പുഷ്പ എൽ പി എസ് നരിനട/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തിൽ, ഒൻപതാം വാർഡിൽ, നരിനട ഗ്രാമത്തിലെ സെൻ്റ്. അൽഫോൻസ ദേവാലയത്തോട് ചേർന്നാണ് ഇപ്പോൾ പുഷ്പ എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1952 സ്ഥാപിതമായ സുബ്രഹ്മണ്യ വിലാസം എൽ പി സ്കൂളാണ് നരിനട പുഷ്പ എൽ പി സ്കൂൾ ആയി മാറിയത് .ടിവി കേളപ്പൻ സാറായിരുന്നു സ്കൂളിൻ്റെആദ്യ ഹെഡ്മാസ്റ്റർ 2-7 -1952 ൽ ഗോപാലൻ മാമ്പിള്ളി സ്കൂളിലെ ആദ്യ വിദ്യാർത്ഥിയായി ചേർക്കപ്പെട്ടു.
1962-ൽ ബഹുമാനപ്പെട്ട സി .ജെ വർക്കിയച്ഛൻഈ സ്കൂളിൻ്റെ മാനേജ്മെൻ്റ് ഏറ്റെടുത്തു .1968-ൽ സുബ്രഹ്മണ്യ വിലാസം എന്ന പേരുമാറ്റി പുഷ്പ എൽ പി സ്കൂൾ എന്ന പേരിന് അംഗീകാരം ലഭിച്ചു . ഈ വിദ്യാലയം താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നു.
ശ്രീ.ഇ എം വർഗീസ്, പി എം ത്രേസ്യ, യു.സി.വർക്കി, റ്റി.എം ജോസഫ്, അന്നമ്മ വി. സി., ഏലിക്കുട്ടി വി.സി, പൗളിൻ ജോസഫ്എന്നിവർ പ്രധാന അദ്ധ്യാപകരായി സേവനം ചെയ്തവരാണ്.
പള്ളിയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെ സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം 2021 നവംബർ ഒന്നുമുതൽ നരിനട സെൻ്റ് അൽഫോൻസ ദേവാലയത്തോട് ചേർന്ന് പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചതോടെ പള്ളി ക്കൊപ്പം പള്ളിക്കൂടം എന്ന് വിശുദ്ധ ചാവറയച്ഛൻ്റെ വിദ്യാലയ സ്വപ്നവും സാക്ഷാത്കരിക്കപ്പെട്ടു.