പി ടി എം യു പി എസ് പള്ളിയോത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പളളിയോത്ത് ഗ്രാമം

ഉളളടക്കം

ഭൂമി ശാസ്ത്രം

പ്രധാന പൊതുസ്ഥലങ്ങൾ

ശ്രദ്ധേയമായ വ്യക്തികൾ

ആരാധനാലയങ്ങൾ

ചിത്രശാല

അവലംബം

ഭൂമി ശാസ്ത്രം'

  • സമ്പന്നമായ സാംസ്‌കാരിക പ്രാധാന്യമുള്ള നാടാണ് വള്ളിയോത്ത്. കുന്നുകൾ, പാറകൾ,വയലും തോടും ഉള്ള പ്രദേശം. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ ഉണ്ണികുളം ഗ്രാമ പഞ്ചായത്തിന്റെ ഒരു കൊച്ചു ഗ്രാമം, രണ്ടു മലകൾക്കിടയിൽ മോളൂർ മലക്കും ഐകുന്നിനുമിടയിൽ നിലനിൽക്കുന്നു.സമ്പന്നമായ ഒരു സാംസ്‌കാരിക പൈതൃകമുള്ള നാടാണ് വളളിയോത്ത്.. . കലാ -സാഹിത്യ -രാഷ്ട്രീയ രംഗത്ത് അറിയപ്പെടുന്ന വ്യക്തികൾ ഇവിടെയുണ്ട്.കാവിലും പാറ കെ പി ഗംഗാധരൻ എന്നവരെ പോലുള്ള സ്വാതന്ത്ര്യസമരസേനാനികരും ഇവിടെ ഉണ്ടായിരുന്നു. ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ ആദ്യ പ്രസിഡന്റ്‌ ഇന്നാട്ടുകാരനായിരുന്ന തച്ചോത്ത് കുഞ്ഞി കൃഷ്ണൻ കിടാവായിരുന്നു.മാളൂർ ക്കുന്ന്, മുരിക്കണം കുന്ന്, ഉളിങ്കുന്ന്, ഇയ്യക്കുന്ന്, നീറ്റോറ ക്കുന്ന്, നീലഞ്ചേരി എന്നീ കുന്നുകൾക്കിടയിൽ ഈ നാട് സ്ഥിതി ചെയ്യുന്നു. പഴയ കാലത്ത് വ്യാഴം, ഞായർ ദിവസങ്ങളിൽ ആഴ്ച ചന്തകൾ നടത്തിയിരുന്നു. കുന്നിൻ പ്രദേശങ്ങളും, താഴ് വാരങ്ങളും ഉൾകൊള്ളുന്ന ഇവിടെ വയലുകളിൽ നെൽകൃഷി നടത്തിയിരുന്നു. ഇപ്പോൾ ഇവിടെ കവുങ്ങും തെങ്ങും വാഴയും എന്നിങ്ങനെയുള്ള കൃഷികളാണ് ഉള്ളത്. പല സ്ഥലവും മണ്ണിട്ട് നികത്തി കെട്ടിടങ്ങളും നിർമിച്ചു.എഴുപതു വർഷത്തിലധികം പിന്നിട്ട ഇവിടെ യുള്ള രണ്ടു സ്കൂളുകളാണ്പി പി ടി എം യു  പി. സ്കൂൽ . കൂടാതെAMLPസ്കൂൾ വളളിയോത്ത്, ഗവർമെന്റ് LP SCHOOL കുനിയിൽഎന്നീ രണ്ടു സ്കൂളുകൾ ഉണ്ട്. ജുമാ മസ്ജിദ്,മുജാഹിദ് മസ്ജിദ്, തെക്കെടത്ത് ക്ഷേത്രം,മാളൂർ ക്ഷേത്രം,മാരിയമ്മ ക്ഷേത്രം എന്നിവ പ്രധാന ആരാധനാ കേന്ദ്ര മാണ്.ജാതി, മത ഭേദമില്ലാതെ എല്ലാവരും ഒത്തൊരുമിച്ചു ജീവിക്കുന്ന നാടുകൂടിയാണ് വളളിയോത്ത്.പണ്ട് കാലങ്ങളിൽ പള്ളിയോത്ത് എന്ന പേരിൽ ആയിരുന്നു  ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. പിന്നീട് ആണ് വള്ളിയോത്ത് എന്ന വിളിപ്പേര്  വന്നത്. ആ  കാലഘട്ടത്തിൽ നിർമ്മിച്ച  സ്കൂൾ ആയതു കൊണ്ട് ആണ് പി  ടി  എം  യു  പി. പള്ളിയോത്ത്  എന്ന പേര് ലഭിച്ചത്

പ്രധാന പൊതു സ്ഥാപനങ്ങൾ

  • രണ്ടു LP സ്കൂളും ഒരു UP സ്കൂളും ഉണ്ട്
  • മോളൂർ ഭഗവതി ക്ഷേത്രം, മടപ്പാട്ടിൽ ക്ഷേത്രം, കിഴക്കെടത്തു അമ്പലം  എന്നീ മൂന്നു ക്ഷേത്രങ്ങൾ ഉണ്ട്, രണ്ട് മുസ്ലിം പള്ളികളും ഒരു സ്രമ്പിയയുമുണ്ട്

ഇങ്ങനെ ഒരു മത സൗഹാർദ്ദ മേഖലയാണ്  വളളിയോത്ത് .

ശ്രദ്ധേയമായ വ്യക്തികൾ

  • സ്വാതന്ത്ര്യ സമര സേനാനി കാവിലും പാറക്കൽ ഗംഗദരൻ
  • സ്റ്റേറ്റ് തലത്തിൽ മികച്ച ക്ഷീര കർഷൻ പറയങ്ങോട്ട് മുഹമ്മദ്‌,
  • CK അബ്ദുള്ളക്കോയ
  • ലേഖകൻ ഇസ്മായിൽ വല്ലിയോത്ത്
  • കഥ, കവിത രചന രംഗത്ത് പ്രശസ്തനായ PC ഷൌക്കത്ത് മാസ്റ്റർ