പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ സ്ഥാപനത്തിൻറെ മാനേജ്മെൻറ് പാലക്കാട് ജില്ലാ സലഫി എഡ്യൂക്കേഷണൽ അസോസിയേഷൻ ആണ്. ഈ അസോസിയേഷൻറെ പ്രഥമ പ്രസിഡണ്ടായ സുലൈമാൻ സാഹിബും ട്രഷറർ ഹസൻ സാഹിബും ഈ സ്ഥാപനത്തിൻറെ വളർച്ചയ്ക്ക് സഹായിച്ച പ്രമുഖ വ്യക്തി വ്യക്തികളാണ്. സമൂഹത്തിൻറെ വിദ്യാഭ്യാസ വളർച്ചയെ മുൻനിർത്തി കരുണ മെഡിക്കൽ കോളേജ് ചിറ്റൂർ, നഴ്സിംഗ് കോളേജ് ,കൊടുന്തിരപ്പുള്ളി ഗ്രേസ് കോളേജ് ഓഫ് ഫാർമസി, എലഗൻസ് ആർട്സ് ആൻഡ് സയൻസ് കോളേജ്, പറളി മുജാഹിദീൻ അറബിക് കോളേജ് എന്നിവയും ആരംഭിച്ചു. പാലക്കാടിൻറെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായക സ്ഥാനം വഹിക്കുന്ന ഈ സ്ഥാപനങ്ങളെ ഇന്ന് നയിക്കുന്നത് പി വി ഉണ്ണീൻകുട്ടി മൗലവിയാണ്.

രണ്ടായിരത്തിൽ സ്കൂൾ ഹയർസെക്കൻഡറി ആയി ഉയർത്തപ്പെട്ടു. സ്കൂളിൻറെ പ്രഥമ എച്ച്. എമ്മും പിന്നീട് പ്രിൻസിപ്പലും ആയിരുന്ന അബ്ദുൽ സമദ് മാസ്റ്റർ സ്കൂളിൻറെ വളർച്ചയ്ക്ക് വേണ്ടി നിരന്തരം പ്രയത്നിച്ച വ്യക്തിയാണ്. 2018ൽ അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങി. കലാകായിക സാംസ്കാരിക മേഖലകളിൽ മികച്ച വിദ്യാർഥികളെ വാർത്തെടുക്കാൻ പുളിയപ്പറമ്പ് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

പുളിയപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിനെ ഇപ്പോൾ നയിച്ചുകൊണ്ടിരിക്കുന്നത് പ്രിൻസിപ്പൽ ഡോക്ടർ മുഹമ്മദ് അമീൻ മാസ്റ്ററും പ്രധാനാധ്യാപിക സൗദി ടീച്ചറും ആണ്. നാടിനെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയിലേക്ക് കൊണ്ടിരിക്കുന്ന പുളിയപ്പറമ്പ് ഹയർസെക്കൻഡറി സ്കൂൾ 29 വർഷം പിന്നിടുകയാണ്. നിരവധി പേരുടെ പിന്തുണയും മാനേജ്‍മെൻറിൻറെ നേതൃത്വവും വിജയത്തിൻറെ പ്രധാന ഘടകങ്ങളാണ്.