പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം
അമ്മയാണ് പ്രകൃതി. പ്രകൃതിയ്ക്ക് ദോഷകരമായ രീതിയിൽ ആണ് മനുഷ്യർ പ്രവർത്തിക്കുന്നത്. പ്രകൃതിയായ അമ്മയെ നമ്മൾ വേദനിപ്പിച്ചാൽ ലോകനാശത്തിന് കാരണമാകും. പ്രകൃതി സംരക്ഷണത്തെ കുറിച് ഓർമ്മിപ്പിക്കാൻ കൂടിയാണ് ജൂൺ 5 പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. ഓരോ മരം മുറിയ്ക്കുമ്പോഴും ഓരോ ചെടികൾ നട്ടുവളർത്തുകയാണ് നാം ചെയ്യേണ്ടത്. ജലമലിനീകരണം, വനനശീകരണം മുതലായ പ്രവർത്തികൾ ചെയ്യുമ്പോൾ പ്രകൃതി നശിച്ചുകൊണ്ടിരിക്കുകയാണെന്ന് നാം ഓർക്കണം. ഇതേത്തുടർന്നാണ് ആഗോളതാപനം, മലിനീകരണം, കാലാവസ്ഥയിലുള്ള മാറ്റങ്ങൾ ഇവയൊക്കെ ഉണ്ടാകുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്ത്വം നമ്മൾ ഓരോരുത്തർക്കുമുണ്ട്. നമ്മുടെ ഈ ജീവിതത്തിനും പരിസ്ഥിതിക്കും ഒരു പങ്കുണ്ട്. പ്രകൃതിയെ വീണ്ടെടുക്കാൻ നമ്മൾ ഓരോരുത്തർക്കും കഴിയും. ഈ കാലഘട്ടത്തിൽ സംഭവിക്കുന്ന വന നശീകരണം കാരണം മയിൽ, കുരങ്ങ്, ആന, പന്നികൾ ഇത്തരം മൃഗങ്ങൾ ഭക്ഷണം കിട്ടാതെ നാട്ടിലെത്തുന്നത്. ജീവികളുടെ വംശനാശം സംഭവിക്കുന്നതും ഈ കാരണം കൊണ്ട് തന്നെയാണ്. കാടിനെ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. ജലമലിനീകരണം അവസാനിപ്പിക്കണം. വെറുതെ വെള്ളം പാഴാക്കുന്നത്, മാലിന്യങ്ങൾ ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്നതും തടയണം . വെള്ളം സംരക്ഷിക്കേണ്ടത് അത്യാവശ്യമായ കാര്യം തന്നെ ആണ്.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 10/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 01/ 10/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം