്ത്കാരെ വിവരമറിയിച്ചു. അവർ വന്നു കാര്യങ്ങൾ കണ്ടുമനസ്സിലാക്കി. മാലിന്യമുക്തമായ പുഴയ്ക്ക് വേണ്ടി ആളുകൾ നില കൊണ്ടു . ജനങ്ങളുടെ അസുഖം പടരാതെ വേണ്ട നടപടി പഞ്ചായത്ത് കൈക്കൊണ്ടു . ഇതിന് കാരണക്കാരായ കുട്ടികൾക്ക് നാട്ടുകാരുടെ വക അഭിനന്ദന പ്രവാഹമായിരുന്നു. പുഴ ഒന്നുമറിയാതെ വീണ്ടും സന്തോഷത്തോടെ ഒഴുകാൻ തുടങ്ങി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ