ഈ വർഷത്തെ പിടിഎ ജനറൽബോഡി രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജനറൽ ബോഡിയിൽ നടന്ന തെരഞ്ഞെടുപ്പിൽ പിടിഎ പ്രസിഡണ്ട് ആയി ശ്രീമതി രാധിക അവർകളെയും എം പി ടി എ പ്രസിഡന്റായി ശ്രീമതി കല്പകവല്ലി അവർകളെയും എസ് എം സി ചെയർമാനായി ശ്രീ സുകേഷിനെയും തെരഞ്ഞെടുത്തു.