പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒന്നിക്കാം പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിക്കാം പ്രതിരോധിക്കാം

ഹോ ! ഞാൻ എത്ര നാളായി സ്കൂളിൽ പോയിട്ട് .സ്കൂളിൽ പോകുന്ന ആ ദിവസങ്ങൾ മറക്കാനേ കഴിയുന്നില്ല .എത്ര നാളായി എന്റെ കൂട്ടുകാരെയൊക്കെ കണ്ടിട്ട് പിന്നെ കോവിഡിനെ കുറിച്ച് കേൾക്കുമ്പോൾ പേടിയാവുന്നു .ഇപ്പോൾ ആർക്കും എവിടെയും പോകാൻ കഴിയുന്നില്ല അവരവരുടെ വീട്ടിനുള്ളിൽ തന്നെ . ഹോ ! കോറോണകാലം എന്തൊരു കഷ്ടകരമാണ് .ഇനി പട്ടിണി കിടക്കണം എന്നാണ് തോന്നുന്നത് എല്ലാ കടകളും അടച്ചിരിക്കുന്നു .ഇപ്പോൾ എവിടെയും പോകാൻ കഴിയാത്ത അവസ്ഥയായിപ്പോയല്ലോ . സ്കൂളിൽ പോകാൻ തോനുന്നു പക്ഷെ എങ്ങനെ ? ഓരോരോ ദിവസം കടന്നു ചെലുംതോറും മറ്റു രാജ്യങ്ങളിൽ നിന്ന് മനുഷ്യന്മാർ വന്നു കൊറോണ വൈറസ് ഉണ്ടെന്നറിയാത്ത വൈറസ് പകർത്തും . <
കൊറോണ സ്ഥിതികരിച്ച കുറെ പേരുടെ ജീവൻ തന്നെ നഷ്ടപ്പെട്ടു . കോവിഡിനെതിരെ ഇത്രയും കാലമായിട്ടും മരുന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല . എന്നാലും കുറച്ചു പേർ കോറോണയിൽ നിന്ന് കരകയറി .കോറോണയിൽ നിന്ന് രക്ഷനേടാൻ ഒരു വഴിയുണ്ട്, എല്ലാവരും ജാഗ്രത പാലിക്കുക എന്നതാണ് . ഹും ! പിന്നെ കോറോണയെ തോൽപിക്കാൻ വേറൊരു വൈറസ് കൂടി വന്നു അതാണ് ഹാന്റ് വൈറസ് .ഈ വൈറസിനും മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഈ വൈറസും ചൈനയിൽ നിന്നാണ് ഉണ്ടായത് . ചൈനയിൽ ഇത് കാരണം ഒരാൾ മരിച്ചു പക്ഷെ ഈ വൈറസ് അങ്ങനെ പകരുമെന്ന് തോന്നുന്നില്ല . ഈ വൈറസ് എലിയിൽ നിന്നാണ് വരുന്നതെന്നാന്ന് വായിച്ചറിഞ്ഞത് . ഈ രണ്ടു വൈറസിൽ നിന്നും രക്ഷനേടാൻ ഒരു പോംവഴി മാത്രമേ ഉള്ളു എല്ലാവരും പറയുന്ന ജാഗ്രത പാലിക്കുക . <
കോവിഡ് 19 ആദ്യം ചൈനയിലെ വുഹാനിലാണ് ഉണ്ടായത് ആ സമയം കോവിഡ് അത്ര ഭീകരനല്ല എന്നാണ് ഞാൻ വിചാരിച്ചത് . പക്ഷെ ഇപ്പോൾ അത് ഭീകരനായി .ഇപ്പോൾ കോവിഡിനെ തുടർന്ന് രാജ്യം ലോക്കഡൗണിലാണ് .കൊറോണ എന്ന മഹാമാരി ഇന്ന് ലോകത്തെ മുഴുവൻ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് .ഇപ്പോൾ വീട്ടിൽ തന്നെ ഇരിക്കേണ്ട അവസ്ഥയാണല്ലോ ............!

കൃഷ്ണപ്രിയ സി
5 ബി പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം